കഴിഞ്ഞ 12 വ്യാപാര ദിനങ്ങളില്‍ നിന്നും അടിസ്ഥാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 9 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. സമാനമായി യുഎസ് ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും ഒരു മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
നിഫ്റ്റി 200-ഡിഎംഎ നിലവാരം (17,025) നിലനിര്‍ത്തുന്നിടത്തോളം മുന്നേറ്റം പ്രതീക്ഷിക്കാം. 17,500 ഭേദിക്കാനായാല്‍ 18,000-ലേക്ക് സൂചിക മുന്നേറാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. ഇതിനിടെ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എം & എം ഫിനാന്‍ഷ്യല്‍
മഹീന്ദ്ര ഗ്രൂപ്പിന്റെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ എം & എം എം & എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ 186 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. സമീപ കാലയളവില്‍ ഓഹരി വില 198 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 181 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്തിടെ എം & എം ഫിനാന്‍ഷ്യല്‍ (BSE: 532720, NSE : M&MFIN) ഓഹരികള്‍ 190 രൂപ നിലവാരം ഭേദിച്ച് 210 നിലവാരത്തിലേക്ക് ബ്രേക്കൗട്ട് കുതിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് തിരുത്തല്‍ നേരിട്ടെങ്കിലും വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തി.
എംടിഎആര്‍ ടെക്നോളജീസ്
പ്രിസിഷന്‍ എന്‍ജിനീയറിങ് മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ എംടിഎആര്‍ ടെക്നോളജീസിന്റെ ഓഹരികള്‍ 1,300 നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 1,500 രൂപയിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,200 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
2,500 നിലവാരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ട എംടിഎആര്‍ ടെക്നോളജീസ് (BSE: 543270, NSE : MTARTECH) ഓഹരികള്‍ 'ഓവര്‍സോള്‍ഡ്' മേഖലയിലേക്ക് എത്തപ്പെട്ടിരുന്നു. ഇതിനോടൊപ്പം 1,200 നിലവാരത്തില്‍ ഓഹരിയുടെ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ സമീപകാല ഉയര്‍ന്ന നിലവാരം ഭേദിച്ചതോടെയും ചാര്‍ട്ടിലെ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
ജിഎസ്എഫ്സി
ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള കെമിക്കല്‍, വളം നിര്‍മാതാക്കളായ ജിഎസ്എഫ്സിയുടെ ഓഹരികള്‍ 166 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. സമീപ കാലയളവില്‍ ഓഹരി വില 172/ 174 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 160 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്ത കാലയളവിലെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ജിഎസ്എഫ്സി (BSE: 500690, NSE : GSFC) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടമാണ്. ടെക്നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ അടുത്തഘട്ടം കുതിപ്പിനുള്ള സൂചന നല്കുന്നു.
എല്‍ജി എക്വിപ്മെന്റ്
എയര്‍ കംപ്രസര്‍, ഓട്ടോമോട്ടീവ് ഉപകരങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ എല്‍ജി എക്വിപ്മെന്റ് ഓഹരികള്‍ 400 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 425/ 430 രൂപ നിലവാരത്തിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 375 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
എല്‍ജി എക്വിപ്മെന്റ് (BSE: 522074, NSE : ELGIEQUIP) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ഉയര്‍ന്ന ഇടപാടുകളുടെ എണ്ണത്തോടെയുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഓഹരി ഇപ്പോള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിനു തൊട്ടടുത്താണ് നില്‍ക്കുന്നത്. താമസിയാതെ പുതിയ ഉയരം കുറിച്ചേക്കാം. ടെക്നിക്കല്‍ സൂചകങ്ങളും കുതിപ്പിനുള്ള സൂചന നല്കുന്നു.
എസ്ബിഐ ലൈഫ്
രാജ്യത്ത് സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് (BSE: 540719, NSE : SBILIFE) ഓഹരികള്‍ 1,310 രൂപയില്‍ നിന്നും വാങ്ങാമെന്ന് മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു. സമീപ കാലയളവില്‍ ഓഹരി വില 1,480 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,200 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ജിന്‍ഡാല്‍ സ്റ്റീല്‍
സ്വകാര്യ മേഖലയിലെ പ്രമുഖ സ്റ്റീല്‍ ഉത്പാദകരായ ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ (BSE: 532286, NSE : JINDALSTEL) ഓഹരികള്‍ 390 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി വില 445 രൂപ നിലവാരത്തിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 360 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ പ്രകടമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications