ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയ്ക്ക് കൃത്യമായ ദിശ നിര്‍ണയിക്കാനാകാതെ ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങിയത്. ഇതിനോടകം 16,400 നിലവാരം ശക്തമായ പ്രതിരോധമായി ഉരുത്തിരിഞ്ഞു. സമാനമായി തൊട്ടടുത്ത സപ്പോര്‍ട്ട് മേഖലയായി 16,000- 16,050 നിലവാരവും രൂപപ്പെട്ടു.

നിഫ്റ്റി

അതേസമയം നിഫ്റ്റി സൂചിക 16,250 നിലവാരത്തിന് താഴെ തുടരുന്നിടത്തോളം ബുധനാഴ്ചയും തിരുത്തല്‍ നേരിടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ 16,250 നിലവാരം ഭേദിച്ച് നിലനില്‍ക്കാന്‍ സൂചികയ്ക്ക് സാധിച്ചാല്‍ 16,325- 16,375 നിലവാരത്തിലേക്ക് വീണ്ടും ഉയരാനാകും. തുടര്‍ന്ന് രണ്ട് ആഴ്ചയിലേറെയായി പ്രതിരോധം തീര്‍ക്കുന്ന 16,400 നിലവാരം ഭേദിക്കാനാന്‍ സൂചികയ്ക്ക് സാധിച്ചാല്‍ ശക്തമായ കുതിപ്പിനുള്ള കളമൊരുങ്ങും. ഇതിനിടെ ബുധനാഴ്ച വ്യാപാരത്തില്‍ പരിഗണിക്കാവുന്ന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ബാങ്ക്

പൊതുമേഖല ധനകാര്യ സ്ഥാപനമായി ഇന്ത്യന്‍ ബാങ്ക് (BSE: 532814, NSE: INDIANB) ഓഹരികള്‍ ഇന്ന് 159 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 158- 159 രൂപ നിലവാരത്തിനിടെ നില്‍ക്കുമ്പോള്‍ വാങ്ങാം. ഇവിടെ നിന്നും 171 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 152 രൂപയില്‍ ക്രമീകരിക്കണം എന്നും യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

അതേസമയം അടുത്തിടെ ഓഹരിയിലുണ്ടായ തിരുത്തലിലും മാര്‍ച്ച് മാസത്തിലെ താഴ്ന്ന നിലവാരം തകരാതെ നോക്കാന്‍ സാധിച്ചു. തുടര്‍ന്ന് സപ്പോര്‍ട്ട് സോണില്‍ നിന്നും പിന്തുണ സ്വീകരിച്ച് തിരികെ കയറി. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ നിലനില്‍ക്കാന്‍ സാധിച്ചാല്‍ കുതിപ്പിനുള്ള സാധ്യതയുണ്ട്.

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി

ഭവന വായ്പ സേവന മേഖലയിലെ മുന്‍നിരക്കാരായ എച്ച്ഡിഎഫ്‌സിയുടെ (BSE: 500010, NSE: HDFC) ഓഹരി 2,207 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഡെറിവേറ്റീവ് വിഭാഗത്തില്‍ ഈ ഓഹരിയുടെ ജൂണ്‍ സീരിസിലുള്ള 2240 സ്‌ട്രൈക്ക് പോയിന്റിലെ കോള്‍ (Call) ഓപ്ഷന്‍, പ്രീമിയം 52-50 രൂപയില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്നാണ് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിനുള്ള സ്‌റ്റോപ് ലോസ് പ്രീമിയത്തിന്റെ 25 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഇതിന്റെ പ്രീമിയം 100 രൂപയിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. അടുത്തിടെ നടന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷം ചെറിയൊരു കുതിപ്പിനുള്ള സൂചന നല്‍കുന്നു.

ബജാജ് ഫൈനാന്‍സ്

ബജാജ് ഫൈനാന്‍സ്

രാജ്യത്തെ വമ്പന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ബജാജ് ഫൈനാന്‍സിന്റെ (BSE: 500034, NSE: BAJFINANCE) ഓഹരികള്‍ 5,799 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 5,760- 5,790 രൂപ നിലവാരത്തിനിടെ നില്‍ക്കുമ്പോള്‍ വാങ്ങാം. ഇവിടെ നിന്നും ഓഹരി 6,200/ 6,310 നിലവാരത്തിലേക്ക് ഉയരാമെന്നാണ് ഇക്വീറസ് കാപിറ്റലിന്റെ നിഗമനം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 5,600 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 35 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസും ഇക്വീറസ് കാപിറ്റലും പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X