കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഉടന്‍ ബോണസ് ഓഹരി പ്രഖ്യാപിക്കുന്ന 5 കമ്പനികള്‍ താഴെ ചേര്‍ക്കുന്നു.
യുഗ് ഡെക്കോര്‍
വിവിധതരം പശകളും പെയിന്റും ഫര്‍ണീച്ചര്‍ മിനുക്കു പണികള്ക്കുള്ളതും പാക്കിങ് വസ്തുക്കളും നിര്‍മിക്കുന്ന നാനോ കാപ് കമ്പനിയാണ് യുഗ് ഡെക്കോര്‍ ലിമിറ്റഡ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നല്കിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 16-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്നതു സംബന്ധിച്ച തീരുമാനത്തിനുമായാണ് യോഗം. അതേസമയം 57.80 രൂപയിലാണ് യുഗ് ഡെക്കോര്‍ (BSE: 540550) ഓഹരിയുടെ ക്ലോസിങ്.
എം ലക്ഷ്മി ഇന്‍ഡസ്ട്രീസ്
മാര്‍ക്കറ്റിങ്, ഫിനാന്‍സിങ്, ഇന്‍വെസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് എം ലക്ഷ്മി ഇന്‍ഡസ്ട്രീസ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നല്കിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 13-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്നതു സംബന്ധിച്ച തീരുമാനത്തിനുമായാണ് യോഗം ചേരുന്നത്. അതേസമയം 6.72 രൂപയിലാണ് എം ലക്ഷ്മി ഇന്‍ഡസ്ട്രീസ് (BSE: 512153) ഓഹരിയുടെ ക്ലോസിങ്.
ആര്‍ഇസി
ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു വേണ്ട ധനസഹായം നല്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ആര്‍ഇസി ലിമിറ്റഡ്. ജൂണില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:3 അനുപാതത്തില്‍ ബോണസ് ഓഹരി നല്കാന് തീരുമാനിച്ചിരുന്നു. അതായത് കൈവശമുള്ള 3 ഓഹരികള്‍ക്ക് വീതം 1 ഓഹരി അധികമായി ലഭിക്കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ഓഗസ്റ്റ് 17-നും റെക്കോഡ് തീയതി 18-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ച 134 രൂപയിലാണ് ആര്‍ഇസി (BSE: 532955, NSE : RECLTD) ഓഹരി ക്ലോസ് ചെയ്തത്.
പോണ്ടി ഓക്സൈഡ്സ്
ഈയം അധിഷ്ഠിത ആക്രി സാധനങ്ങളില്‍ നിന്നും ഈയവും മറ്റ് ലോഹസങ്കരങ്ങളുമായി മാറ്റിയെടുക്കുന്ന മൈക്രോ കാപ് കമ്പനിയാണ് പോണ്ടി ഓക്സൈഡ് & കെമിക്കല്‍സ് അഥവാ പിഒസിഎല്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നല്കിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 10-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുന്നതിനുമായാണ് യോഗം ചേരുന്നത്.
അതേസമയം 2 ശതമാനത്തോളം ഉയര്‍ന്ന് 693 രൂപയിലാണ് പിഒസിഎല് (BSE: 532626) ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
രാം രത്ന വയര്‍സ്
വൈന്‍ഡിങ്ങിന് ആവശ്യമായ ഇനാമല്‍ ചെയ്ത കോപ്പര്‍ കമ്പനികള്‍ നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് രാം രത്ന വയര്‍സ് ലിമിറ്റഡ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നല്കിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 10-ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിഡീയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്നതില് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുമായാണ് യോഗം ചേരുന്നത്.
അതേസമയം 5 ശതമാനം ഇടിഞ്ഞ് 286 രൂപയിലാണ് രാം രത്ന വയര്‍ (BSE: 522281, NSE : RAMRAT) ഓഹരികള്‍ ഇന്ന് ക്ലോസ് ചെയ്തത്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
