ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് മാത്രമെ ഓഹരി നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. വാങ്ങുന്ന ഓഹരിയെ സംബന്ധിച്ച് പൂർണ്ണമായ ധാരണ ഉണ്ടാകണം. അതോടൊപ്പം തന്നെ ബ്രോക്കറേജ് വിലയിരുത്തലുകൾ മനസിലാക്കുന്നതും നല്ലതാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ മികച്ച ലാഭം ഉണ്ടാക്കാൻ കഴിയുന്ന ആറ് ഓഹരികളെ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
1. യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി (യുടിഐ എഎംസി ലിമിറ്റഡ്)
ആക്സിസ് ഡയറക്റ്റ് ആദ്യം തിരഞ്ഞെടുത്ത ഓഹരി യുടിഐ എഎംസി ലിമിറ്റഡ് ആണ്. എൻഎസ്ഇയിൽ 1033.20 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.78 ശതമാനവും ഒരുമാസത്തിനിടെ 8.11 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 1128 രൂപ ടാർഗെറ്റ് വിലയോടെ യുടിഐ എഎംസി ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 1008 രൂപയാണ് സ്റ്റോപ്പ് ലോസ്.
ശുപാർശ ചെയ്യുന്ന എൻട്രി വില 1,028 രൂപ മുതൽ 1,038 രൂപ വരെയാണ്.
യുടിഐ മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് യുടിഐ എഎംസി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) പോർട്ട്‌ഫോളിയോ മാനേജരായി യുടിഐ എഎംസി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2. എജിഐ ഗ്രീൻപാക് ലിമിറ്റഡ്
ആക്സിസ് ഡയറക്റ്റ് തിരഞ്ഞെടുത്ത രണ്ടാമത്തെ ഓഹരി എജിഐ ഗ്രീൻപാക് ലിമിറ്റഡ് ആണ്. എൻഎസ്ഇയിൽ 2.44 ശതമാനം നേട്ടത്തോടെ 784 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച എജിഐ ഗ്രീൻപാക് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.40 ശതമാനം വളർച്ചയുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതായത് ഏകദേശം 54 രൂപയുടെ കുതിപ്പ്. ബ്രോക്കറേജ് 898 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. 762 രൂപയണ് സ്റ്റോപ്പ് ലോസ്. ശുപാർശ ചെയ്യുന്ന എൻട്രി വില 789 രൂപ മുതൽ 796 രൂപ വരെയാണ്.

3. ബജാജ് ഫിൻസെർവ് ലിമിറ്റഡ്
ആക്സിസ് ഡയറക്റ്റ് തിരഞ്ഞെടുത്ത മൂന്നാമത്തെ സ്റ്റോക്ക് ബജാജ് ഫിൻസെർവ് ലിമിറ്റഡാണ്. ഈ ഓഹരി നിലവിൽ 2035.3 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബ്രോക്കറേജ് 2,091 രൂപയുടെ ടാർഗെറ്റ് വിലയും 1,955 രൂപയുടെ സ്റ്റോപ്പ് ലോസും നൽകിയിട്ടുണ്ട്. ശുപാർശ ചെയ്യുന്ന എൻട്രി വില 1,968 രൂപ മുതൽ 1,989 രൂപ വരെയാണ്.
4. സ്വിഗ്ഗി ലിമിറ്റഡ്
വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരി. എൻഎസ്ഇയിൽ 1.65 ശതമാനം നേട്ടത്തോടെ 341.80 രൂപ എന്ന നിരക്കാലാണ് വ്യാഴാഴ്ച സ്വിഗ്ഗി ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2.34 ശതമാനം വളർച്ചയാണ് 5 ദിവസത്തിനിടെ ഓഹരി നേടിയത്. ബ്രോക്കറേജ് 378 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. 330 രൂപയാണ് സ്റ്റോപ്പ് ലോസ്. ശുപാർശ ചെയ്യുന്ന എൻട്രി വില 338 രൂപ മുതൽ 342 രൂപ വരെയാണ്.
5. പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ്
ആക്സിസ് ഡയറക്റ്റ് പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ് ഓഹരികളും തിരഞ്ഞെടുത്തു. നിലവിൽ ഇത് 276.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബ്രോക്കറേജ് 305 രൂപയുടെ ടാർഗെറ്റ് വിലയും 269 രൂപയുടെ സ്റ്റോപ്പ് ലോസും നൽകി. ശുപാർശ ചെയ്യുന്ന എൻട്രി വില 276 രൂപയാണ്.
6. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ്
ആക്സിസ് ഡയറക്റ്റ് തിരഞ്ഞെടുത്ത അടുത്ത ഓഹരി ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ് ആണ്. ഓഹരി നിലവിൽ 1587.3 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. 1,650 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 1550 രൂപയാണ് സ്റ്റോപ്പ് ലോസ്. ശുപാർശ ചെയ്യുന്ന എൻട്രി വില 1,558 രൂപ മുതൽ 1,575 രൂപ വരെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications