ഏപ്രിൽ മാസത്തിലും വിപണിയുടെ ചാഞ്ചാട്ടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഏറിയും കുറഞ്ഞും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചാണ് സൂചികകൾ ഏപ്രിൽ മാസം പൂർത്തിയാക്കിയത്. മെയ് മാസത്തിലും വിപണി ചാഞ്ചാട്ടത്തിലൂടെ തന്നെ മുന്നോട്ട് പോകാനാണ് സാധ്യത. അതുകൊണ്ടു തന്നെ മാസത്തിന്‍റെ ആദ്യ നാളുകൾ മുതൽ തന്നെ കൃത്യമായ നിരീക്ഷണവും ധാരണയും അത്യാവശ്യമാണ്.
ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്ന ബാങ്കിംഗ് ഓഹരിയാണ് ഐഡിബിഐ ബാങ്ക്. ഓഹരിയുടെ നിലവിലെ വിലയും മറ്റ് കാര്യങ്ങളും നമുക്ക് വിശദമായി പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
1.64 ശതമാനത്തിന്‍റെ ഇൻട്രേഡേ നഷ്ടത്തോടെ 90.20 രൂപ എന്നതാണ് നിലവിൽ ഐഡിബിഐ ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.09 ശതമാനം മുന്നേറ്റമാണ് ഓഹരി കാഴ്ചവെച്ചത്. ഒരു മാസത്തിനിടെ 8.22 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തെ വളർച്ച 50 ശതമാനമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 64.45 ശതമാനം ലാഭമാണ് ഐഡിബിഐ ബാങ്ക് നിക്ഷേപകർക്ക് നൽകിയത്. 98.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
2024 ജനുവരി മാസത്തിൽ 77 രൂപയിൽ നിന്നും ഐഡിബിഐ ബാങ്ക് ഒരു ബ്രേക്ക്ഔട്ട് നൽകിയിരുന്നു. എന്നാൽ 98 രൂപയിലെത്തിയപ്പോൾ അത് അവസാനിച്ചു. ഇപ്പോൾ വീണ്ടും ഓഹരി ബ്രേക്ക്ഔട്ട് സോണിലാണെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി നിരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഐഡിബിഐ ബാങ്ക് ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്.
111 രൂപയാണ് ടാർഗെറ്റ് വില. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനത്തിന്‍റെ വളർച്ച. 81 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനുമാണ് ശുപാർശ.
ഐഡിബിഐ ബാങ്ക്
നിലവിൽ ബാങ്കിന്‍റെ 49.24 ശതമാനം ഓഹരികൾ എൽഐസിയുടെ പക്കലും 45.48 ശതമാനം ഓഹരി വിഹിതം കേന്ദ്ര സർക്കാരിന്‍റെ പക്കലുമാണുള്ളത്. 27,800 കോടി രൂപ മൂല്യമുള്ള ലോൺ ബുക്കുണ്ട്. പ്രോവിഷൻ കവറേജ് റേഷ്യോ ഏകദേശം 98 ശതമാനവും കറൻ്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് അനുപാതം 56 ശതമാനവുമാണ്.

സ്ലിപ്പേജ് നിരക്കുകളിലെ മിതത്വവും ശക്തമായ പണലഭ്യതയും മൂലധനവൽക്കരണവും കൊണ്ട് ബാങ്ക് വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. 2023-25 വരെയുള്ള ലോൺ ബുക്കിന് 14 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം അടുത്ത രണ്ട് വർഷത്തിനുള്ളിൽ നികുതിയാനന്തര ലാഭം (പിഎടി) 17 ശതമാനത്തിലധികം വളർച്ചയും പ്രതീക്ഷിക്കുന്നു.
ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ഐഡിബിഐ ബാങ്കിൻ്റെ അറ്റാദായം 57 ശതമാനം വർധിച്ച് 1,458 കോടി രൂപയായിരുന്നു. ബാങ്കിന്റെ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 5,231 കോടി രൂപയിൽ നിന്ന് 6,541 കോടി രൂപയായി മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) അനുപാതം 2022 ഡിസംബർ 31ലെ 13.82 ശതമാനത്തിൽ നിന്ന് 2023 ഡിസംബർ 31ന് 4.69 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. അറ്റ എൻപിഎ 2022 ഡിസംബർ അവസാനത്തെ 1.08 ശതമാനത്തിൽ നിന്ന് 0.34 ശതമാനമായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
