അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച രാവിലെ നേട്ടത്തോടെയാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. അമേരിക്കന്‍ വിപണി കഴിഞ്ഞ ദിവസം തകര്‍ച്ചയില്‍ നിന്നും കരകയറിയതും ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നതും ആഭ്യന്തര വിപണിയിലും പോസിറ്റീവ് തുടക്കം നല്‍കി. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത 2-3 ആഴ്ച കാലയളവിലേക്ക് വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

നിഫ്റ്റി

നിഫ്റ്റിയിൽ ഇനിയെന്ത് ?

പ്രധാന സൂചികയായ നിഫ്റ്റി 16,250 നിലവാരത്തിന് താഴെ തുടരുന്നിടത്തോളം തിരുത്തല്‍ നേരിടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സൂചികയ്ക്ക് 16,250 നിലവാരം ഭേദിച്ച് നിലനില്‍ക്കാന്‍ സാധിച്ചാല്‍ 16,325- 16,375 നിലവാരത്തിലേക്ക് വീണ്ടും ഉയരാനാകും. തുടര്‍ന്ന് രണ്ട് ആഴ്ചയിലേറെയായി പ്രതിരോധം തീര്‍ക്കുന്ന 16,400 നിലവാരം പരീക്ഷിക്കാനും ഇവിടവും ഭേദിക്കാനാന്‍ സാധിച്ചാല്‍ ശക്തമായ തുടര്‍ കുതിപ്പിനുള്ള കളമൊരുങ്ങും. അതേസമയം 16,050- 16,000 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുമെന്നും അനുമാനിക്കുന്നു.

Also Read: ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?Also Read: ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പന്‍ കുതിപ്പ്; 19% മുന്നേറിയ സൊമാറ്റോയുടെ തലവര തെളിഞ്ഞോ! ഇനി വാങ്ങാമോ?

എഐഎ എന്‍ജിനീയറിങ്

എഐഎ എന്‍ജിനീയറിങ്

സിമന്റ്, ഖനനം, താപ വൈദ്യുതി നിലയങ്ങളിലും ആവശ്യമായ ദ്രവിക്കാത്തതും പോറലേല്‍ക്കാത്തതുമായ കാസ്റ്റിങ്‌സുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് എഐഎ എന്‍ജിനീയറിങ്. കഴിഞ്ഞ ദിവസം 1,882 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,140 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് വിലയിരുത്തുന്നത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചക്കാലയളവില്‍ 14 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: എഐഎ എന്‍ജിനീയറിങ് (BSE: 532683, NSE: AIAENG) ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിന്റെ സൂചനയാകുന്ന 'ഇന്‍വേഴ്‌സ് ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണ്‍ രൂപപ്പട്ടിട്ടുണ്ട്. കൂടാതെ ഓഹരിയുടെ 50-ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് പ്രധാന മൂവിങ് ആവറേജുകള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്തു. ആര്‍എസ്‌ഐ സൂചകത്തില്‍ 'പോസിറ്റീവ് ക്രോസ്ഓവര്‍' ദൃശ്യമായിട്ടുണ്ട്.

ജംമ്‌ന ഓട്ടോ

ജംമ്‌ന ഓട്ടോ

പ്രമുഖ വാഹനാനുബന്ധ ഘടകോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ജംമ്‌ന ഓട്ടോ ഇന്‍ഡസ്ട്രീസ് (BSE: 520051, NSE: JAMNAAUTO). ഇന്നലെ ഈ ഓഹരികള്‍ 120 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 135 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 12.5 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 110 നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: 'ഡൗണ്‍സ്ലോപിങ് ട്രെന്‍ഡ്‌ലൈനി'ന്റെ പ്രതിരോധം ഭേദിച്ച് ബ്രേക്കൗട്ട് സംഭവിച്ചു. കൂടാതെ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ജംമ്‌ന ഓട്ടോ ഓഹരികള്‍ തുടരുന്നത്. ടെക്‌നിക്കല്‍ സൂചകങ്ങളും പോസിറ്റീവ് സൂചനകളാണ് നല്‍കുന്നത്.

ഫീനക്‌സ് മില്‍സ്

ഫീനക്‌സ് മില്‍സ്

ഷോപ്പിങ് മാള്‍, വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് ഫീനക്‌സ് മില്‍സ് (BSE: 503100, NSE: PHOENIXLTD). കഴിഞ്ഞ ദിവസം 1,128 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,275 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 13 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,040 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

കാരണം: ഓഹരിക്ക് റിയാല്‍റ്റി വിഭാഗം സൂചികയെ കവച്ചുവയ്ക്കുന്ന പ്രകടനം നടത്താനാകുന്നുണ്ട്. കൂടാതെ ബ്രേക്കൗട്ടിന്റെ വക്കിലാണ് ഓഹരി നില്‍ക്കുന്നത്. ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ പ്രകടമാണ്. ആര്‍എസ്‌ഐ സൂചകവും 60 നിലവാരത്തിന് മുകളിലാണ് തുടരുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Breakout Stocks: Brokerage Suggests Phoenix Mills AIA Engineering Jamna Auto Could Give Good Profits

Breakout Stocks: Brokerage Suggests Phoenix Mills AIA Engineering Jamna Auto Could Give Good Profits
Story first published: Wednesday, May 25, 2022, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X