2021 ഡിസംബര്‍ പാദം 2,805 കോടി രൂപ അറ്റാദായം കണ്ടെത്തിയതിന് പിന്നാലെ ലാഭവിഹിതം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍). 2021-22 സാമ്പത്തിക വര്‍ഷം 10 രൂപ മുഖവിലയുള്ള പ്രതിയോഹരിക്ക് 5 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്കാന് കമ്പനി തീരുമാനിച്ചു. റെക്കോര്‍ഡ് തീയതി 2022 ഫെബ്രുവരി 11.
പ്രധാനമായും രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ശക്തമായ സാമ്പത്തിക കണക്കുകള്‍ കാഴ്ച്ചവെക്കാന്‍ ബിപിസിഎല്ലിന് കഴിയുന്നത്. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിവന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന് (എയര്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വില കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നടപ്പു പാദത്തിലും മികവാര്‍ന്ന സാമ്പത്തിക കണക്കുകള്‍ 'നവരത്ന' പദവിയുള്ള ബിപിസിഎല്ലില്‍ നിന്നും പ്രതീക്ഷിക്കാം.
ഇതേസമയം, ഡിസംബര്‍ പാദം കൂടുതല്‍ മികവാര്‍ന്ന സാമ്പത്തിക ഫലമാണ് കമ്പനിയില്‍ നിന്നും മാര്‍ക്കറ്റ് ഉറ്റുനോക്കിയിരുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. എന്തായാലും മെച്ചപ്പെട്ട സാമ്പത്തിക ഫലവും ലാഭവിഹിതവും പ്രഖ്യാപിച്ച സ്ഥിതിക്ക് ബിപിസിഎല്‍ ഓഹരികള്‍ വാങ്ങിയാല്‍ ഗുണം കിട്ടുമോ? നിക്ഷേപകര്‍ സംശയത്തിലാണ്. എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് സൗരഭ് ജെയിന് ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തുവരുന്നുണ്ട്.
'നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുത്തനെ കയറിയ ക്രൂഡ് വിലയെത്തുടര്ന്നാണ് ബിപിസിഎല്ലിന്റെ മൂന്നാം പാദഫലം മെച്ചപ്പെട്ടത്. ഇതേസമയം, കമ്പനിയുടെ മൊത്ത സംസ്കരണ മാര്‍ജിനുകള്‍ ദുര്‍ബലമാണ്. കാരണം വ്യോമായന ഇന്ധനത്തിന് ഗൗരവമായ ഡിമാന്‍ഡ് ഉണര്‍വ് കഴിഞ്ഞപാദം കണ്ടിരുന്നില്ല. ഇപ്പോള്‍ വ്യോമായന മേഖല സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. ഈ അവസരം കണ്ടുകൊണ്ടാണ് വ്യോമയാന ഇന്ധനത്തിന് ബിപിസിഎല്‍ വില വര്‍ധിപ്പിച്ചതും. വിലവര്‍ധനവ് നടപ്പിലായ സാഹചര്യത്തില്‍ നാലാം പാദം മികച്ച സാമ്പത്തിക പ്രകടനമാകും കമ്പനി കയ്യടക്കുക', സൗരഭ് ജെയിന് വിലയിരുത്തുന്നു.
മൂന്നാം പാദത്തില്‍ വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത സാമ്പത്തിക കണക്കുകള്‍ കുറിക്കാന്‍ ബിപിസിഎല്ലിന് കഴിയാതെ പോയ കാര്യവും ഇദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പോര്‍ട്ട്ഫോളിയോയില്‍ ബിപിസിഎല്‍ ഓഹരികള്‍ ഉള്ളവര്‍ സ്റ്റോക്ക് വില്‍ക്കാതെ കൈവശം വെയ്ക്കുന്നതാണ് ഉചിതമെന്ന് സൗരഭ് ജെയിന് അഭിപ്രായപ്പെടുന്നു.
ഇനി ബിപിസിഎല്‍ ഓഹരികള്‍ പുതുതായി വാങ്ങാനൊരുങ്ങുന്നവരുടെ കാര്യം. 2022 ബജറ്റിനെ ഇരുകയ്യും നീട്ടി വിപണി സ്വീകരിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ബിപിസിഎല്ലിന് പകരം ബാങ്കിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, കാപ്പിറ്റല്‍ ഗൂഡ്സ് സെഗ്മന്റുകളിലെ ഗുണനിലവാരമുള്ള സ്റ്റോക്കുകള്‍ വാങ്ങുന്നതാണ് പുതിയ നിക്ഷേപകര്‍ക്ക് നല്ലതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
സൗരഭ് ജെയിന്റെ കാഴ്ച്ചപ്പാടുതന്നെയാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയക്കും. ബിപിസിഎല്ലിന്റെ ഓഹരി വില സെഡ്വേ ചലനമാണ് ഇപ്പോള്‍ കാണിക്കുന്നത്. പോര്‍ട്ട്ഫോളിയോയില്‍ ബിപിസിഎല്‍ ഓഹരികള്‍ ഉള്ളവര്‍ 410 രൂപ മുതല്‍ 415 രൂപ വരെയുള്ള ഹ്രസ്വകാല ടാര്‍ഗറ്റ് കരുതി ഹോള്‍ഡ് ചെയ്യാം. 370 രൂപയില്‍ സ്റ്റോപ്പ് ലോസ് വെയ്ക്കാനും വിട്ടുപോകരുതെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.
രാജ്യാന്തര ഘടകങ്ങളെ ആശ്രയിച്ചുള്ള കമ്മോഡിറ്റി സ്റ്റോക്കാണ് ബിപിസിഎല്‍. അതുകൊണ്ട് ബിപിസിഎല്‍ ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ ഹ്രസ്വകാലംതന്നെ ലാഭമെടുപ്പിന് തയ്യാറാവണമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസിന്റെ സൗരഭ് ജെയിനും നിര്‍ദേശിക്കുന്നത്.
ചൊവാഴ്ച്ച ഭീകരമായ വിലയിടിവിനാണ് ബിപിസിഎല്‍ ഇരയായത്. ബജറ്റ് ദിനം 4.46 ശതമാനം നഷ്ടം ബിപിസിഎല്‍ ഓഹരികള്‍ക്ക് സംഭവിച്ചു.
395 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 379.35 രൂപയിലാണ് തിരശ്ശീലയിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.73 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 1.75 ശതമാനം തകര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 503 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 357.40 രൂപ വരെയുള്ള വീഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്. പിഇ അനുപാതം 4.33. ഡിവിഡന്റ് യീല്‍ഡ് 8.70 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications