10 വര്‍ഷത്തിനിടെ 6 തവണ ബോണസ് ഓഹരി; ഈ മള്‍ട്ടിബാഗറിനെ അറിയാമോ?

ദീര്‍ഘകാലയളവില്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ നിക്ഷേപങ്ങളില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഇതിനിടയില്‍ ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.

മള്‍ട്ടിബാഗര്‍

കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് (Buyback) ഓഫറുകളുമൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം തന്നെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്‍കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.

ഇത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6 തവണ ബോണസ് ഓഹരി നല്‍കിയതും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചതുമായ ഓഹരിയാണ് സംവര്‍ധന മതേര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (SAMIL).

സംവര്‍ധന മതേര്‍സണ്‍

സംവര്‍ധന മതേര്‍സണ്‍

ഗതാഗത, വാഹന വ്യവസായ മേഖലകളിലേക്ക് വേണ്ട അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സംവര്‍ധന മതേര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ജപ്പാനിലെ സുമിറ്റോമോ വയറിങ് സിസ്റ്റംസുമായി ഒത്തുചേര്‍ന്ന് 1986-ലാണ് തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനാനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായി വളര്‍ന്നു കഴിഞ്ഞു. ആഗോള തലത്തിലും കമ്പനിക്ക് മുന്‍നിരയില്‍ തന്നെയാണ് സ്ഥാനം.

വാഹന വ്യവസായ മേഖലയില്‍ ആവശ്യമായ പലവിധ പ്ലാസ്റ്റിക് ഘടകങ്ങളും മൊഡ്യൂളുകളും നിര്‍മിക്കുന്നു. അടുത്തിടെയാണ് പുനഃക്രമീകരണങ്ങളുടെ ഭാഗമായി മതേര്‍സണ്‍ സുമി സിസ്റ്റംസ് എന്ന പേര് സംവര്‍ധന മതേര്‍സണ്‍ എന്നാക്കി മാറ്റിയത്.

ബോണസ് ചരിത്രം

ബോണസ് ചരിത്രം

സംവര്‍ധന മതേര്‍സണ്‍ കമ്പനിയുടെ 2000 മുതലുള്ള ചരിത്രം നോക്കിയാല്‍ 8 തവണ ബോണസ് ഓഹരി നല്‍കിയതായി കാണാനാവും. അതേസമയം 2012-നു ശേഷമുള്ള കാലയളവ് മാത്രം പരിഗണിച്ചാല്‍ കമ്പനി 6 തവണയാണ് നിക്ഷേപകര്‍ക്കായി ബോണസ് ഓഹരി പ്രഖ്യാപിച്ചത്. എല്ലാ തവണയും 1:2 അനുപാതത്തിലായിരുന്നു അധിക ഓഹരി നല്‍കിയത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കിയെന്ന് സാരം.

അധിക ഓഹരി

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് സംവര്‍ധന മതേര്‍സണ്‍ അറിയിച്ചിരിക്കുന്നത്. ഓഹരിയുടമകളുടെ അനുമതി തേടിയ ശേഷം അധിക ഓഹരി വിതരണം ചെയ്യുമെന്നും കമ്പനി നേതൃത്വം വ്യകതമാക്കി. അതേസമയം 2018 ഒക്ടോബറിലായിരുന്നു അവസാനമായി നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കിയത്. ഇതിന് മുമ്പ് 2017 ജൂലൈ, 2015 ജൂലൈ, 2013 ഡിസംബര്‍, 2012 ഒക്ടോബര്‍ എന്നീ അവസരങ്ങളിലും 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കിയിരുന്നു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

സംവര്‍ധന മതേര്‍സണിന്റെ ആകെ ഓഹരികളില്‍ 68.16 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 1.12 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 9.49 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.5 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന സംവര്‍ധന മതേര്‍സണ്‍ (BSE: 517334, NSE : MOTHERSUMI) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനമാണ്.

അറ്റാദായം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ സംവര്‍ധന മതേര്‍സണിന്റെ വരുമാനം 17,614 കോടിയും അറ്റാദായം 180 കോടിയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 36.92 രൂപ നിരക്കിലും പിഇ അനുപാതം 53.83 നിരക്കിലുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 55,928 കോടിയണ്. അതേസമയം വ്യാഴാഴ്ച രാവിലെ 123 രൂപ നിലവാരത്തിലാണ് സംവര്‍ധന മതേര്‍സണ്‍ ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 257.80 രൂപയും താഴ്ന്ന വില 112 രൂപയുമാണ്.

ബോണസ് ഓഹരി ?

ബോണസ് ഓഹരി ?

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.

ഡിവിഡന്റ്

അതേസമയം ഡിവിഡന്റ്, ബോണസ് ഓഹരിയൊക്കെ നല്‍കുന്നതുമൊക്കെ പൂര്‍ണമായും കമ്പനിയുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. കമ്പനിയുടെ വരുമാനവും ലാഭവുമൊക്കെയാണ് ഇതില്‍ ഏറ്റവും നിര്‍ണായക ഘടകമാകുന്നത്.

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X