ഞൊടിയിടയില്‍ നേടാം 20% ലാഭം; ബ്രേക്കൗട്ട് കുതിപ്പിലുള്ള ഈ 4 ഓഹരികള്‍ പരിഗണിക്കാം

തുടക്കത്തില്‍ ലഭിച്ച നേട്ടമെല്ലാം കൈവിട്ട് നഷ്ടത്തോടെയാണ് വെള്ളിയാഴ്ച പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും ആഴ്ച കാലയളവില്‍ 1.5 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 16,800 നിലവാരത്തില്‍ നിന്നും നിഫ്റ്റി സൂചികയില്‍ ശക്തമായ പ്രതിരോധം നേരിടുന്നു. എങ്കിലും 16,400 നിലവാരം നിഫ്റ്റിക്ക് ശക്തമായ പിന്തുണ നല്‍കുന്നുമുണ്ട്. ഇതിനിടെ കുതിപ്പിന്റെ വ്യക്തമായ സൂചന നല്‍കയി നാല് ഓഹരികളില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാട് സംബന്ധിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് നല്‍കിയ നിര്‍ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്

ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്

വെള്ളിയാഴ്ച 4 ശതമാനത്തിലേറെ മുന്നേറി 123 രൂപയിലാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരി ക്ലോസ് ചെയ്തത്. നേരത്തെ 105 രൂപ നിലവാരത്തില്‍ നിന്നും 2 തവണ ശക്തമായ പിന്തുണ ലഭിക്കുകയും തുടര്‍ന്ന് 105- 120 രൂപ നിലവാരങ്ങള്‍ക്കിടയില്‍ സ്ഥിരതയാര്‍ജിച്ചു. ഈ റേഞ്ചിന്റെ ഏതു ഭാഗം ഭേദിക്കുന്നുവോ ആ ദിശയിലേക്ക് ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിക്കാം. നിലവില്‍ ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരി 20, 50 ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇത് ഹ്രസ്വകാലയളവിലേക്ക് പോസിറ്റീവ് സൂചന നല്‍കുന്നു.

ദിവസ, ആഴ്ച കാലയളവിലെ ആര്‍എസ്‌ഐ സൂചകങ്ങള്‍ ബുള്ളിഷ് സൂചന നല്‍കുന്നു. 145- 150 രൂപ ലക്ഷ്യമാക്കി ഈ ഓഹരി വാങ്ങാം. 105- 110 നിലവാരങ്ങളില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും ആക്‌സിസ് സെക്യൂരിറ്റീസ് വ്യക്തമാക്കി.

മാക്രോടെക് ഡെവലപ്പേഴ്‌സ്

മാക്രോടെക് ഡെവലപ്പേഴ്‌സ്

ഹ്രസ്വകാല, ദീര്‍ഘകാല ചാര്‍ട്ടുകളില്‍ മാക്രോടെക് ഡെവലപ്പേഴ്‌സ് ഓഹരികള്‍ ശക്തമായ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഡബ്ല്യൂ (W) പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട്. 20, 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ഓഹരി തുടര്‍ന്നു കൊണ്ട് കുതിപ്പിന് അടിവരയിടുന്നു. ഇതിനോടൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ശുഭസൂചനയാണ്.

ദിവസ കാലയളവിലെ ആര്‍എസ്‌ഐ സൂചകവും ബുള്ളിഷ് ലക്ഷണം പ്രകടിപ്പിക്കുന്നു. 1,200- 1,300 രൂപ ലക്ഷ്യമാക്കി മാക്രോടെക് ഡെവലപ്പേഴ്‌സ് ഓഹരികള്‍ വാങ്ങാം. ഇതിന്റെ സപ്പോര്‍ട്ട് മേഖല 1,000- 900 നിലവാരങ്ങളിലുമാണ്. വെള്ളിയാഴ്ച 5 ശതമാനത്തിലേറെ ഉയര്‍ന്ന് 1,091 രൂപയിലായിരുന്നു ക്ലോസിങ്.

മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍

മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍

തിരുത്തല്‍ നേരിട്ട മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍ ഓഹരി 1,500 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. തുടര്‍ന്ന് താഴേക്കിറങ്ങുന്ന ട്രെന്‍ഡ്‌ലൈനില്‍ (Declining Trendline) നിന്നും ബ്രേക്കൗട്ട് നടത്തി. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ബ്രേക്കൗട്ടിന്റെ ആധികാരികത ഉറപ്പാക്കുന്നു. ദിവസ കാലയളവിലെ ആര്‍എസ്‌ഐ സൂചകവും ബുള്ളിഷ് സൂചന നല്‍കുന്നു. അതിനാല്‍ 1,800- 2,000 രൂപ ലക്ഷ്യമിട്ട് മെട്രോപൊളീസ് ഹെല്‍ത്ത്‌കെയര്‍ ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇതിനുള്ള സപ്പോര്‍ട്ട് 1,500- 1,400 രൂപ നിലവാരങ്ങളില്‍ നിന്നും പ്രതീക്ഷിക്കാം. വെള്ളിയാഴ്ച 4 ശതമാനത്തിലേറെ ഉയര്‍ന്ന് 1,644 രൂപയിലായിരുന്നു ക്ലോസിങ്.

റെയില്‍ടെല്‍ കോര്‍പറേഷന്‍

റെയില്‍ടെല്‍ കോര്‍പറേഷന്‍

മിനിരത്‌ന പദവിയുള്ള പൊതുമേഖല സ്ഥാപനമായ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഹരികള്‍ 90- 92 രൂപ നിലവാരത്തില്‍ നിന്നും റൗണ്ടിങ് ബ്രേക്കൗട്ട് പ്രകടമാക്കിയിരുന്നു. വില ഉയരുന്നതിനൊപ്പം ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും കുതിപ്പിനുള്ള കരുത്തിനെ സൂചിപ്പിക്കുന്നു. ദിവസ കാലയളവിലെ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകവും ബുള്ളിഷ് സൂചന നല്‍കുന്നു. 110- 120 രൂപ ലക്ഷ്യമിട്ട് റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഹരികള്‍ വാങ്ങാമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിനുള്ള സപ്പോര്‍ട്ട് 90- 85 നിലവാരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച 5 ശതമാനത്തിലേറെ ഉയര്‍ന്ന് 104 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X