ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. അതിൽ നിന്നും ലാഭം നൽകുന്ന കമ്പനികളെ കണ്ടെത്തുക എന്നത് അത്ര വലിയ ജോലിയല്ല. എന്നാൽ മികച്ച ലാഭം നൽകാൻ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. കൃത്യമായ പഠനവും നിരീക്ഷണവും ഉണ്ടെങ്കിൽ മാത്രമേ മികച്ച നേട്ടം നൽകാൻ സാധ്യതയുള്ള ഓഹരികളെ കണ്ടെത്താൻ സാധിക്കുകയുള്ളു. ബ്രോക്കറേജ് നിർദ്ദേശങ്ങൾ കൃത്യമായി പിൻതുടരുന്നത് വിപണിയുടെ ചാഞ്ചാട്ടം ഏത് രീതിയിലായിരിക്കും എന്ന് മനസിലാക്കാൻ സഹായിക്കും. അതോടൊപ്പം ഏത് ഓഹരിയാണ് മുന്നേറ്റത്തിന് തയ്യാറായി നിൽക്കുന്നതെന്ന സൂചനയും ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകും.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി, സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഉൽപ്പാദന കമ്പനിയായ എൻഎച്ച്പിസി ലിമിറ്റഡിന്‍റെ ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. എൻഎച്ച്പിസി ഓഹരിയെക്കുറിച്ചുള്ള ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്ന് നമുക്ക് വിശദമായി അറിയാം.

എന്‍എച്ച്പിസി ലിമിറ്റഡ്
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി. 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. പ്രോജക്ട് മാനേജ്മെൻ്റ്, കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ, കൺസൾട്ടൻസി സേവനങ്ങൾ, പവർ ട്രേഡിംഗ് പ്രവർത്തനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി ഏർപ്പെടുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 101.50 രൂപ എന്നതാണ് നിലവിൽ എന്‍എച്ച്പിസി ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി 9.32 ശതമാനം ഉയർന്നു. ഒരു മാസത്തിനിടെ 9 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 101.39 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. ഒരു വർഷത്തിനിടെ 122.59 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരിയാകാനും എന്‍എച്ച്പിസി ലിമിറ്റഡിന് സാധിച്ചു.
105.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 42.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
കഴിഞ്ഞ മൂന്ന് മാസമായി എന്‍എച്ച്പിസി ലിമിറ്റഡ് ഓഹരി ഏകീകരണത്തിന്‍റെ പാതയിലാണ്. എന്നാൽ അടുത്തിടെ ഓഹരി ഒരു ബ്രേക്ക്ഔട്ടിന് സാക്ഷ്യം വഹിച്ചു എന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ 121 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. അതായത് നിലവിലെ വിലയിൽ നിന്നും ഏകദേശം 20-22 ശതമാനം ഉയർച്ച. 85 രൂപയാണ് സ്റ്റോപ്പ് ലോസ്.
വരുമാനം
2023 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ എന്‍എച്ച്പിസി ലിമിറ്റഡ് 628.44 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. മുൻവർഷം 775.99 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റാദായം. എന്‍എച്ച്പിസി ലിമിറ്റഡിന്‍റെ മൊത്തവരുമാനം 2024 സാമ്പത്തിക വർഷത്തിൽ 2,691.34 കോടി രൂപയിൽ നിന്ന് 2,549.69 കോടി രൂപയായി കുറഞ്ഞു .
2023 സാമ്പത്തിക വർഷത്തിൽ എന്‍എച്ച്പിസിയുടെ പവർ പ്ലാൻ്റുകൾ മൊത്തത്തിൽ 88.7% എന്ന ശ്രദ്ധേയമായ അഗ്രഗേറ്റ് പ്ലാൻ്റ് അവൈലബിലിറ്റി ഫാക്ടർ കൈവരിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications