പ്രധാന സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം രേഖപ്പെടുത്തിയാണ് ബുധനാഴ്ച വ്യാപാം അവസാനിപ്പിച്ചത്. ഇതോടെ ഈ ദിവസങ്ങളിലായി ആകെ 4 ശതമാനത്തിലേറെ നഷ്ടവും നേരിട്ടു. പ്രധാനമായും ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് ആഭ്യന്തര വിപണിയേയും ബാധിക്കുന്നത്. എന്നിരുന്നാലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ സജീവമാണ്. ഇത്തരത്തില്‍ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ട്രേഡിങ്ങിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
കോണ്‍കോര്‍
ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് കണ്ടെയ്നര്‍ കോര്പറേഷന് ഓഫ് ഇന്ത്യ അഥവാ കോണ്‍കോര്‍. ബുധനാഴ്ച 6 ശതമാനത്തിലധികം ഉയര്‍ന്ന് 624 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 645 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 610 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു.
കാരണം: ഏപ്രിലില്‍ ഉയര്‍ന്ന നിലവാരമായ 718-ല്‍ എത്തിയതിനു ശേഷം കോണ്‍കോര്‍ (BSE: 531344, NSE: CONCOR) ഓഹരിയില്‍ 23 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ദിവസ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ 'ബുള്ളിഷ് ബാറ്റ്' പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ആര്‍എസ്ഐ സൂചകവും ദിവസ ചാര്‍ട്ടില്‍ 30 നിലവാരത്തില്‍ ഡബിള്‍ ബോട്ടം പ്രകടമാക്കി. ഇതും വരാനിരിക്കുന്ന കുതിപ്പിനെ അടയാളപ്പെടുത്തുന്നു.
എച്ച്ഡിഎഫ്സി ലൈഫ്
സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് സേവന ദാതാക്കളാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി (BSE: 540777, NSE: HDFCLIFE). ഇന്ന് 3 ശതമാനത്തോളം ഉയര്‍ന്ന് 569 രൂപയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 645 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 525 രൂപയില്‍ ക്രമീകരിക്കണമെന്നും ആനന്ദ് രാത്തി നിര്‍ദേശിച്ചു.
കാരണം: നിലവില്‍ സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് കരകയറാനുള്ള ശ്രമത്തിലാണ്. തുടര്‍ന്ന് ആഴ്ച കാലയളവിലെ ചാര്‍ട്ട് പരിശോധിച്ചാല്‍ ഹാമര്‍ കാന്‍ഡില്‍സ്റ്റിക് പാറ്റേണിന്റെ ജോടികളെ കാണാനാവും. ഇത് 550 നിലവാരത്തില്‍ ഓഹരി സപ്പോര്‍ട്ട് നേടുന്നുവെന്നതിന്റെ സൂചനയാണ്.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
സ്വകാര്യ മേഖലയിലെ മുന്‍നിര ഇന്‍ഷൂറന്‍സ് സേവന സ്ഥാപനമാണ് ഐസിഐസിഐ പ്രൂഡഷ്യല് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി. ബുധനാഴ്ച 2.5 ശതമാനത്തിലേറെ ഉയര്‍ന്ന് 521 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 575 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 499 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
കാരണം: വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ (BSE: 540133, NSE: ICICIPRULI) ഓഹരി 50-ഇഎംഎ നിലവാരത്തിന് മുകളിലാണ് നില്‍ക്കുന്നത്. ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐ, 50 നിലവാരം പിന്നിട്ട് മുന്നേറുന്നതും കുതിപ്പിനെ സൂചിപ്പിക്കുന്നു.
സീമെന്‍സ് (ഷോര്‍ട്ട്സെല്‍)
വിവിധ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ്. ഇന്ന് 2 ശതമാനത്തിലേറെ ഇടിഞ്ഞ് 2,347 രൂപയിലാണ് ഓഹരി ക്ലോസ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 2,290 രൂപയിലേക്ക് ഓഹരി ഇടിയുമെന്ന നിഗമനത്തോടെ ഷോര്‍ട്ട്സെല്‍ ചെയ്യാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,371 രൂപയില്‍ ക്രമീകരിക്കണമെന്നും എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
കാരണം: സീമെന്‍സ് (BSE: 500550, NSE: SIEMENS) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ബെയറിഷ് എന്‍ഗള്‍ഫിങ്' പാറ്റേണ്‍ ദൃശ്യമായി. ഇത് ഓഹരി ദുര്‍ബലമാകുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ഓഹരിക്ക് തൊട്ടുമുന്നത്തെ ഉയര്‍ന്ന നിലവാരം ഭേദിക്കാനും സാധിച്ചിട്ടില്ല. ആര്‍എസ്ഐ സൂചകം 'ബെയറിഷ് ക്രോസ്ഓവറി'ന്റെ വക്കിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
