ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികള്‍ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. കഴിഞ്ഞയാഴ്ച ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ച പെന്നിഓഹരിയെ കുറിച്ചുള്ള വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
റെലികാബ് കേബിള്‍
കേന്ദ്രഭരണ പ്രദേശമായ ഡാമന്‍ ഡിയു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേബിള്‍ നിര്‍മാണ കമ്പനിയാണ് റെലികാബ് കേബിള്‍ മാനുഫാക്ചറിംഗ് ലിമിറ്റഡ്. 1992-ലാണ് തുടക്കം. വിവിധതരം പിവിസി അധിഷ്ഠിത വയറുകളും കോപ്പര്‍/ അലുമിനീയം കണ്ടക്ടറുകളും ടെലിഫോണ്‍ കേബിളുകളും നിര്‍മിക്കുന്നു. ലിഫ്റ്റ് പോലെയുള്ള ഉപകരണങ്ങള്‍ക്ക് കമ്പികൊണ്ടുള്ള കവചങ്ങളും എലിവേറ്റര്‍ ഫ്ലാറ്റ് കേബിള്‍, വാഹനങ്ങള്‍ക്കു വേണ്ട കേബിളുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. കമ്പനിയുടെ നിര്‍മാണശാല ഡാമനിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ബോണസ് ഓഹരി
വെള്ളിയാഴ്ച ചേര്‍ന്ന റെലികാബ് കേബിളിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്കാന് തീരുമാനിച്ചത്. ഇതു പ്രകാരം 74:100 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം ചെയ്യാനാണ് തീരുമാനം. അതായത്, കൈവശമുള്ള 100 ഓഹരിക്ക് വീതം അധികമായി 74 ഓഹരികള്‍ വീതമാകും വിതരണം ചെയ്യുക. ഇനി ചേരുന്ന നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ബോണസ് ഓഹരികള്‍ കൈമാറും. അതേസമയം തിങ്കളാഴ്ച രാവിലെ റെലികാബ് കേബിള്‍ ഓഹരി, 10 ശതമാനത്തോളം കുതിച്ച് 58.65 രൂപയിലേക്കെത്തി.
ഓഹരി വിശദാംശം
റെലികാബ് കേബിളിന്റെ (BSE: 539760) ആകെ ഓഹരികളില്‍ 28 ശതമാനമാണ് മുഖ്യ സംരംഭകന്റെ കൈവശമുള്ളത്. ഇതില്‍ 99.75 ശതമാനം ഓഹരികളും ഈട് വെച്ചിരിക്കുകയാണ്. അതേസമയം 72 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. നിലവില്‍ റെലികാബ് കേബിളിന്റെ വിപണി മൂല്യം 34 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 16.33 രൂപ നിരക്കിലാണുള്ളത്. ഈ വര്‍ഷം ഇതുവരെയായി ഓഹരി വിലയില്‍ 45 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. റെലികാബ് കേബിള്‍ ഓഹരിയുടെ ഉയര്‍ന്ന വില ഇന്ന് കുറിച്ച 58.65 രൂപയും താഴ്ന്ന വില 22.10 രൂപയുമാണ്.
സാമ്പത്തികം
വരുമാനത്തിന്റെ തോതുമായി തട്ടിച്ചു നോക്കുമ്പോള്‍ കമ്പനിയുടെ പലിശ ഇനത്തിലെ ചെലവ് ഉയര്‍ന്നതാണ്. പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റെലികാബ് കേബിളിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 13.9 ശതമാനം വളര്‍ച്ച പ്രകടമാക്കി. എന്നാല്‍ പ്രവര്‍ത്തന ലാഭത്തില്‍ 12 ശതമാനവും അറ്റാദായത്തില്‍ 41.5 ശതമാനം വീതം ഇടിവും രേഖപ്പെടുത്തുന്നു. അതേസമയം റെലികാബ് കേബിളിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 33 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
