ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തി സിഎല്‍എസ്എ; ഓഹരി വിലയും ഇടിഞ്ഞു — കാരണമിതാണ്

ആഗോള, ആഭ്യന്തര ബ്രോക്കറേജുകള്‍ വലിയ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്ന സ്‌റ്റോക്കുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. വൈദ്യുത വാഹന വിപണിയില്‍ ചുവടുറപ്പിക്കുന്നതോടെ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുമുണ്ട്. എന്നാല്‍ ഇതിനിടെ, ആഗോള ബ്രോക്കറേജായ സിഎല്‍എസ്എ ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തിയത് കാണാം. ടാറ്റ മോട്ടോര്‍സിന് 'സെല്‍' റേറ്റിങ്ങാണ് സിഎല്‍എസ്എ കല്‍പ്പിക്കുന്നത്.

വാല്യുവേഷൻ

കുറഞ്ഞ വാല്യുവേഷനുള്ള പാസഞ്ചര്‍ വാഹന ബിസിനസ് മുന്‍നിര്‍ത്തിയാണ് സ്റ്റോക്കിന്റെ തരംതാഴ്ത്തല്‍. സമീപകാലത്ത് ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് നല്‍കിയതിലും താഴെയുള്ള വാല്യുവേഷനാണ് ടാറ്റയുടെ പാസഞ്ചര്‍ വാഹന വിഭാഗം ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഢംബര വാഹന ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വാല്യുവേഷനും കുറഞ്ഞിട്ടുണ്ട്. എതിരാളികളെ അപേക്ഷിച്ച് വൈദ്യുത വാഹന സെഗ്മന്റിലേക്കുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ തയ്യാറെടുപ്പുകള്‍ക്ക് വേഗം തുലോം കുറവാണ്.

 
ഇവി ബിസിനസ്

ഇക്കാരണങ്ങള്‍ കൊണ്ട് ടാറ്റ മോട്ടോര്‍സ് സ്‌റ്റോക്കിലെ ടാര്‍ഗറ്റ് 450 രൂപയില്‍ നിന്ന് 408 രൂപയായി സിഎല്‍എസ്എ വെട്ടിക്കുറച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍, സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ ടിപിജി റൈസ് ക്ലൈമറ്റില്‍ നിന്നും 1 ബില്യണ്‍ ഡോളര്‍ (7,500 കോടി രൂപ) സമാഹരിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചിരുന്നു. 9.1 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷന്‍ അന്ന് കമ്പനി നേടുകയുണ്ടായി. പാസഞ്ചര്‍ വൈദ്യുത വാഹന ബിസിനസിന് വേണ്ടിയാണ് ഈ ഫണ്ട് വിനിയോഗിക്കുക. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇവി ബിസിനസ് വിപുലീകരിക്കുന്നതിനൊപ്പം 10 വൈദ്യുത മോഡലുകള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

റിപ്പോർട്ട്

'ടാറ്റ മോട്ടോര്‍സിന്റെ ഇവി ബിസിനസിന് ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് കല്‍പ്പിച്ച 9.1 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷന്‍ ഏറെ കൂടുതലാണ്. 5 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷനാണ് ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹന ബിസിനസില്‍ ഞങ്ങള്‍ കാണുന്നത്. 2022 സാമ്പത്തിക വര്‍ഷം 12 ശതമാനം രേഖപ്പെടുത്തുന്ന ടാറ്റയുടെ വിപണി വിഹിതം 2050 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും 16 ശതമാനമാകുമെന്ന പ്രതീക്ഷയിന്മേലാണ് ഈ വാല്യുവേഷനും. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭക്ഷമതയിലും ആനുപാതികമായ വളര്‍ച്ച ഞങ്ങള്‍ ഉറ്റുനോക്കുന്നു', സിഎല്‍എസ്എയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

 
പ്രവചനം

ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹന ബിസിനസിന് 150 രൂപ; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് 151 രൂപ. പിന്നെ ആഭ്യന്തര പാസഞ്ചര്‍ വാഹന ബിസിനസിന് 99 രൂപ. ഈ വിധമാണ് ബ്രോക്കറേജിന്റെ പ്രതിയോഹരിയുള്ള വാല്യുവേഷന്‍.

എന്തായാലും ആഭ്യന്തര വാണിജ്യ വാഹന ബിസിനസില്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് ശക്തമായ വളര്‍ച്ച കണ്ടെത്താന്‍ ടാറ്റ മോട്ടോര്‍സിന് കഴിയുമെന്ന ഉറച്ച വിശ്വാസം സിഎല്‍എസ്എ പങ്കുവെയ്ക്കുന്നുണ്ട്. വരും നാളുകളില്‍ വാണിജ്യ വാഹന സെഗ്മന്റില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം ഉയരുമെന്ന് ഇവര്‍ പ്രവചിക്കുന്നു.

ചിപ്പ് പ്രതിസന്ധി

ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കമ്പനിയുടെ അറ്റകടം സംയോജിതമായി കുറയുമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം.

ചിപ്പ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള പാദങ്ങളില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലാഭക്ഷമത വര്‍ധിക്കുമെന്ന കാഴ്ച്ചപ്പാടും സിഎല്‍എസ്എയ്ക്കുണ്ട്. നിലവില്‍ 1.25 ലക്ഷത്തില്‍പ്പരം ബുക്കിങ്ങുകള്‍ കമ്പനിയെ കാത്തുകിടപ്പുണ്ട്. ചിപ്പ് പ്രതിസന്ധിയില്‍ അയവ് വരുന്നതോടെ 2022-24 സാമ്പത്തിക വര്‍ഷം 20 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറിക്കാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് കഴിയുമെന്ന് ഇവര്‍ പ്രവചിക്കുന്നു.

ഓഹരി വില

സിഎല്‍എസ്എ റേറ്റിങ് താഴ്ത്തിയതിനെ തുടര്‍ന്ന് ചൊവാഴ്ച്ച 1.66 ശതമാനം നഷ്ടത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യാപാരം നിര്‍ത്തിയത്. 496.80 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 489.35 രൂപയില്‍ തിരശ്ശീല വീണു.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.95 ശതമാനവും ഒരു മാസം കൊണ്ട് 4.74 ശതമാനവും വീതം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 41.39 ശതമാനം നേട്ടം തിരിച്ചുകൊടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 185.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ സാക്ഷിയാണ്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X