കഴിഞ്ഞ കുറച്ച നാളുകളായി ഇന്ത്യൻ ഓഹരി വിപണി അസ്ഥിരമാണ്. സൂചികകൾ താഴ്ന്നും ഉയർന്നും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും നാലാം പാദത്തിലെ മോശം ഫലങ്ങളും കാരണം അടുത്ത രണ്ട് സെഷനുകളിൽ ഇന്ത്യൻ ഓഹരി വിപണി വലിയതോതിൽ ഏകീകരിക്കപ്പെടുമെന്നാണ് വിശകലന വിദഗ്ധർ വിശ്വസിക്കുന്നത്. നിഫ്റ്റി 24,400 മാർക്കിനടുത്ത് പ്രതിരോധം നേരിടുന്നുണ്ടെന്നും റെലിഗെയർ ബ്രോക്കിംഗിലെ മിശ്ര പറഞ്ഞു. അതുകൊണ്ടു തന്നെ നിക്ഷേപകർ ജാഗ്രത പാലിക്കണം.
ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് അടുത്ത 0 മുതൽ 15 ദിവസത്തിനുള്ളിൽ ലാഭം ഉണ്ടാക്കാൻ കഴിയുന്ന നാല് ഓഹരികൾ ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്നും മറ്റ് വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം.
1. റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ്
2000 ഏപ്രിലിൽ സ്ഥാപിതമായ റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് ഒരു ഭവന ധനകാര്യ കമ്പനിയാണ്. ഇത് റെപ്കോ ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമാണ്. 2525 കോടി രൂപയാണ് വിപണി മൂലധനം.
എൻഎസ്ഇയിൽ 400 രൂപയിലാണ് റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനം ഇടിവ് ഓഹരി നേരിട്ടു. അതേസമയം ഒരുമാസത്തെ പ്രവർത്തനം പരിശോധിച്ചാൽ 17.56 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ്, റെപ്കോ ഹോം ഫിനാൻസ് ലിമിറ്റഡ് ഓഹരിക്ക് 473 രൂപ ടാർഗെറ്റ് വിലയും 385 രൂപ സ്റ്റോപ്പ് ലോസും നൽകിയിട്ടുണ്ട്. ശുപാർശ ചെയ്യുന്ന എൻട്രി 403 രൂപ മുതൽ 407 രൂപ വരെയാണ്.
2. മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്
ഇന്ത്യയിലെ മികച്ച ഓട്ടോ കമ്പനികളില്‍ ഒന്ന്. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ ശക്തമാണ്. കമ്പനിയുടെ ഇവികള്‍ ജനപ്രിയമാണ്. ഉല്‍പ്പന്ന വികസനത്തിനും, ശേഷി വിപുലീകരണത്തിനും കമ്പനി 27,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു.
എൻഎസ്ഇയിൽ 2919.50 രൂപ എന്ന നിരക്കിലാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 10.68 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 3,270.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
3250 രൂപ ടാർഗെറ്റ് വിലയോടെ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ ചെയ്യുന്നത്. 2856 രൂപയാണ് സ്റ്റോപ്പ് ലോസ്.
ഒബ്റോയ് റിയാലിറ്റി ലിമിറ്റഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. റെസിഡൻഷ്യൽ, ഓഫീസ് സ്ഥലം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ വികസനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒബ്റോയ് റിയാലിറ്റി ഗ്രൂപ്പി ഭാഗന്‍റെ ഭാഗമാണ്. 1,637.60 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.04 ശതമാനമാണ് വളർച്ച.

ടാർഗെറ്റ് വില
1,820 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 1,580 രൂപയാണ് സ്റ്റോപ്പ് ലോസ്. ശുപാർശ ചെയ്യുന്ന എൻട്രി വില 1,624 രൂപ മുതൽ 1,640 രൂപ വരെയാണ്.
4. ബാലകൃഷ്ണ ഇൻഡസ്ട്രീസ്
ഇന്ത്യയിലെ മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ് ബാൽകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ്. എൻഎസ്ഇയിൽ 2,673 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5.9 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 3,375 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ടാർഗെറ്റ് വില
ബ്രോക്കറേജ് ഓഹരിക്ക് 2,017 രൂപ ടാർഗെറ്റ് വിലയും 1,905 രൂപ സ്റ്റോപ്പ് ലോസും നൽകി. ശുപാർശ ചെയ്യുന്ന എൻട്രി വില 1,913 രൂപ മുതൽ 1,933 രൂപ വരെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications