തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതോടെ നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് സൂചികകള്‍ എത്തിച്ചേര്‍ന്നു. ടെക്നിക്കലായി വിലയിരുത്തിയാല്‍ നിഫ്റ്റി സൂചികയുടെ ചാര്‍ട്ടില്‍ തുടര്‍ച്ചയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പ്രകടമാകുന്നത് പോസിറ്റീവ് സൂചനയാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്.
എന്നിരുന്നാലും 17,900/ 18,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം നേരിടാം. ഇതിനോടൊപ്പം ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിനുള്ള സാധ്യതയും ടെക്നിക്കല്‍ സൂചികകളായ സ്റ്റോക്കാസ്റ്റിക്കും ആര്‍എസ്ഐയും നല്കുന്നു. നിലവില്‍ ഓവര്‍ബോട്ട് (Overbought) മേഖലയിലേക്ക് നിഫ്റ്റി കടന്നതോടെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്കും താത്കാലികമായി മാറിയേക്കാം. 17,400/ 17,300 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട്. അതേസമയം ഈയാഴ്ചയിലെ വ്യാപാരത്തിനായി പരിഗണിക്കാവുന്ന 4 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ഐടിസി
രാജ്യത്തെ വമ്പന്‍ എഫ്എംസിജി കമ്പനികളിലൊന്നായ ഐടിസിയുടെ ഓഹരികള്‍ 308 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 324 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാം എന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 299 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അടുത്തിടെ ഐടിസി (BSE: 500875, NSE : ITC) ഓഹരിയില്‍ നിരവധി വര്‍ഷങ്ങള്‍ക്കിടയിലുള്ള ഉയര്‍ന്ന നിലവാരത്തില്‍ പുതിയ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. പിന്നാലെ സ്ഥിരതയാര്‍ജിക്കല്‍ പാതയിലേക്ക് വഴിമാറി. എന്നാല്‍ വീണ്ടും 350 രൂപ നിലവാരം ലക്ഷ്യമാക്കിയുള്ള കുതിപ്പിനുള്ള സൂചനകള്‍ നല്‍കിത്തുടങ്ങി. 275 നിലവാരം തകരാതിരുന്നാല്‍ ഇതു സംഭവിച്ചേക്കാം.
എല്‍ടി ഫൂഡ്സ്
ബസ്മതി അരിയുടെ സംസ്കരണത്തിലും വിദേശ, ആഭ്യന്തര വിപണിയിലേക്കുള്ള വിതരണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന എല്‍ടി ഫൂഡ്സിന്റെ ഓഹരി 92 രൂപയില്‍ നിന്നും വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 105 രൂപയിലേക്ക് ഓഹരിയുടെ വില കുതിക്കാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 85 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
എല്‍ടി ഫൂഡ്സ് (BSE: 532783, NSE : DAAWAT) ഓഹരിയുടെ ദിവസ ചാര്‍ട്ട് വിലയിരുത്തിയാല്‍ ബുള്ളിഷ് 'കപ് & ഹാന്‍ഡില്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ടിന്റെ വക്കിലാണെന്ന് കാണാനാകും. 95 നിലവാരം മറികടന്നാല്‍ ബ്രേക്കൗട്ട് ഉറപ്പിക്കാനാകും. ഇടപാടുകളുടെ എണ്ണം ഉയരുന്നത് ശുഭസൂചനയാണ്.
അംബുജ സിമന്റ്സ്
പ്രമുഖ സിമന്റ് ഉത്പാദകരായ അംബുജ സിമന്റ്സിന്റെ ഓഹരികള്‍ 385 രൂപ നിലവാരത്തില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 402 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാം എന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 377 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അംബുജ സിമന്റ്സ് (BSE: 500425, NSE : AMBUJACEM) ഓഹരികള്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നില്‍ക്കുന്നത്. ആര്‍എസ്ഐ സൂചകത്തിന്റെ ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ ബുള്ളിഷ് ക്രോസ്ഓവര്‍ ദൃശ്യമാണ്.
മഹീന്ദ്ര ഹോളിഡേയ്സ്
പ്രമുഖ സംരംഭകരായ മഹീന്ദ്ര ഗ്രൂപ്പിന്റെ വിനോദ സഞ്ചാര മേഖലയിലെ കമ്പനിയായ മഹീന്ദ്ര ഹോളിഡേയ്സ് & റിസോര്‍ട്ട്സ് ഓഹരി 262 രൂപയില്‍ നിന്നും വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 288 രൂപയിലേക്ക് ഓഹരിയുടെ വില കുതിക്കാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 249 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
മഹീന്ദ്ര ഹോളിഡേയ്സ് (BSE: 533088, NSE : MHRIL) ഓഹരികള്‍ പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് നില്‍ക്കുന്നത്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
