ഇല്ല, ബിപിസിഎല്‍ വില്ക്കാന് തത്കാലം ഉദ്ദേശ്യമില്ല; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാടില്‍ പകച്ച് നില്‍ക്കുകയാണ് ഓഹരി വിപണി. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിലെ 53 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ലക്ഷ്യമിട്ടു.
എന്നാല്‍ നടപടികള്‍ക്ക് കാലതാമസം നേരിട്ടതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് ബിപിസിഎല്ലിന്റെ വില്‍പ്പന കേന്ദ്രം നീട്ടി. വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് അടക്കമുള്ള പ്രമുഖ കമ്പനികള്‍ ബിപിസിഎല്ലിനായി രംഗത്തുണ്ട്. ഇതിനിടെയാണ് സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന വിവരം പുറത്തുവരുന്നത്. മണികണ്‍ട്രോളിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വേദാന്ത റിസോഴ്സസ് ചെയര്മാന് അനില്‍ അഗര്‍വാള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു.
'അതു നടക്കില്ല, ഓഫര്‍ പിന്‍വലിച്ചു. പുതിയ സ്ട്രാറ്റജിയുമായി തിരിച്ചുവരുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഫോര്‍മാറ്റില്‍ മുന്നോട്ടുപോകില്ലെന്ന പ്രസ്താവന അവര്‍ നല്‍കിയിട്ടുണ്ട്', ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അഗര്‍വാള്‍ മറുപടി നല്കി.
സര്‍ക്കാരിന്റെ പുതിയ നിലപാട് അറിഞ്ഞതിന് പിന്നാലെ ബിപിസിഎല്‍ ഓഹരികള്‍ തിങ്കളാഴ്ച്ച കനത്ത ഇടര്‍ച്ച അറിയിക്കുന്നുണ്ട്. രാവിലത്തെ സെഷനില്‍ 5 ശതമാനത്തിലേറെയാണ് ബിപിസിഎല്‍ ഓഹരികളിലെ തകര്‍ച്ച. വെള്ളിയാഴ്ച്ച 393.40 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി, പുതിയവാരം 385 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ 12 മണിയോടെ ബിപിസിഎല്ലിന്റെ ഓഹരി വില 370 രൂപയിലേക്ക് താഴ്ന്നു.
പുതിയ സംഭവവികാസം ബിപിസിഎല്ലിന് വലിയ തിരിച്ചടിയാണ്. കാരണം സ്വകാര്യവത്കരണം നടക്കുമെന്ന പ്രതീക്ഷയിലാണ് റീടെയില്‍ നിക്ഷേപകരും സ്ഥാപന നിക്ഷേപകരും ബിപിസിഎല്‍ ഓഹരികളില്‍ ശക്തമായ താത്പര്യം കാണിച്ചത്. സ്വകാര്യവത്കരണം നടന്നാല്‍ കമ്പനിയുടെ സാമ്പത്തികത്തിലും മൂലധനവിഹിതത്തിലും ഗണ്യമായ പുരോഗതിയുണ്ടാകുമെന്ന് ഇവര്‍ കരുതുന്നു.
2019 -ലെ കേന്ദ്ര ബജറ്റിലാണ് ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണം കേന്ദ്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ 2020 -ലെ കോവിഡ് മഹാമാരി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണുകളിലേക്ക് തിരിഞ്ഞതോടെ ആഗോള എണ്ണവില കൂപ്പുകുത്തി. തുടര്‍ന്ന് 2021 -ല്‍ ഇന്ത്യന്‍ ഓഹരി വിപണി അതിവേഗം ഉയരാന്‍ തുടങ്ങിയപ്പോഴാണ് ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്. പക്ഷെ എണ്ണ സെക്ടറിനെ ചൊല്ലിയുള്ള ആശങ്കകളും വിലനിര്‍ണയം സംബന്ധിച്ച അനിശ്വിതത്വങ്ങളും മുന്നോട്ടുള്ള വഴി മുടക്കി.
എന്തായാലും ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തില്‍ നിന്നും പിന്മാറുന്നതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിപണിയില്‍ നിന്നും ആഗ്രഹിച്ചതുപോലൊരു പ്രതികരണം ബിപിസിഎല്ലിനായി കാണാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. നേരത്തെ, എയര്‍ ഇന്ത്യയുടെ കാര്യത്തിലും സമാന അനുഭവം സര്‍ക്കാരിനുണ്ടായിരുന്നു. 2020 മാര്‍ച്ചില്‍ എയര്‍ ഇന്ത്യയുടെ വില്‍പ്പന പ്രഖ്യാപിച്ചെങ്കിലും 2021 ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയ്ക്കായുള്ള ലേലം ജയിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications