ഇന്ന് ഓഹരി വിപണിയിൽ പോസിറ്റീവ് തുടക്കമായിരുന്നു. ആഭ്യന്തര സൂചികകളായ സെൻസെക്സ് 80,300.19 പോയിൻ്റിലും, നിഫ്റ്റി 24,311.90 പോയിൻ്റിലുമാണ് ആരംഭിച്ചത്. ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികളിൽ ഫെഡറൽ ബാങ്ക് സുപ്രധാനമാണ്. നിങ്ങളും ഫെഡറൽ ബാങ്ക് ഓഹരികൾ വാങ്ങുന്നുണ്ടോ? ഇന്ന് ഫെഡറൽ ബാങ്ക് ഓഹരി 188.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനിലെ ഓഹരി വിലയേക്കാൾ ഇടിവിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
എന്നാൽ നിരവധി വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഫെഡറൽ ബാങ്ക് ഓഹരികൾ വാങ്ങുവാനാണ്. 2025ലെ നാലാം പാദങ്ങൾക്കും, ലാഭവിഹിതത്തിനും പിന്നാലെ ഓഹരി വാങ്ങുവാൻ വിദഗ്ധരുടെ ശുപാർശ. എൽകെപി റിസർച്ച് ശുപാർശ ചെയ്യുന്നത് ഫെഡറൽ ബാങ്ക് ഓഹരികൾ വാങ്ങുവാനാണ്. മാത്രമല്ല 225 രൂപ എന്ന ടാർഗറ്റ് വിലയോടെ ഫെഡറൽ ബാങ്ക് ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകിയിരിക്കുകയാണ് എൽകെപി റിസർച്ച്. ഫെഡറൽ ബാങ്കിനെക്കുറിച്ചുള്ള എൽകെപി റിസർച്ചിന്റെ ഗവേഷണ റിപ്പോർട്ട് വിശദമായി നോക്കാം;
"സുസ്ഥിരമായ വായ്പാ വളർച്ചയും മെച്ചപ്പെട്ട ലാഭക്ഷമതയും കൊണ്ട് ഫെഡറൽ ബാങ്ക് മികച്ച പ്രകടനം കാഴ്ചവച്ചു. പലിശ നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വരുമാനം കുറഞ്ഞിട്ടും ബാങ്ക് സ്ഥിരമായ NIM (നെറ്റ് പലിശ മാർജിൻ) നിലനിർത്തി. മാത്രമല്ല വെല്ലുവിളികളുണ്ടായെങ്കിലും ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു. പുതിയ നേതൃത്വത്തിന് കീഴിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടു വരാൻ ഫെഡറൽ ബാങ്കിന് സാധിക്കും. കൂടാതെ ലാഭകരമായ വിപുലീകരണത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന വരുമാനം വർദ്ധിപ്പിച്ചുകൊണ്ട് മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കുകളിൽ സ്ഥാനം പിടിക്കാൻ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നു." എന്നുമാണ് എൽകെപി റിസർച്ച് അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
നിലവിൽ ഫെഡറൽ ബാങ്ക് ഓഹരികൾ വീഴ്ചയിലാണ്. എന്നാൽ നാലാം പാദ ഫലങ്ങളും ലാഭവിഹിത കണക്കുകളും ഫെഡറൽ ബാങ്ക് ഓഹരികൾക്ക് നേട്ടം ഉയർത്തും.

നാലാം പാദ ഫലങ്ങൾ...
2025 സാമ്പത്തിക വർഷത്തെ ഫെഡറൽ ബാങ്കിൻ്റെ നാലാം പാദ ഫലങ്ങൾ അനുസരിച്ച് അറ്റാദായം 1030.23 കോടി രൂപയായി. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 906.3 കോടി രൂപയായിരുന്നു. അതായത് വാർഷികാടിസ്ഥാനത്തിൽ (YoY) 13.67 ശതമാനം വർധനവാണ് സൂചിപ്പിക്കുന്നത്. നാലാം പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 2377.44 കോടി രൂപയായി ഉയർന്നു. ഈ പാദത്തിൽ ബാങ്കിന്റെ മൊത്തം വരുമാനം 13.70 ശതമാനം വർധിച്ച് 7654.31 കോടി രൂപയായി.
2025 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ്സ് 12.24 ശതമാനം ഉയർന്ന് 518483.86 കോടി രൂപയിലെത്തി. 2025ലെ നാലാം പാദത്തിൽ ബാങ്കിൻ്റെ പ്രവർത്തന ലാഭം 1465.40 കോടി രൂപയായി. ആസ്തി വിഭാഗത്തിൽ, അറ്റ വായ്പകൾ 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ 209403.34 കോടി രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 234836.39 കോടി രൂപയായി വർദ്ധിച്ചു.
ലാഭവിഹിതം എത്രയാണ്?
2024-25 സാമ്പത്തിക വർഷത്തേക്ക് 2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 1.20 രൂപ അന്തിമ ലാഭവിഹിതം നൽകുമെന്ന് ഫെഡറൽ ബാങ്ക് ബോർഡ് പ്രഖ്യാപിച്ചു. ഏപ്രിൽ 30ന് പ്രഖ്യാപനം നടന്നു. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തിന് ശേഷമായിരിക്കും ലാഭവിഹിതം നൽകുന്നത്. ലാഭവിഹിതം നൽകുന്നതിന് കൃത്യമായ തിയ്യതി തീരുമാനിച്ചിട്ടില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
