പണമായോ (CASH DIVIDEND) കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് കമ്പനികള്‍ സാധാരണ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കില്ല. കൂടാതെ അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. അതേസമയം ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. അതേസമയം ജൂണില്‍ ബോണസ് ഓഹരി നല്കുന്ന 8 കമ്പനികള്‍ ചുവടെ ചേർക്കുന്നു.
വരുണ്‍ ബിവറേജസ്
പെപ്സികോയുടെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ ഫ്രാഞ്ചൈസിയും രാജ്യത്തെ പ്രമുഖ ശീതള പാനീയ നിര്‍മാതാക്കളുമാണ് വരുണ്‍ ബിവറേജസ്, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം 1,142 രൂപയിലാണ് വരുണ്‍ ബിവറേജസ് (BSE: 540180, NSE: VBL) ഓഹരികള്‍ കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ ലാര്‍ജ് കാപ് ഓഹരി 5, 20, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നില്‍ക്കുന്നത്.
എന്ഐഎന്ടെക് സിസ്റ്റംസ്
മൊബൈല്‍ ആപ്ലിക്കേഷന്‍, ഗെയിം ഡവലപ്മെന്റ് പോലുള്ള ഐടി സേവനങ്ങള്‍ നല്കുന്ന എന്ഐഎന്ടെക് സിസ്റ്റംസ്, 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഓരോ ഓഹരി വീതം നല്‍കും. ഇതിനുള്ള റെക്കോഡ് തീയതി ജൂണ്‍ 7-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 46.40 രൂപയിലാണ് എന്ഐഎന്ടെക് സിസ്റ്റംസ് (BSE: 539843) ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക്
ബാങ്കിംഗ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗാമായി നിക്ഷേപകര്‍ക്കുള്ള ഉപഹാരം എന്ന നിലയിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നതെന്ന് എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക് അറിയിച്ചു. 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി കൈമാറുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഓരോ ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞായഴ്ച 1,266 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ എയു സ്മോള്‍ ഫൈനാന്‍സ് ബാങ്ക് (BSE: 540611, NSE: AUBANK) ഓഹരി 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലാണ് തുടുന്നത്. എന്നാല്‍ 5, 20, 50, 100- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയുമാണ് നില്‍ക്കുന്നത്.
കോസ്മോ ഫിലിംസ്
ബഹുമുഖവും അയവുള്ളതുമായ പാക്കേജിങ് ഫിലിംസ് നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കോസ്മോ ഫിലിംസ്. 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കോസ്മോ ഫിലിംസ് (BSE: 508814, NSE: COSMOFILMS) ഓഹരികള്‍ 1,845 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരി 5, 20, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് വ്യാപാരം തുടരുന്നത്.
- എസ്കെപി സെക്യൂരിറ്റീസ് (BSE: 531169)- 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചത്. ഓരോ ഓഹരിക്കും അധികമായി ഓരോ ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 109 രൂപയിലാണ് ഈ നാനോ കാപ് ഓഹരിയുടെ ക്ലോസിങ്.
- അവാന്റല്‍ (BSE: 532406)- 3:1 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുളള ഓരോ ഓഹരിക്കും അധികമായി 3 ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 1,315 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ഇന്ത്യന്‍ ഓയില്‍ (BSE: 530965, NSE: IOC)- 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി കിട്ടും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 30-നും റെക്കോഡ് തീയതി ജൂലൈ 1-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- രത്നമണി മെറ്റല്‍സ് (BSE: 520111, NSE: RATNAMANI)- 1:2 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം രണ്ട് ഓഹരിക്ക് വീതം ഓരോ ഓഹരി അധികമായി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂണ്‍ 30-നും റെക്കോഡ് തീയതി ജൂലൈ 1-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications