രണ്ട് ദിവസത്തെ വാരാന്ത്യ അവധിക്കു ശേഷം ഇന്ന് ഓഹരി വിപണി തുറക്കുന്നു. കഴിഞ്ഞ സെഷനിൽ മികച്ച പ്രകടനത്തോടെ ആഭ്യന്തര സൂചികകളെല്ലാം മുന്നേറി. നിരവധി ഓഹരികൾ പോസിറ്റീവ് നേട്ടം കൈവരിച്ചു. വെള്ളിയാഴ്ച നിഫ്റ്റി 50 സൂചിക 0.99 ശതമാനം ഉയർന്ന് 24,853.15 പോയിന്റിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് സൂചിക 0.95 ശതമാനം ഉയർന്ന് 81,721.08 പോയിന്റിലും ക്ലോസ് ചെയ്തു.
ഇന്ന് വിപണി തുറക്കുമ്പോൾ ഏതെല്ലാം ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും? ഇന്ന് വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഓഹരികളെ കുറിച്ച് ചോയ്‌സ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വ്യക്തമാക്കുന്നു. കഴിഞ്ഞ വ്യാപാര സെഷനിൽ നിഫ്റ്റി 24,500 ലെവലിൽ നിന്ന് കുതിച്ചത് ഒരു പോസിറ്റീവ് വികാരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഉടൻ തന്നെ നിഫ്റ്റി 25,400, 25,800 ലെവലുകളിൽ എത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഇന്ന് സുമീത് ബഗാഡിയ നിർദ്ദേശിച്ച വാങ്ങാവുന്ന ബ്രേക്ക്ഔട്ട് ഓഹരികളാണ് ബ്രെയിൻബീസ് സൊല്യൂഷൻസ്, ഇഐഡി പാരി ഇന്ത്യ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷൻസ്, ബിർള കേബിൾ എന്നിവ. ഇന്നത്തെ വിപണിയിൽ കൂടുതൽ ശ്രദ്ധാ കേന്ദ്രമാകുന്നതും ഈ ഓഹരികളെന്ന് അദ്ദേഹം. ഓരോ ഓഹരികളെ കുറിച്ചും അവയുടെ ലക്ഷ്യ വിലയും അറിയാം;

ഇന്ന് വാങ്ങേണ്ട ഓഹരികൾ
1. ബ്രെയിൻബീസ് സൊല്യൂഷൻസ് ലിമിറ്റഡ് (FIRSTCRY): കുട്ടികൾക്കും, പ്രസവിക്കുന്ന അമ്മമാർക്കും വേണ്ട ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര റീട്ടെയിൽ കമ്പനിയാണിത്. നിലവിൽ ഓഹരി വില 374 രൂപയാണ്. കഴിഞ്ഞ വ്യാപാര സെഷനിൽ പോസിറ്റീവ് വികാരം കാഴ്ച വെച്ചതിനാൽ ഇന്ന് ഓഹരി വിപണിയിൽ അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം. അതിനാൽ ബ്രെയിൻബീസ് സൊല്യൂഷൻസ് ഓഹരികൾ 360 രൂപ സ്റ്റോപ്പ്ലോസ് കണക്കാക്കി 400 രൂപ ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നു.
2. ഈദ് പാരി ഇന്ത്യ ലിമിറ്റഡ് (EIDPARRY): ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചസാരയുടെയും ജൈവോൽപ്പന്നങ്ങളുടെയും നിർമ്മാണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പബ്ലിക്ക് കമ്പനിയാണിത്. നിലവിൽ ഈ ഓഹരികൾ 997.55 രൂപയ്ക്ക് വാങ്ങാം. എന്നാൽ വില കുതിച്ചുയർന്നതിനാൽ ഈദ് പാരി ഇന്ത്യ ഓഹരികൾക്ക് 1,070 രൂപ ലക്ഷ്യ വിലയോടെ 964 രൂപയ്ക്ക് സ്റ്റോപ്പ് ലോസ് നിശ്ചയിച്ചു.
3. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (RELINFRA): ഈ ഓഹരികൾ കഴിഞ്ഞ വ്യാപാര സെഷനിൽ 7.71 ശതമാനം കുതിപ്പ് കുതിച്ചു. അതിനാൽ നിലവിൽ ഓഹരി വില 305.20 രൂപയാണ്. ഓഹരിയുടെ പ്രകടനത്തെ തുടർന്ന് 294 രൂപ സ്റ്റോപ്പ്ലോസോടെ 327 രൂപ ടാർഗറ്റ് വില ഉറപ്പിച്ചു.
4. ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷൻസ് ലിമിറ്റഡ് (FSL): ഇന്ത്യയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് കമ്പനിയാണിത്. കഴിഞ്ഞ സെഷനിലെ മികച്ച പ്രകടനം കാരണം 373 രൂപ സ്റ്റോപ്പ്ലോസോടെ ഓഹരികൾക്ക് 415 രൂപ ലക്ഷ്യ വില നിശ്ചയിച്ചു. നിലവിൽ 386.90 രൂപയ്ക്ക് ഓഹരി വാങ്ങാം.
5. ബിർള കേബിൾ ലിമിറ്റഡ് (BIRLACABLE): ഇന്ത്യ ആസ്ഥാനമായുള്ള ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ നിർമ്മാണ കമ്പനിയാണിത്. പൊതുവേ ഇടിവുകൾ നേരിട്ട ഈ ഓഹരി കഴിഞ്ഞ വ്യാപാര സെഷനിൽ വമ്പൻ നേട്ടം കൈവരിച്ചു. അതിനാൽ നിലവിലെ ഓഹരി വില 191.25 രൂപയാണ്. 206 രൂപ ലക്ഷ്യ വിലയിൽ 184 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ചിരിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
