ജൂണ്‍ 24-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ വിപണിക്ക് നേട്ടത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2.5 ശതമാനത്തോളം മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതോടെ നഷ്ടം ആവര്‍ത്തിക്കപ്പെട്ട രണ്ട് വ്യാപാര ആഴ്ചയ്ക്കും വിരമാമിട്ടു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വിലയില്‍ തിരുത്തല്‍ നേരിട്ടതും ആഗോള വിപണികളും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയതും വിദേശ നിക്ഷേപകരുടെ വില്പനയുടെ തോത് കുറഞ്ഞതുമൊക്കെ വിപണിയെ നേട്ടത്തിലേക്ക് നയിക്കുന്നതിന് സഹായിച്ചു.
വരുന്ന വ്യാപാര ആഴ്ചയും നിര്‍ണായകമാവും. ഈ കാലയളവില്‍ പുറത്തുവരുന്ന അമേരിക്കയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആഗോള തലത്തില്‍ തന്നെ സ്വാധീനക്കാവുന്ന ഘടകമാണ്. പ്രതീക്ഷിച്ചതിലും താഴ്ന്ന നിരക്കാണ് പ്രസിദ്ധീകരിക്കുന്നത് എങ്കില്‍ ആഗോള വിപണികളേയും പ്രതികൂലമായി ബാധിക്കും. വീണ്ടും സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കള്‍ ശക്തമാകാനും ഇടയാക്കും.
ആഭ്യന്തര തലത്തില്‍ ജൂലൈ 1 മുതല്‍ പുറത്തുവരുന്ന വാഹന വില്പനയുടെ കണക്കുകള്‍ നിര്‍ണായകമാണ്. ഡെറിവേറ്റീവ് വിഭാഗത്തില്‍ മാസ കോണ്‍ട്രാക്ടുകളുടെ എക്സ്പയറി ഈയാഴ്ച വരുന്നതിനാലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. അതേസമയം പ്രമുഖ വിപണി വിദഗ്ധന്‍ കുനാല്‍ ബോത്ര വരുന്നയാഴ്ച വാങ്ങിക്കാവുന്നതെന്ന് നിര്‍ദേശിച്ച 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
മഹീന്ദ്ര & മഹീന്ദ്ര
രാജ്യത്തെ ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിര്മാതക്കളിലൊന്നാണ് മഹീന്ദ്ര & മഹീന്ദ്ര. ഇരുചക്ര വാഹനം മുതല്‍ മണ്ണുമാന്തി വരെ നിര്‍മിക്കുന്ന ഈ ലാര്‍ജ് കാപ് ഓഹരി, 4 ശതമാനത്തിലേറെ കുതിച്ചുയര്‍ന്ന് 1,072 രൂപയിലായിരുന്നു വെള്ളിയാഴ്ചത്തെ ക്ലോസിങ്. ഇത് ഓഹരിയുടെ സര്‍വകാല റെക്കോഡ് ഉയരത്തിന് തൊട്ടടുത്ത നിലവാരമാണ്. ബ്രേക്കൗട്ടിന് സാക്ഷ്യംവഹിച്ച ഓഹരിയില്‍ ഇനിയും കുതിപ്പിനുള്ള ആവേഗം ബാക്കിനില്പുണ്ട്.
അതിനാല്‍ മഹീന്ദ്ര & മഹീന്ദ്ര (BSE: 500520, NSE : M&M) ഓഹരിയെ വിപണി വിലയില്‍ വാങ്ങാം. ഇവിടെ നിന്നും 1,120 രൂപ നിലവാരത്തിലേക്ക് വേഗമെത്താന്‍ സാധിക്കുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,030 രൂപയില്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര സൂചിപ്പിച്ചു.
എല്‍ഐസി ഹൗസിങ്
ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ ഉപകമ്പനിയും രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ സേവന ദാതാക്കളിലൊന്നുമാണ് എല്‍ഐസി ഹൗസിങ് ഫൈനാൻസ്. ഈ മിഡ് കാപ് കമ്പനിയുടെ ഓഹരികള്‍ 3 ശതമാനത്തോളം മുന്നേറി 321 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ മണിക്കൂര്‍ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായി 'ബുളളിഷ് ഡൈവര്‍ജന്‍സ്' പ്രകടമായിട്ടുണ്ട്. ഇത്തരം പാറ്റേണ്‍ പ്രത്യക്ഷപ്പെട്ടാല്‍ സാധാരണ 4-5 % ഉയര്‍ച്ച കാണിക്കാറുണ്ട്.
അതിനാല്‍ എല്‍ഐസി ഹാസിങ് ഫൈനാൻസ് (BSE : 500253, NSE : LICHSGFIN) ഓഹരി വിപണി വിലയില്‍ വാങ്ങിക്കാം. ഇവിടെ നിന്നും 335 നിലവാരത്തിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 312 രൂപയില്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര നിര്‍ദേശിച്ചു.
പേടിഎം
രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനികളിലൊന്നായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍. കഴിഞ്ഞ ഒരു മാസമായി ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. വെള്ളിയാഴ്ച 3 ശതമാനത്തിലേറെ ഉയര്‍ന്ന് 648 രൂപയിലായിരുന്നു ക്ലോസിങ്. ഇതിനോടകം 50-ഡിഎംഎ നിലവാരത്തിന് മുകളില്‍ ഒരു മാസത്തോളമായി തുടരാന്‍ പേടിഎം ഓഹരിക്ക് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ഉടനെ ഒരു ബ്രേക്കൗട്ടിനുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്.
വിപണി വിലയില്‍ പേടിഎം (BSE: 543396, NSE : PAYTM) ഓഹരി വാങ്ങാം. ഇവിടെ നിന്നും 700 രൂപ നിലവാരത്തിലേക്ക് ഓഹരിയെത്താം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 630 രൂപയില്‍ ക്രമീകരിക്കണമെന്നും കുനാല്‍ ബോത്ര വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധന്‍ കുനാല്‍ ബോത്രയുടെ അഭിമുഖത്തെ ആസ്പദമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications