ഓഹരി വിപണിയിലെ ചാഞ്ചാട്ടം സ്ഥിരമാണ്. അതുകൊണ്ടു തന്നെ മികച്ച നേട്ടമുണ്ടാക്കണമെങ്കിൽ കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ്. അടുത്ത 15 ദിവസത്തിനുള്ളിൽ ലാഭം ഉണ്ടാക്കാൻ സാധ്യതയുള്ള 4 ലാർജ്‌ക്യാപ് സ്‌ക്രിപ്‌സുകളും 3 മിഡ്‌ക്യാപ് സ്‌ക്രിപ്‌സുകളും ഉൾപ്പെടെ ഏഴ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് ശുപാർശ ചെയ്യുന്നു. ടാർഗെറ്റ് വിലയും മറ്റ് വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം.
1. യാഥാർത്ഥ് ഹോസ്പിറ്റൽ & ട്രോമ ക്രീ എസ്ആർവിസി ലിമിറ്റഡ്
2008-ൽ ഡോ. അജയ് കുമാർ ത്യാഗിയും ഡോ. കപിൽ കുമാറും ചേർന്ന് സൃഷ്ടിച്ച ഹോസ്പിറ്റൽ ശൃംഗലയാണ് യാഥാർത്ഥ് ഹോസ്പിറ്റൽ & ട്രോമ ക്രീ. ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി 2300-ലധികം കിടക്കകളുള്ള 7 ആശുപത്രികൾ കമ്പനിയുടെ കീഴിലുണ്ട്. എൻഎസ്ഇയിൽ 627 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.7 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 21.9 ശതമാനം മുന്നേറ്റമാണ് ഒരുമാസത്തിനിടെ യാഥാർത്ഥ് ഹോസ്പിറ്റൽ & ട്രോമ ക്രീ ഓഹരി നേടിയത്. 689 രൂപ എന്ന ലക്ഷ്യത്തോടെ യാതാർത്ത് ഹോസ്പിറ്റൽ & ട്രോമ കെയർ സർവീസസ് ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.

2. വെൽസ്പൺ ലിവിംഗ് ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ നിർമ്മാണ കമ്പനിയാണിത്. 1985-ൽ ബൽകൃഷ്ണൻ ഗോയങ്ക സ്ഥാപിച്ച വെൽസ്പൺ ലിവിംഗ് ബെഡ് ലിനൻ, ടെറി ടവലുകൾ, റഗ്ഗുകൾ, നൂൽ തുടങ്ങിയ ഹോം ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. എൻഎസ്ഇയിൽ 143.50 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.9 ശതമാനവും ഒരുമാസത്തിനിടെ 11.4 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. വെൽസ്പൺ ലിവിംഗ് ലിമിറ്റഡിന്റെ ഓഹരി 163 രൂപ എന്ന ലക്ഷ്യത്തോടെ വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
3. ഇനോക്സ് ഗ്രീൻ ഓഹരി
2012-ൽ സ്ഥാപിതമായ ഇനോക്സ് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രധാന കാറ്റാടി വൈദ്യുതി പ്രവർത്തന, പരിപാലന സേവന ദാതാക്കളിൽ ഒന്നാണ്. എൻഎസ്ഇയിൽ 163.80 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.8 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 173 രൂപ എന്ന ലക്ഷ്യത്തോടെ ഓഹരി വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
4. ടാറ്റ സ്റ്റീൽ
ഇന്ത്യൻ ബഹുരാഷ്ട്ര സ്റ്റീൽ നിർമ്മാണ കമ്പനിയും ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനവുമാണ് ടാറ്റ സ്റ്റീൽ. 162.50 രൂപയാണ് നിലവിലെ ഓഹരി വില. 1.3 ശതമാനം വളർച്ച 5 ദിവസത്തിനിടെ നേടാൻ ഓഹരിക്ക് സാധിച്ചു. 169 രൂപ എന്ന ലക്ഷ്യത്തോടെ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
5. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്
ആദിത്യ ബിർള ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമാണ് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇതിൻ്റെ ആസ്ഥാനം. 675.55 രൂപയാണ് നിലവിലെ ഓഹരി വില. 709 രൂപ എന്ന ലക്ഷ്യത്തോടെ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓഹരികൾ വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
6. മാൻകൈൻഡ് ഫാർമ
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ഉൽപ്പന്ന കമ്പനിയാണ് മാൻകൈൻഡ് ഫാർമ. 2658 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞഅഞ്ച് ദിവസത്തിനിടെ 2.29 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2,827 രൂപ എന്ന ലക്ഷ്യത്തോടെ ഓഹരികൾ വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
7. ഡിഎൽഎഫ് ലിമിറ്റഡ്
ഒരു ഇന്ത്യൻ വാണിജ്യ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ് ഡിഎൽഎഫ്. 842.85 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.77 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 906 രൂപ എന്ന ലക്ഷ്യത്തോടെ ഡിഎൽഎഫ് ലിമിറ്റഡിന്‍റെ ഓഹരി വാങ്ങാൻ ആക്സിസ് ഡയറക്റ്റ് നിർദ്ദേശിച്ചു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
