ഏതാനും ദിവസങ്ങളായി നിഫ്റ്റി സൂചിക 16,000 നിലവാരത്തിനും 16,275-നും ഇടയിലുള്ള ചെറിയ പരിധിക്കുള്ളില്‍ സ്ഥിരതയാര്‍ജിക്കുകയാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ഈ റേഞ്ചിന്റെ താഴ്ന്ന പരിധിയിലേക്ക് വന്നിരിക്കുകയാണ്.
ബുധനാഴ്ചത്തെ സൂചികയുടെ ക്ലോസിങ് അടിസ്ഥാനത്തില്‍ 16,000 നിലവാരം തകര്‍ക്കപ്പെടുമോ എന്നുള്ളത് നിര്‍ണായകമായി വീക്ഷിക്കപ്പെടും. 16,000 നിലവാരം തകര്‍ക്കപ്പെട്ടാല്‍ സൂചിക വീണ്ടും ഹ്രസ്വകാല തിരുത്തല്‍ ഘട്ടത്തിലേക്ക് കടക്കാം. അതേസമയം ചാര്‍ട്ടില്‍ ബ്രേക്കൗട്ട് പ്രകടിപ്പിച്ച 3 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഇന്ത്യന്‍ ബാങ്ക്
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 4 ശതമാനത്തിലധികം ഉയര്‍ന്ന് 175 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 210 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 20 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 155 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
രാജ്യത്തെ മുന്‍നിര പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ബാങ്ക് (BSE: 532814, NSE : INDIANB) ഓഹരികളുടെ ദിവസ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള വ്യക്തമായ ബ്രേക്കൗട്ട് ദൃശ്യമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ബുള്ളിഷ് ട്രെന്‍ഡിന് അടിവരയിടുന്നു. നിര്‍ണായക മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നിടത്തോളം ഇന്ത്യന്‍ ബാങ്ക് ഓഹരിയിലെ മുന്നേറ്റം നിലനില്ക്കും. ടെക്നിക്കല്‍ സൂചകങ്ങളും ശുഭസൂചനയാണ് നല്‍കുന്നത്.
ഇഐഡി പാരി
ഇന്നലത്തെ വ്യാപാരത്തിനൊടുവില്‍ 3 ശതമാനത്തോളം മുന്നേറി 563 രൂപയിലാണ് ഇഐഡി ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 634 രൂപ ലക്ഷ്യമാക്കി ഈ സ്മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടം ലഭിക്കാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 520 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദീര്‍ഘനാളത്തെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ നിന്നും പ്രമുഖ പഞ്ചസാര ഉത്പാദക കമ്പനിയായ ഇഐഡി പാരിയുടെ (BSE: 500125, NSE : EIDPARRY) ഓഹരികള്‍ പുറത്തു കടന്നിട്ടുണ്ട്. ഈ കുതിപ്പിന്റെ ഘട്ടത്തില്‍ ഓഹരി ഇടപാടുകള്‍ ഉയരുന്നത് ശുഭസൂചനയാണ്. ടെക്നിക്കല്‍ സൂചകങ്ങളായ എംഎസിഡിയും മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐയും ഇഐഡി പാരിയുടെ ഓഹരിയില്‍ കുതിപ്പിനുള്ള സൂചനകളാണ് നല്‍കുന്നത്.
അദാനി വില്‍മര്‍
കഴിഞ്ഞ ദിവസം അദാനി വില്‍മര്‍ ഓഹരികള്‍ 5 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 648 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 780 രൂപ ലക്ഷ്യമാക്കി ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 20 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 570 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അദാനി വില്‍മര്‍ (BSE: 543458, NSE-BE : AWL) ഓഹരിയില്‍ 'ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള വ്യക്തമായ ബ്രേക്കൗട്ട് പ്രകടമായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
