കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് കമ്പനി നേതൃത്വം ബോണസ് ഓഹരി നല്‍കുന്നത്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങള്‍ക്ക് നേരിടേണ്ടതുമില്ല. ഇതിനോടൊപ്പം അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന നേട്ടവും കാത്തിരിക്കുന്നുണ്ട്.

ലാഭവിഹിതം വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. അതേസമയം ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.

ഐഒസി
മഹാരത്‌ന പദവിയുള്ള പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ബോണസ് തീയതി ജൂണ്‍ 30-നും റെക്കോഡ് തീയതി ജൂലൈ 1-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഐഒസി (BSE: 530965, NSE : IOC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.37 ശതമനമാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം 108.50 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 4 ശതമാനം മുന്നേറ്റമുണ്ടായി. എന്നാല്‍ ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി വിലയില്‍ 3 ശതമാനം തിരുത്തല്‍ നേരിട്ടു.

രത്‌നമണി മെറ്റല്‍സ് & ട്യൂബ്‌സ്
വിവിധതരം കാര്‍ബണ്‍, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വിഭാഗങ്ങളിലുള്ള പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന കമ്പനിയായ രത്‌നമണി മെറ്റല്‍സ് & ട്യൂബ്‌സ്, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് നിക്ഷേപകരുടെ പക്കലുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം കൈമാറും. ഇതിനായുള്ള എക്‌സ് ബോണസ് തീയതി ജൂണ്‍ 30-നും റെക്കോഡ് തീയതി ജൂലൈ 1-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ രത്‌നമണി മെറ്റല്‍സ് & ട്യൂബ്‌സ് (BSE: 520111, NSE : RATNAMANI) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.57 ശതമനമാണ്. അതേസമയം ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 3.5 ശതമാനം മുന്നേറ്റവും 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 26.12 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. വെള്ളിയാഴ്ച 2,452 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

എക്‌സ്‌പ്രോ ഇന്ത്യ
ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് എക്‌സ്‌പ്രോ ഇന്ത്യ, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം നിക്ഷേപകരുടെ കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കും. ഇതിനു വേണ്ടിയുള്ള എക്‌സ് ബോണസ് തീയതി ജൂലൈ 1-നും റെക്കോഡ് തീയതി ജൂലൈ 7-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം എക്‌സ്‌പ്രോ ഇന്ത്യ (BSE: 590013, NSE-BE : XPROINDIA) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമനമാണ്. ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 0.11 ശതമാനം താഴ്ന്നു. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 16.29 ശതമാനം നേട്ടവും കുറിച്ചു. കഴിഞ്ഞ ദിവസം 1090 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?

സ്വസ്തി വിനായക ആര്‍ട്ട്
വിലപിടിപ്പുള്ള രത്‌നങ്ങളുടെ കൊത്തുപണി, ആഭരണം, ചിത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലാണ് നാനോ കാപ് കമ്പനിയായ സ്വസ്തി വിനായക ആര്‍ട്ട് & ഹെറിറ്റേജ് കോര്‍പറേഷന്‍. മേയ് മാസത്തിലാണ് 5:4 അനുപാതത്തില്‍ ബോണസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് നിക്ഷേപകരുടെ പക്കലുള്ള നാല് ഓഹരിക്ക് അധികമായി അഞ്ച് ഓഹരി വീതം കൈമാറും. ഇതിനായുള്ള എക്‌സ് ബോണസ് തീയതി ജൂലൈ 1-നും റെക്കോഡ് തീയതി ജൂലൈ 4-നുമാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 2019-നു ശേഷം സ്വസ്തി വിനായക ആര്‍ട്ട് (BSE : 512257) ഡിവിഡന്റ് നല്‍കിയിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 9 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. എന്നാല്‍ 2022-ല്‍ ഇതുവരെ 11 ശതമാനം നഷ്ടമാണ് ഓഹരിയില്‍ നേരിട്ടത്. വെള്ളിയാഴ്ച 7.15 രൂപയിലായിരുന്നു വ്യപാരം അവസാനിപ്പിച്ചത്.
Also Read: 60% റീട്രേസ്മെന്റ് കഴിഞ്ഞ 5 ഷുഗര്‍ ഓഹരികള്‍; ലാഭം നുണയാന്‍ ഇവയില്‍ ഏത് വാങ്ങണം?

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.