സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞതോടെ ഇന്നലെ ജൂൺ 3 ചൊവ്വാഴ്ച വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നലെയും നേരിയ ഇടിവാണ് സംഭവിച്ചത്. അതിനാൽ ഇന്നും വിപണി നഷ്ടത്തിലേക്ക് മൂക്ക് കുത്തുമോ? ഇന്നലെ ബിഎസ്ഇ സെൻസെക്സ് 636.24 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 80,737.51 ലെവലിലും, എൻഎസ്ഇ നിഫ്റ്റി 174.10 പോയിന്റ് അഥവാ 0.70% ഇടിഞ്ഞ് 24,542.50 ലെവലിലും എത്തി.
എന്നാൽ ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ ഇപ്പോഴും വിശ്വസിക്കുന്നത് വിപണി പോസിറ്റീവ് നേട്ടത്തിലേക്ക് എത്തുമെന്ന് തന്നെയാണ്. അതായത് നിഫ്റ്റി 50 സൂചിക 24,500 ന് മുകളിൽ തന്നെയാണ് നിലവിൽ നിലനിൽക്കുന്നത്. ഇതിനർത്ഥം വിപണി വികാരം നെഗറ്റീവ് അല്ലെന്നാണ് അദ്ദേഹം ഉറച്ച് പറയുന്നത്.
"നിഫ്റ്റി 50 സൂചിക 24,150 മുതൽ 24,200 വരെയുള്ള ലെവലുകളിലേക്ക് ഇടിയാൻ സാധ്യതയുണ്ട്. എന്നാൽ മറു വശത്ത് 24,800 വരെ കുതിക്കാനും സാധ്യതയുണ്ട്. അതിനാൽ സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന ബ്രേക്ക്ഔട്ട് ഓഹരികളെ ശ്രദ്ധിക്കുന്നതാണ് നല്ലത്." എന്നാണ് ഓഹരി വിപണിയുടെ ഭാവിയെ കുറിച്ച് സുമീത് ബഗാഡിയ പറയുന്നത്.
ഇന്ന് വാങ്ങാവുന്ന ഓഹരികൾ
ഇന്നത്തെ ഓഹരി വിപണിയിൽ സുമീത് ബഗാഡിയ നാല് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ദീപക് ഫ്രെട്ടൽസ്ആർഎസ്, പിടിആർസിഎംസിഎൽഎസ് കോർപ്പ്, ഓതം ഇൻവെസ്റ്റ്മെന്റ് & ഇൻഫ്രാസ്ട്രക്ചർ, ജിഇ വെർനോവ ടി&ഡി ഇന്ത്യ, സിഗ്നേച്ചർഗ്ലോബൽ (ഇന്ത്യ) എന്നിവയാണ് ഈ ലിസ്റ്റിലുള്ള പ്രധാന സ്റ്റോക്കുകൾ.. ഓരോന്നും പരിശോധിക്കാം....

1. ദീപക് ഫെർട്ടിലൈസേഴ്‌സ് ആൻഡ് പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് (DFPCL) : വ്യാവസായിക, കാർഷിക രാസവസ്തുക്കൾ, വളങ്ങൾ എന്നിവയുടെ നിർമ്മാണത്തിലെ ഒരു മുൻനിര ഇന്ത്യൻ കമ്പനിയാണിത്. കഴിഞ്ഞ സെഷനിൽ ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ കുതിച്ച് ഓഹരി വില 1,543.50 രൂപയിൽ ക്ലോസ് ചെയ്തു. നിലവിലെ കുതിപ്പിൻ്റെ അടിസ്ഥാനത്തിൽ 1663 രൂപ ലക്ഷ്യ വിലയിൽ 1486 രൂപ സ്റ്റോപ്പ് ലോസ് നിലനിർത്തി.
2. ഓതം ഇൻവെസ്റ്റ്മെന്റ് & ഇൻഫ്രാസ്ട്രക്ചർ : കഴിഞ്ഞ സെഷനിൽ ഈ ഓഹരികൾ പോസിറ്റീവ് നേട്ടം നൽകി, വില 2470 രൂപയിലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് വികാരത്തെ തുടർന്ന് 2647 രൂപ ലക്ഷ്യ വിലയിൽ ഈ ഓഹരിയുടെ സ്റ്റോപ്പ് ലോസ് 2387ൽ നിലനിർത്തി. ഇന്ന് വാങ്ങാവുന്ന മികച്ച ഓഹരിയാണിത്.
3. ജിഇ വെർനോവ ടി & ഡി ഇന്ത്യ : പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസിലെ ഒരു മുൻനിര കമ്പനിയാണിത്. നിലവിൽ 2,345 രൂപയാണ് ഓഹരിയുടെ വില. ഇന്നലെ വിപണിയിൽ ഈ ഓഹരികൾ കടുത്ത മത്സരം കാഴ്ച വെച്ച ശേഷമാണ് നേട്ടത്തിലെത്തിയത്. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 2504 രൂപയിൽ കണക്കാക്കി, 2258 രൂപയിൽ സ്റ്റോപ്പ് ലോസ് നിശ്ചയിച്ചു.
4. സിഗ്നേച്ചർഗ്ലോബൽ (ഇന്ത്യ) : ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ സിഗ്നേച്ചർഗ്ലോബൽ (ഇന്ത്യ) ഇന്നലെ 12 മണിക്ക് ശേഷം കുത്തനെയുള്ള കുതിപ്പാണ് കാഴ്ച വെച്ചത്. അതിനാൽ ഇന്നത്തെ വ്യാപാര സെഷനിൽ ഈ ഓഹരികൾ ശ്രദ്ധയാകർഷിക്കും. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോൾ ഈ ഓഹരി വില 1258 രൂപയിൽ എത്തിച്ചു. അതിനാൽ ഓഹരിയുടെ ലക്ഷ്യ വില 1360 രൂപയിൽ എത്തി സ്റ്റോപ്പ് ലോസ് 1214 രൂപയിൽ ക്ലോസ് ചെയ്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
