കഴിഞ്ഞ 17 മാസങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച വ്യാപാര ആഴ്ചയാണ് കടന്നു പോയത്. ആഴ്ചക്കാലയളവില്‍ 4 ശതമാനത്തിലേറെ നേട്ടം അടിസ്ഥാന സൂചികകള്‍ കരസ്ഥമാക്കി. ഇതോടെ ഇടക്കാലയളവില്‍ തിരുത്തല്‍ നേരിട്ട് പിന്നോക്കം പോയിരുന്ന മിക്ക ഓഹരികളിലും തിരിച്ചു വരവിനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് കാണാനാവും. ഇത്തരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തിലേറെ നേട്ടം ഇന്ത്യന്‍ ബാങ്ക് ഓഹരി കൈയടക്കിയിട്ടുണ്ട്.
ജൂണ്‍ അവസാന വാരത്തില്‍ 145 രൂപ നിലവാരത്തിലായിരുന്ന ഈ മിഡ് കാപ് ഓഹരി ഇന്ന് രാവിലെ 179 രൂപയിലാണ് വ്യാപാരം പുനഃരാരംഭിച്ചത്. ഒരു മാസക്കാലയളവില്‍ 23 ശതമാനത്തിലേറെ നേട്ടം ഇന്ത്യന്‍ ബാങ്ക് (BSE: 532814, NSE : INDIANB) ഓഹരികള്‍ കരസ്ഥമാക്കി. ഈ പൊതുമേഖലാ ബാങ്ക് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ട്രയാംഗിള്‍ പാറ്റേണി'ല്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ഇതോടെ ഓഹരിക്ക് 50, 200-ഡിഎംഎ നിലവാരം ഭേദിച്ച് മുന്നേറാനും സാധിച്ചു.
ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ഇന്ത്യന്‍ ബാങ്ക് ഓഹരിയില്‍ കുതിപ്പിന്റെ ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇതും ഓഹരിയില്‍ അന്തര്‍ലീനമായ കുതിപ്പിന് അടിവരയിടുന്നു. നിലവിലെ കുതിപ്പ് നിലനിര്‍ത്താനായാല്‍ അടുത്ത മാസത്തോടെ ഓഹരിയില്‍ 52 ആഴ്ച കാലയളവിലെ പുതിയ ഉയരം രേഖപ്പെടുത്തിയേക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. വിപണിയിലും തിരിച്ചു വരവിനുള്ള ശ്രമം ഊര്‍ജിതമായ ഘട്ടത്തില്‍ ഓഹരിയിലും ഉണ്ടായിരിക്കുന്ന ബ്രേക്കൗട്ട് ശുഭസൂചനയാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു മാസത്തിനിടെ പിഎസ്യു ബാങ്ക് സൂചിക 16 ശതമാനത്തോളം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ബാങ്ക് നിഫ്റ്റി സൂചികയും അടുത്തിടെയായി നിഫ്റ്റി-50 സൂചികയെ മറികടക്കുന്ന മുന്നേറ്റം കാഴ്ചവെയ്ക്കുന്നതും ഇന്ത്യന്‍ ബാങ്ക് ഓഹരിയിലുള്ള കുതിപ്പിന് വളമേകുന്നുണ്ട്. അതേസമയം 5, 10, 20, 30, 50, 100, 200- ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരങ്ങള്‍ക്ക് മുകളില്‍ ഓഹരി തുടരുന്നതും പോസിറ്റീവ് ഘടകമാണ്.
എന്തു ചെയ്യണം ?
നിലവില്‍ 175 രൂപ നിലവാരത്തിലാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ നില്‍ക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും ഓഹരികള്‍ വാങ്ങാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഹ്രസ്വകാലയളവില്‍ ഓഹരി വില 195 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 165 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 194.95 രൂപയും താഴ്ന്ന വില 115.10 രൂപയുമാണ്.
ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക്. സ്വദേശി പ്രസ്ഥാന സമരങ്ങളുടെ ഭാഗമായി 1907-ലാണ് ബാങ്കിന്റെ രൂപീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കളുണ്ട്. 9 ലക്ഷം കോടി രൂപയിലധികമാണ് ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ബാങ്കിനുണ്ട്. എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു. നിലവില്‍ 21,900 കോടിയാണ് വിപണി മൂല്യം.
ഓഹരി വിശദാംശം
ഇന്ത്യന്‍ ബാങ്കിന്റെ 79.86 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 11.69 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 2.03 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. സമീപകാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടെ പിഇ അനുപാതം 5.28 നിരക്കിലാണ്്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.28 ശതമാനമാണ്. ഇന്ത്യന്‍ ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യൂ 331.26 നിലവാരത്തിലാണുള്ളത്. നിലവിലെ ഓഹരിയുടെ വിപണി വില, ബുക്ക് വാല്യൂവിന്റെ പകുതിക്കും താഴെയാണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications