ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന 10 ഓഹരികള്‍ ഇതാ; ജാഗ്രതൈ

ചൊവ്വാഴ്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും നിര്‍ണായക 16,000 നിലവാരം മറികടക്കാന്‍ ശ്രമിക്കവേ സംജാതമായ കടുത്ത വില്‍പന സമ്മര്‍ദത്തില്‍ തട്ടി പ്രധാന സൂചികയായ നിഫ്റ്റി നഷ്ടത്തിലേക്ക് മടങ്ങി. ഇതോടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. അതിനാല്‍ സൂചിക വീണ്ടും 15,500- 16,000 നിലവാരങ്ങള്‍ക്കിടയിലെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിലേക്ക് വഴിമാറാമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.

നിഫ്റ്റി

അതേസമയം 15,650- 15,750 നിലവാരങ്ങളില്‍ നിന്നും നിഫ്റ്റി സൂചികയ്ക്ക് പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞേക്കാം. തുടര്‍ന്ന് 15,785 നിലവാരത്തിന് മുകൡ ബുധനാഴ്ച ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ 'ബുള്ളു'കള്‍ക്ക് തിരിച്ചു വരവിനുള്ള സാധ്യത അവശേഷിക്കും. 15,900-നും മുകളിൽ നിലനില്‍ക്കാനായാല്‍ വീണ്ടും 16,000 മറികടക്കാനുള്ള ശ്രമം തുടരും.

എന്നാല്‍ 15,660 നിലവാരത്തിനും താഴെയാണ് ക്ലോസ് ചെയ്യുന്നതെങ്കില്‍ നിലവിലെ പുള്‍ബാക്ക് റാലി ഏറെക്കുറെ അവസാനിച്ചുവെന്ന് കരുതാമെന്നും വീണ്ടും 15,200 നിലവാരം പരീക്ഷിക്കപ്പെടാമെന്നും അനലിസ്റ്റുകള്‍ സൂചിപ്പിച്ചു. അതേസമയം ദുര്‍ബലാവസ്ഥ പ്രകടമാക്കുന്ന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

യുപിഎല്‍

യുപിഎല്‍

കെമിക്കല്‍ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ യുപിഎല്ലിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 656 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരികള്‍ 655 -650 രൂപ നിലവാരത്തിലുള്ളപ്പോള്‍ സെല്‍ ചെയ്യാം. ഇവിടെ നിന്നും ഓഹരി വില 610 / 600 രൂപയിലേക്ക് ഇടിയാമെന്നാണ് ഇക്വീറസ് കാപിറ്റല്‍ സൂചിപ്പിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 665 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ഷോര്‍ട്ട് സെല്‍

മാസക്കാലയളവിലെ ചാര്‍ട്ടില്‍ നിര്‍ണായക പ്രതിരോധ മേഖലയിലേക്ക് എത്തിയപ്പോള്‍ നേരിട്ട ശക്തമായ വില്‍പന സമ്മര്‍ദത്തില്‍ യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരിയുടെ പ്രയാണം തടസപ്പെട്ടിരിക്കുകയാണ്. 660 രൂപ നിലവാരത്തിന് മുകളിലേക്ക് കടന്നപ്പോള്‍ ശക്തമായ വില്‍പന സമ്മര്‍ദം പ്രകടമാണ്. 640 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ ബ്രേക്ക്ഡൗണ്‍ പ്രതീക്ഷിക്കാം. ഡെറിവേറ്റീവ് വിഭാഗത്തിലെ 'ഓപ്പണ്‍ ഇന്ററസ്റ്റ്' വിവരങ്ങളും ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളില്‍ പുതിയ 'ഷോര്‍ട്ട് സെല്‍' ഓര്‍ഡറുകള്‍ വീണതായാണ് സൂചിപ്പിക്കുന്നത്.

ദുര്‍ബലാവസ്ഥ

ദുര്‍ബലാവസ്ഥ

പ്രധാന ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നും മൊമന്റം ഇന്‍ഡിക്കേറ്ററുമായ എംഎസിഡി (MACD) ഒരു ഓഹരി/ സൂചികകളിലെ ട്രെന്‍ഡ് റിവേഴ്‌സല്‍ സൂചനകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ്. 'സിഗ്നല്‍ ലൈന്‍' തകര്‍ത്ത് എംഎസിഡി നിലവാരം താഴേക്ക് ഇറങ്ങുമ്പോഴാണ് ബെയറിഷ് സൂചന പുറപ്പെടുവിക്കുന്നത്. ഇതിലൂടെ സമീപ കാലയളവില്‍ ഓഹരി/ സൂചികയുടെ വിലയില്‍ നേരിടാവുന്ന ഇടിവാണ് സൂചിപ്പിക്കുന്നത്.

എംഎസിഡി

ഇത്തരത്തില്‍ എംഎസിഡി സൂചകത്തില്‍ ബെയറിഷ് സൂചന ലഭിച്ച ഓഹരികളാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഏഞ്ചല്‍ ബ്രോക്കിങ്, എന്‍എച്ച്പിസി, ഡിവീസ് ലാബ്, പ്രിന്‍സ് പൈപ്പ്‌സ് എന്നിവ. ഈ ഓഹരികളിലെ എംഎസിഡി 'ബെയറിഷ് ക്രോസ്ഓവര്‍' സൂചിപ്പിപ്പിക്കുന്നത് താഴേക്കുള്ള വീഴ്ച ആരംഭിച്ചുവെന്നാണ്. സമാനമായി 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്, ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്, തൈറോകെയര്‍ ടെക്‌നോളജീസ്, വൊക്കാര്‍ട്ട് ഫാര്‍മ എന്നീ ഓഹരികളില്‍ കടുത്ത വില്‍പന സമ്മര്‍ദം പ്രകടമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X