ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE).
എന്തുകൊണ്ട് ?
ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. ഈയാഴ്ച ബോണസ് ഓഹരി നല്കുന്ന 2 കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.
മിഷ്ടാന്‍ ഫൂഡ്സ്
ബ്രാന്‍ഡസ് ബസ്മതി അരി, പരിപ്പ്, ഗോതമ്പ് ഉള്‍പ്പെടെ വിവിധ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് മിഷ്ടാന്‍ ഫൂഡ്സ്. കഴിഞ്ഞ മാസമാണ് 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞയാഴ്ച 23.5 രൂപയിലാണ് മിഷ്ടാന്‍ ഫൂഡ്സ് (BSE: 539594) ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 39.10 രൂപയും താഴ്ന്ന വില 4.38 രൂപയുമാണ്.
ആര്‍ഒ ജ്വൂവല്സ്
കഴിഞ്ഞ മാസമാണ് ആര്‍ഒ ജ്വൂവല്സ് കമ്പനി നേതൃത്വം ബോണസ് ഓഹരികള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 82:32 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. അതായത് 32 ഓഹരികള്‍ കൈവശം ഉള്ളവര്‍ക്ക് 82 ഓഹരികള്‍ അധികമായി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച 29.8 രൂപയിലാണ് ആര്‍ഒ ജ്വൂവല്സ് (BSE: 543171) ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവിലെ ഈ നാനോ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 30.20 രൂപയും താഴ്ന്ന വില 14.40 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications