പക്കാ ബുള്ളിഷ്; ബ്രേക്കൗട്ടില്‍ കുതിക്കുന്ന 3 ഓഹരികള്‍ ഇതാ; 3 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസം ഏറിയ പങ്കും നേട്ടത്തില്‍ തുടര്‍ന്ന സൂചിക അവസാന മണിക്കൂറുകളിലാണ് നഷ്ടത്തിന്റെ മേഖലയിലേക്ക് വഴിമാറിയത്. മെറ്റല്‍ വിഭാഗം ഓഹരികളില്‍ വന്‍ തകര്‍ച്ച ദൃശ്യമായി. ഐടി, ഓട്ടോ വിഭാഗം ഓഹരികളില്‍ മുന്നേറ്റവും കണ്ടു. ഇതിനിടെ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ ബ്രേക്കൗട്ട് പ്രകടമാക്കിയ 3 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

നിഫ്റ്റി

നിഫ്റ്റി സൂചികയെ ടെക്നിക്കലായി വിലയിരുത്തിയാല്‍ ഇന്നലത്തെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ഡബിള്‍ ടോപ്' പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. ദിവസ ചാര്‍ട്ടില്‍ 'ഹാമര്‍' കാന്‍ഡില്‍സ്റ്റിക് പാറ്റേണും രൂപപ്പെട്ടിട്ടുണ്ട്. ഇത് നെഗറ്റീവ് സൂചനയാണ് നല്‍കുന്നത്. അതിനാല്‍ 16,200 നിലവാരം നിര്‍ണായകമാകും. ഇത് തകര്‍ന്നാല്‍ സൂചിക വളരെ വേഗത്തില്‍ 16,100- 16,050 നിലവാരത്തിലേക്ക് വീഴാം. അതേസമയം 16,300 നിലവാരം നിഫ്റ്റിക്ക് ഭേദിക്കാനായാല്‍ മാത്രമേ തുടര്‍ മുന്നേറ്റം സാധ്യമാകൂ. ഇവിടം മറികടന്നാല്‍ സൂചികയ്ക്ക് 16,400- 16,475 നിലവാരത്തിലേക്ക് മുന്നേറാനാകുമെന്നും വിലയിരുത്തുന്നു.

Also Read: വില ഇറങ്ങിയാല്‍ വാങ്ങാനുള്ള സുവര്‍ണാവസരം! കുതിക്കാനൊരുങ്ങി അഗ്രോകെമിക്കല്‍ ഓഹരി; നേടാം മികച്ച ലാഭം

കെഎസ്ബി

കെഎസ്ബി

വിവിധതരം പമ്പുകള്‍, ഘടക ഉപകരണങ്ങള്‍, മലിനജല സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് കെഎസ്ബി. കഴിഞ്ഞ ദിവസം 1,469 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,650 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,350 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

കാരണം: കെഎസ്ബി (BSE: 500249, NSE: KSB) ഓഹരി പുതിയ 52 ആഴ്ച കാലയളവിലെ ഉയരം കുറിച്ചു, 'ഫ്‌ലാഗ്' പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും മുകളിലാണ് ഓഹരി തുടരുന്നത്. ഇതെല്ലാം ഓഹരിയിലെ കുതിപ്പിനെ സൂചിപ്പിക്കുന്നു.

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍

ചരക്കുകടത്തിലും വിതരണ സേവനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുതല ലോജിസ്റ്റിക്‌സ് കമ്പനിയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം 754 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 820 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 9 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിന്റെ സ്റ്റോപ് ലോസ് 720 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

കാരണം:

കാരണം: ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (BSE: 532349, NSE: TCI) ഓഹരി 20, 50, 200 ദിവസ ഇഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. അതായാത് എല്ലാ കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് പ്രവണതയാണ് ഓഹരി സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം നേരത്തെ രേഖപ്പെടുത്തിയ സമീപകാല ഉയര്‍ന്ന നിലവാരവും ഇന്നലെ ഭേദിച്ചു. ആര്‍എസ്‌ഐ, ഡിഎംഐ, എംഎസിഡി സൂചകങ്ങളും ഓഹരിയിലെ കുതിപ്പിന് അടിവരയിടുന്നു.

Also Read: ടാറ്റ സ്റ്റീല്‍ ഉള്‍പ്പെടെ മെറ്റല്‍ ഓഹരികള്‍ 'അടിച്ചു'; വാഹനം, റിയാല്‍റ്റിയില്‍ കുതിപ്പ്; കാരണമിതാണ്

എന്‍ഡൂറന്‍സ് ടെക്‌നോളജീസ്

എന്‍ഡൂറന്‍സ് ടെക്‌നോളജീസ്

അലൂമിനീയം ഡൈ കാസ്റ്റിങ്, സസ്‌പെന്‍ഷന്‍, വിവിധ ബ്രേക്കിങ് ഘടക ഉപകരണങ്ങളും നിര്‍മിക്കുന്ന വാഹനാനുബന്ധ മേഖലയിലെ മിഡ് കാപ് ഓഹരിയാണ് എന്‍ഡൂറന്‍സ് ടെക്‌നോളജീസ് (BSE: 540153, NSE: ENDURANCE). കഴിഞ്ഞ ദിവസം 1,303 രൂപയിലാണ് ഓഹരി വ്യാപാരം അവസാനപ്പിച്ചത്. ഇവിടെ നിന്നും 1,450 രൂപ ലക്ഷ്യമാക്കി ഓഹരി കുതിച്ചുയരാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 11 ശതമാനം നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,220 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

കാരണം: കഴിഞ്ഞ 3 മാസത്തെ സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിനു ശേഷം ബ്രേക്കൗട്ട് പ്രകടമാണ്. ശക്തമായ പ്രതിരോധം നേരിട്ടിരുന്ന 50-ദിവസ ഇഎംഎ നിലവാരവും ഓഹരി മറികടന്നു. ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Breakout Stocks To Buy: Bullish Trending KSB Transport Corporation And Endurance Technologies For Decent Gain

Breakout Stocks To Buy: Bullish Trending KSB Transport Corporation And Endurance Technologies For Decent Gain
Story first published: Tuesday, May 24, 2022, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X