ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് കമ്പനി നേതൃത്വം ബോണസ് ഓഹരി പരിഗണിക്കുന്നത്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങള്‍ക്ക് നേരിടേണ്ടതുമില്ല.
ഇതിനോടൊപ്പം അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ എളുപ്പത്തിലാകുമെന്ന നേട്ടവും കാത്തിരിക്കുന്നുണ്ട്. അതേസമയം ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും.
അതേസമയം ജൂലൈ മാസത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 6 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
എക്‌സ്‌പ്രോ ഇന്ത്യ
ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയായ എക്സ്പ്രോ ഇന്ത്യ (BSE: 590013, NSE-BE : XPROINDIA), 1:2 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. ഇതനുസരിച്ച് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 1-നും റെക്കോഡ് തീയതി ജൂലൈ 4-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ 1,191 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
സ്വസ്തി വിനായക ആര്‍ട്ട്
വിലപിടിച്ച ചിത്രങ്ങള്‍, രത്നങ്ങളുടെ കൊത്തുപണി, ആഭരണം തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് സ്വസ്തി വിനായക ആര്‍ട്ട് & ഹെറിറ്റേജ് കോര്‍പറേഷന്‍ (BSE : 512257) ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നാനോ കാമ്പനി 5:4 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. ഇതുപ്രകാരം കൈവശമുള്ള 4 ഓഹരിക്ക് അധികമായി 5 ഓഹരി വീതം കൈമാറും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 1-നും റെക്കോഡ് തീയതി ജൂലൈ 4-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 8.01 രൂപയിലായിരുന്നു ഓഹരിയിലെ വ്യാപാരം നിര്‍ത്തിയത്.
ഇകെഐ എനര്‍ജി
വ്യവസായ ശാലകള്‍ മുഖേനയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കാര്‍ബണ്‍ ക്രെഡിറ്റ് വ്യാപാരം, കണ്‍സള്‍ട്ടന്‍സി, വൈദ്യുതി സുരക്ഷാ സംവിധാനത്തിന്റെ ഗുണപരിശോധന തുടങ്ങിയ മേഖലകളിലാണ് ഇകെഐ എനര്‍ജി സര്‍വീസസ് (BSE : 543284) ശ്രദ്ധയൂന്നിയിരിക്കുന്നത്. 3:1 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 3 ഓഹരി വീതം അധികമായി കിട്ടും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 4-നും റെക്കോഡ് തീയതി ഈമാസം 5-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഈ സ്‌മോള്‍ കാപ് ഓഹരി 7,300 രൂപയില്‍ ക്ലോസ് ചെയ്തു.
മിന്‍ഡ ഇന്‍ഡസ്ട്രീസ്
വാഹനാനുബന്ധ വ്യവസായ മേഖലയിലെ ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട കമ്പനികളിലൊന്നണ് മിന്‍ഡ ഇന്‍ഡസ്ട്രീസ് (BSE: 532539, NSE : MINDAIND). മേയ് മാസത്തിലാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിക്കുമെന്ന് അറിയിച്ചത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനായുള്ള എക്‌സ് ബോണസ് തീയതി ജൂലൈ 7-നും റെക്കോഡ് തീയതി ഈമാസം 8-നുമാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വ്യാഴാഴ്ച 923 രൂപ നിലവാരത്തിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
ടോറന്റ് ഫാര്‍മ
മരുന്ന് നിര്‍മാണം, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയാണ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (BSE: 500420, NSE : TORNTPHARM). മേയ് മാസമാണ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. അതായത് ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും.
ഇതിനായുള്ള എക്‌സ് ബോണസ് തീയതി ജൂലൈ 8-നും റെക്കോഡ് തീയതി ഈമാസം 11-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ 2,860 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
ജിഎംഎം ഫോഡ്‌ലര്‍
കെമിക്കല്‍, ഫാര്‍മ മേഖലയില്‍ ആവശ്യമായ സാങ്കേതികവിദ്യ, ഉത്പാദന സംവിധാനം, സേവനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ സ്‌മോള്‍ കാപ് കമ്പനിയാണ് ജിഎംഎം ഫോഡ്‌ലര്‍ (BSE: 505255, NSE : GMMPFAUDLR). മേയ് മാസത്തിലാണ് 2:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 2 ഓഹരി വീതം നല്‍കും.
ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 11-നും റെക്കോഡ് തീയതി ഈമാസം 12-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ 4,346 രൂപയിലായിരുന്നു ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications