റിലയന്‍സ് ഉള്‍പ്പെടെ തുടര്‍ച്ചയായി കുതിക്കുന്ന ഈ 3 ഓഹരികള്‍ ഇനിയും കൈവശം വയ്ക്കണോ?

കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ഏറിയ പങ്കും നിഫ്റ്റി സൂചിക ചാഞ്ചാട്ടം പ്രകടമാക്കിയിരുന്നു. സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'എന്‍ഗള്‍ഫിങ്' പാറ്റേണ്‍ ദൃശ്യമായി. ഇത് കുതിപ്പിന്റെ സൂചന നല്‍കുന്നതാണ്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ നിലവാരം ദിവസ കാലയളവിലെ ചാര്‍ട്ടില്‍ ഉയരുന്നതും ബുള്ളിഷ് ക്രോസ്ഓവറിന്റെ പാതയിലൂടെ നീങ്ങുന്നതും അനുകൂല ഘടകമാകുന്നുണ്ട്.

നിഫ്റ്റി

നിഫ്റ്റിയിലെ തൊട്ടടുത്ത പ്രതിരോധം 16,700-ലാണ്. ഈ നിലവാരം മറികടക്കാനായാല്‍ 17,000 നിലവാരത്തിലേക്ക് സൂചികയ്ക്ക് മുന്നേറാം. അതുപോലെ 16,400 നിലവാരമാണ് നിര്‍ണായകം. ഈ നിലവാരത്തിന് മുകളില്‍ നിഫ്റ്റി തുടരുന്നിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരുമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. അതേസമയം സമീപ കാലത്ത് കുതിപ്പിലുള്ള 3 ഓഹരികളില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടിനെ കുറിച്ച് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസിന്റെ നിര്‍ദേശമാണ് ചുവടെ ചേര്‍ക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ളതും പെട്രോ കെമിക്കല്‍സ് മുതല്‍ റീട്ടെയില്‍ വരെയുള്ള മേഖലകളില്‍ സംരംഭങ്ങളുള്ളതുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (BSE: 500325, NSE: RELIANCE) ഓഹരികള്‍ ഇന്നലെ 3.5 ശതമാനത്തോളം ഉയര്‍ന്ന 2,724 രൂപയിലാണ് ക്ലോസ് ചെയ്തത്. അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. ചാര്‍ട്ടിലും പോസിറ്റീവ് ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. നിലവില്‍ 20, 50 ദിവസ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.

ഹ്രസ്വകാല

ഇതിനോടൊപ്പം വ്യാഴാഴ്ച ഹ്രസ്വകാല പ്രതിരോധ നിലവാരമായ 2,680 രൂപയും മറികടന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതും ചാര്‍ട്ടില്‍ വലിയ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെടുന്നിന് സഹായിച്ചു. ഇതും തുടര്‍ന്ന് ഓഹരിയിലുണ്ടാകാവുന്ന കുതിപ്പിന്റെ സൂചനയാണ്. ഓഹരികള്‍ 2,650 നിലവാരം തകര്‍ക്കപ്പെടാത്തിടത്തോളം ശുഭപ്രതീക്ഷ പുലര്‍ത്താം. അങ്ങനെയെങ്കില്‍ റിലയന്‍സ് ഓഹരികള്‍ 2,800- 2,850 നിലവാരത്തിലേക്ക് ഉയരാം. ഇതിനിടെ ഓഹരി താഴേക്കിറങ്ങുന്നെങ്കില്‍ 2,700- 2,730 നിലവാരത്തില്‍ നിന്നും വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,650 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

റെയ്മണ്ട്

റെയ്മണ്ട്

വൈവിധ്യവത്കരിച്ച ടെക്‌സ്‌റ്റൈല്‍സ് സംരംഭങ്ങളും വസ്ത്ര വ്യാപാര മേഖലയിലും പ്രവര്‍ത്തിക്കുന്ന റെയ്മണ്ട് ലിമിറ്റഡിന്റെ (BSE: 500330, NSE: RAYMOND) ഓഹരികള്‍ കഴിഞ്ഞ ദിവസം 20 ശതമാനം മുന്നേറി 1,272-ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ ശക്തമായ പോസിറ്റീവ് നീക്കത്തോടെ ആരംഭിച്ച വ്യാപാരം നിര്‍ണായക 1,100 രൂപ നിലവാരം ഭേദിച്ചതോടെ കുതിക്കുകയായിരുന്നു.

സ്വിങ് ട്രേഡ്

റെയ്മണ്ട് ഓഹരിയുടെ ഹ്രസ്വകാലയളവിലെ ചാര്‍ട്ടുകളില്‍ ശക്തമായ ബ്രേക്കൗട്ട് പാറ്റേണ്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ 1,070 രൂപയുടെ മുകളില്‍ നില്‍ക്കുന്നിടത്തോളം റെയ്മണ്ട് ഓഹരിയില്‍ കുതിപ്പ് പ്രതീക്ഷിക്കാം. സമീപ കാലയളവില്‍ 1,500- 1,525 രൂപ നിലവാരത്തിലേക്കും ഓഹരി ഉയരാം. അതേസമയം സ്വിങ് ട്രേഡ് ചെയ്യുന്നവര്‍ക്ക് 1,070 രൂപയാണ് നിര്‍ണായക നിലവാരം. ഇതിന് താഴേക്ക് പോയാല്‍ ഓഹരി ഒഴിവാക്കാമെന്നും കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി.

സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ്

സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ്

ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ തുടക്കമിട്ട് റിയല്‍ എസ്‌റ്റേറ്റ്, പേപ്പര്‍ സംരംഭങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ച സെഞ്ചുറി ടെക്‌സ്റ്റൈല്‍സിന്റെ (BSE: 500040, NSE: CENTURYTEX) ഓഹരികള്‍ കഴിഞ്ഞ ദിവസം 9 ശതമാനത്തോളം മുന്നേറി 876 രൂപയിലാണ് ക്ലോസ് ചെയ്തത്. അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം ഓഹരി 700 രൂപ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ചിരുന്നു.

ശുഭസൂചന

തുടര്‍ന്ന് സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ് ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്നുണ്ട്. ഇത് ശുഭസൂചനയാണ്. ഇതിനിടെ സെഞ്ചുറി ടെക്‌സ്റ്റൈല്‍സിന്റെ 200-ഡിഎംഎ നിലവാരത്തിലെ പ്രതിരോധം മറികടന്ന് ക്ലോസ് ചെയ്തിരുന്നു. ഇതും കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. 825 നിലവാരമാണ് നിര്‍ണായകം, ഇതിന് മുകളില്‍ നില്‍ക്കുന്നിടത്തോളം ഓഹരി 950- 960 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X