കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം നിക്ഷേപകര്‍ക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. അതേസമയം ഓഹരിയുടെ മുഖവില വിഭജിച്ച് ആകെ ഓഹരികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന നടപടിയാണ് സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതേസമയം സ്റ്റോക്ക സ്പ്ലിറ്റില്‍ മുഖവില വിഭജിക്കുന്നതിന് ആനുപാതികമായി ഓഹരിയുടെ വിലയും താഴും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ മുഖേന ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ഭാവിയില്‍ കിട്ടാവുന്ന ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
വരുണ്‍ ബിവറേജസ്
പ്രമുഖ ശീതള പാനീയ നിര്‍മാതാക്കളും പെപ്സികോയുടെ ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയുമാണ് വരുണ്‍ ബിവറേജസ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഓരോ ഓഹരി വീതം നല്‍കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 1,142 രൂപയിലാണ് വരുണ്‍ ബിവറേജസ് (BSE: 540180, NSE: VBL) ഓഹരി ഇന്ന് ക്ലോസ് ചെയ്തത്. 5, 20, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ഈ ലാര്‍ജ് കാപ് ഓഹരിയിലെ വ്യാപാരം ഇപ്പോള്‍ തുടരുന്നത്.
എന്ഐഎന്ടെക് സിസ്റ്റംസ്
സോഫ്റ്റ്വേര്‍ വികസനം, മൊബൈല്‍ ആപ്ലിക്കേഷന്‍, ഗെയിം ഡവലപ്മെന്റ് പോലുള്ള ഐടി സേവനങ്ങള്‍ നല്കുന്ന എന്ഐഎന്ടെക് സിസ്റ്റംസ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഓരോ ഓഹരി വീതം നല്‍കും. ഇതിനുള്ള റെക്കോഡ് തീയതി ജൂണ്‍ 7-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 46.40 രൂപയിലാണ് എന്ഐഎന്ടെക് സിസ്റ്റംസ് (BSE: 539843) ഓഹരി ഇന്ന് വ്യാപാരം അവാസനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ നാനോ കാപ് ഓഹരിയുടെ വിലയില്‍ 21 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി.
ജിജി എന്‍ജിനീയറിംഗ്
വ്യാവസായിക ഡീസല്‍ ജനറേറ്ററുകളുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജിജി എന്‍ജിനീയറിംഗ് (BSE: 5406140) അടുത്തിടെ ഓഹരി വിഭജനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ രണ്ട് രൂപ മുഖവിലയുള്ള ഓരോ ഓഹരിയും ഒരു രൂപ മുഖവിലയുള്ള ഓഹരിയായി മാറും. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ പെന്നി ഓഹരിയുടെ വിലയില്‍ 75 ശതമാനം തിരുത്തല്‍ നേരിട്ടു. ഇന്ന് 5.30 രൂപയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. 5, 20 ദിവസ മൂവിങ്ങ് ആവറേജുകള്‍ക്ക് മുകളിലാണെങ്കിലും 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications