ഇന്ന് വിപണിയിൽ ഏതെല്ലാം ഓഹരികൾ ശ്രദ്ധാകേന്ദ്രമാവും? തുടർച്ചയായ രണ്ട് സെഷനിലും ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും ഇടിഞ്ഞിരുന്നു. അതിനാൽ ഇന്ന് വിപണി കരകയറുമോ? ഇന്നലെ സെൻസെക്സ് 239 പോയിന്റ് അഥവാ 0.29% ഇടിഞ്ഞ് 81,312.32 പോയിൻ്റിലും നിഫ്റ്റി 50 സൂചിക 74 പോയിന്റ് അഥവാ 0.30% ഇടിഞ്ഞ് 24,752.45 പോയിൻ്റിലും എത്തി.
ഇന്നലെ വിപണി തകർന്നിട്ടും ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് നേട്ടത്തിലാണെന്ന് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നു. എന്നാൽ നിഫ്റ്റി 50 സൂചിക 25,000 ലെവലിലേക്ക് എത്താൻ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നിഫ്റ്റി 50 സൂചിക നിലവിലെ സപ്പോർട്ട് ലെവലായ 24,500നു മുകളിലാണ്. അതിനാൽ ഈ ബെഞ്ച്മാർക്ക് സൂചിക ഉടൻ തന്നെ 25,400 ൽ എത്തുമെന്ന് പ്രതീക്ഷിക്കാം. ഓഹരികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാങ്കേതിക ചാർട്ടിൽ ശക്തമായി കാണപ്പെടുന്ന സ്റ്റോക്കുകളെ സമീപിക്കുകയും വേണം. ബ്രേക്ക്ഔട്ട് സ്റ്റോക്കുകൾ ഒരു നല്ല ഓപ്ഷനായിരിക്കും." എന്നാണ് സുമീത് ബഗാഡിയ പറയുന്നത്.

ഇന്ന് വാങ്ങേണ്ട ഓഹരികൾ ഇതാ...
ഇന്ന് വാങ്ങാവുന്ന മികച്ച അഞ്ച് ഓഹരികൾ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു. പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് , ശാരദ ക്രോപ്‌കെം , ഭഗീരധ കെമിക്കൽസ് ആൻഡ് ഇൻഡസ്ട്രീസ്, പിപിഎപി ഓട്ടോമോട്ടീവ് , ദീപക് ഫ്രെട്ടൽസ്ആർഎസ്, പിടിആർസിഎംസിഎൽഎസ് കോർപ്പ് എന്നിവയാണ് ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ. ഓരോ ഓഹരിയും അതിൻ്റെ ലക്ഷ്യ വിലയും അറിയാം...
1. പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് : 1987-ൽ ആരംഭിച്ച ഒരു സമ്പൂർണ്ണ വസ്ത്ര വിൽപ്പന- വിതരണ കമ്പനിയാണ് പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ്. ലോകമെമ്പാടും ഈ കമ്പനി സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിൽ ഈ ഓഹരിയുടെ വില 1422 രൂപയാണ്. ഇന്നലെ ഓഹരികൾ കുതിച്ചുയർന്നു. 1515 രൂപ ലക്ഷ്യ വിലയോടെ 1370 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തി.
2. ശാരദ ക്രോപ്പ്‌കെം : ഇന്ത്യയിസെ ഒരു അഗ്രോ കെമിക്കൽ കമ്പനിയാണ് ശാരദ ക്രോപ്പ്‌കെം. വിവിധ രാജ്യങ്ങളിലേക്ക് അഗ്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ വിപണിയിൽ ശാരദ ക്രോപ്പ്‌കെം ഓഹരികൾ കുതിച്ചു. അതിനാൽ നിലവിലെ ഓഹരി വില 728 രൂപയാണ്. എന്നാൽ മികച്ച പ്രകടനവും ഭാവിയിലെ നേട്ടവും പരിഗണിച്ച് 775 രൂപ ലക്ഷ്യ വിലയോടെ സ്റ്റോപ്പ് ലോസ് 703 രൂപയിൽ നിലനിർത്തി.
3. ഭഗീരഥ കെമിക്കൽസ് ആൻഡ് ഇൻഡസ്ട്രീസ് : കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയവ രാസവളങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഭഗീരഥ കെമിക്കൽസ് & ഇൻഡസ്ട്രീസ്. ഓഹരികൾ ഇന്നലെ പോസിറ്റീവ് നേട്ടത്തോടെ 325.30 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. അതിനാൽ 350 രൂപ ലക്ഷ്യ വിലയിൽ 315 രൂപ സ്റ്റോപ്പ് ലോസ് നിലനിർത്തി.
4. PPAP ഓട്ടോമോട്ടീവ് : PPAP എന്നാൽ പ്രൊഡക്ഷൻ പാർട്ട് അപ്രൂവൽ പ്രോസസ് എന്നാണ് പൂർണ രൂപം. ഓട്ടോമോട്ടീവ് മോഖലയിലെ ഒരു പ്രധാന കമ്പനിയാണിത്. ഇന്നലെ വിപണി തുറന്നപ്പോൾ ഈ ഓഹരികൾ കുറഞ്ഞ ലെവലിൽ ആരംഭിച്ചെങ്കിലും പിന്നീട് കുതിച്ചുയർന്നു. അതിനാൽ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ ഓഹരി വില 223 രൂപയിലെത്തി. നിലവിലെ പ്രകടനത്തെ തുടർന്ന് ഓഹരികൾ 216 രൂപ സ്റ്റോപ്പ്ലോസോടെ 239 ലക്ഷ്യ വില നൽകിയിട്ടുണ്ട്.
5. ദീപക് ഫെർട്ടിലൈസേഴ്‌സ് & പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് (DFPCL) : വ്യാവസായിക രാസവസ്തുക്കൾ, വളങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയാണിത്. ഇന്നലെ ഓഹരി വില 1,449.80 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഓഹരിയുടെ ലക്ഷ്യ വില 1550 രൂപയും, സ്റ്റോപ്പ് ലോസ് 1400 രൂപയിലും നിലനിർത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications