പൊതുമേഖല സ്ഥാപനമായ എൻഎൽസി ഇന്ത്യയുടെ ഓഹരി ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി. ബ്രോക്കറേജ് സ്ഥാപനമായ എലാറ സെക്യൂരിറ്റീസ് ബുള്ളിഷ് കാഴ്ചയോടെ ഓഹരിയിൽ കവറേജ് ആരംഭിച്ചതിന് പിന്നാലെയാണ് എൻഎൽസി ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 115 ശതമാനത്തിലധികം റിട്ടേൺ നൽകിയ മൾട്ടിബാഗർ പൊതുമേഖലാ ഓഹരിയാണ് എൻഎൽസി ഇന്ത്യ. ഓഹരി വരും ദിവസങ്ങളിലും മുന്നോട്ട് കുതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് പറയുന്നത്. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
എൻഎൽസി ഇന്ത്യ
കൽക്കരി മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി ഇന്ത്യ. 6 ജിഗാവാട്ട് ഏകീകൃത ഉൽപാദന ശേഷിയുള്ള ഇന്ത്യയിലെ ലിഗ്നൈറ്റ് ഖനനത്തിനുള്ള നോഡൽ ഏജൻസിയാണ് കമ്പനി. 2030 സാമ്പത്തിക വർഷത്തോടെ മൊത്തം ശേഷി 20 ജിഗാവാട്ടായി ഉയർത്താൻ പദ്ധതിയുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 279.25 രൂപ എന്നതാണ് നിലവിൽ (1.15 PM, 27-08-24) എൻഎൽസി ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.06 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19.03 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 11.63 ശതമാനം നേട്ടമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
311.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 116.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
24-27 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനം 15 ശതമാനം വരുമാന വളർച്ചയും 20 ശതമാനം എബിറ്റ വളർച്ചയും 20 ശതമാനം ലാഭ വളർച്ചയും കൈവരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എലാറ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. ലിഗ്നൈറ്റ് അധിഷ്ഠിത പ്ലാൻ്റുകളിൽ നിന്ന് മൾട്ടി-സ്റ്റേറ്റ്, മൾട്ടി ഫ്യൂവൽ അധിഷ്ഠിത പദ്ധതികളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം ഈ വളർച്ചയെ സഹായിക്കുന്നു.
അതേസമയം ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികളും വിതരണ കമ്പനികളുടെ കാലതാമസമുള്ള പേയ്‌മെൻ്റുകളും ഡിഫോൾട്ടുകളും കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
എൻഎൽസി ഇന്ത്യയ്ക്ക് ലിഗ്നൈറ്റ്, കൽക്കരി ഖനികൾ സ്വന്തമായുണ്ട്. അത് കമ്പനിയുടെ പവർ പ്ലാൻ്റുകൾക്ക് ഇന്ധനം നൽകുകയും ഇന്ധന വിലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എൻഎൽസി ഇന്ത്യയുടെ എല്ലാ ശേഷികളും ദീർഘകാല പിപിഎകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓഫ്‌ടേക്ക്, ദീർഘകാല വരുമാനം, പണമൊഴുക്ക് എന്നിവ ഉറപ്പാക്കുന്നു എന്നും ബ്രോക്കറേജ് സ്ഥാപനം കൂട്ടിച്ചേർത്തു.

ടാർഗെറ്റ് വില
373 രൂപ ടാർഗെറ്റ് വിലയോടെ എൻഎൽസി ഇന്ത്യ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 36 ശതമാനം വളർച്ച.
എൻഎൽസി ഇന്ത്യ ഓഹരി അടുത്തിടെ ദിവസേനയുള്ള ചാർട്ടിൽ ഗണ്യമായ അളവിലുള്ള ഒരു റൗണ്ടിംഗ് ബോട്ടം പാറ്റേൺ രൂപീകരിച്ചു. ഇത് ഒരു ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഓഹരിക്ക് 285 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞാൽ അത് 325,350 രൂപ വരെ പോകാനുള്ള സാധ്യതയുണ്ടെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് മന്ദർ ഭോജനെ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications