ഓഹരി വിപണിയിലേക്ക് ആദ്യമായി കടന്ന് വരുന്ന നിക്ഷേപകർക്കുണ്ടാകുന്ന ആദ്യ സംശയം ഏത് ഓഹരി വാങ്ങണമെന്നാണ്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് ബ്രോക്കറേജ് നിർദ്ദേശങ്ങളെയാണ്. മെയ് മാസത്തിൽ ഓഹരി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പട്ടേൽ എഞ്ചിനീയറിംഗ് ഓഹരി വാങ്ങുന്നത് നേട്ടമാകുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി ചൂട്ടിക്കാട്ടുന്നത്.
ഓഹരി ബുള്ളിഷ് വികാരത്തിൽ തുടരുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്. കമ്പനിയുടെ ഓഹരികൾ അടുത്തിടെ ശ്രദ്ധേയമായ ഇടിവ് നേരിട്ടിരുന്നു. എന്നാൽ ഓഹരിയുടെ 200-ദിന എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജ് 58 രൂപയ്ക്കടുത്താനുണ് വ്യാപാരം നടത്തുന്നതെന്നും ആനന്ദ് രതി വ്യക്തമാക്കുന്നു. അതൊടൊപ്പം പ്രതിദിന സ്റ്റോക്കാസ്റ്റിക് സൂചകം അമിതമായി വിറ്റഴിക്കപ്പെടുന്ന മേഖലയ്ക്കുള്ളിലാണ്, ഇത് നിക്ഷേപകർക്ക് അനുകൂലമായ അവസരത്തെ സൂചിപ്പിക്കുന്നുണ്ട്.

66 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇപ്പോൾ പട്ടേൽ എഞ്ചിനീയറിംഗ് ഓഹരി വാങ്ങാം. 52 രൂപ സ്റ്റോപ്പ് ലോസായി ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 2.51 ശതമാനം നേട്ടത്തോടെ 59.20 രൂപ എന്നതാണ് നിലവിൽ പട്ടേൽ എഞ്ചിനീയറിംഗിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.99 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 6.40 ശതമാനവും ഓഹരി ഇടിഞ്ഞു. ആറ് മാസത്തിനിടെ 25.16 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ 156 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 367% ആദായവും നൽകിയ ഒരു മൾട്ടിബാഗർ സ്റ്റോക്കാണ് പട്ടേൽ എഞ്ചിനീയറിംഗ്. 77.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 20.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരികൾ വെട്ടിക്കുറച്ച് വിജയ് കേഡിയ
ഓഹരി നിക്ഷേപകനായി വിജയ് കേഡിയ പട്ടേൽ എഞ്ചിനീയറിംഗിലെ തന്‍റെ നിക്ഷേപം കുറച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, 2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വിജയ് കേഡിയയ്ക്ക് പട്ടേൽ എഞ്ചിനീയറിംഗിൽ 1.42% ഓഹരിയുണ്ട്. ഡിസംബർ പാദത്തിൽ ഇത് 1.68 ശതമാനമായിരുന്നു.
പട്ടേല്‍ എന്‍ജിനീയറിങ്
വന്‍കിട പദ്ധതികളുടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പട്ടേല്‍ എന്‍ജിനീയറിങ് ലിമിറ്റഡ്. 1949-ല്‍ രാജ്യത്തെ സിവില്‍ എന്‍ജിനീയറിങ് മേഖലയിലെ സാന്നിധ്യമാണ്. ജലവൈദ്യുത നിലയം, റെയില്‍വേ തുരങ്കം, പാലം, റോഡ് പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്.
വരുമാനത്തിൽ വർധനവ്
ഡിസംബർ പാദത്തിൽ 1,052 കോടി രൂപയുടെ വരുമാനമാണ് പട്ടേല്‍ എന്‍ജിനീയറിങ് നേടിയത്. ഇത് 13.23 ശതമാനത്തിന്‍റെ വർധനയാണ്. കമ്പനിയുടെ ഭാവി ലാഭക്ഷമത വർധിപ്പിക്കുന്നതിനും കടം കുറയ്ക്കുന്നതിനുമായി കമ്പനി വലിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കടം കുറയ്ക്കുന്നതിനായി നോൺ-കോർ ആസ്തികളിൽ നിന്ന് ധനസമ്പാദനം നടത്താനുള്ള ശ്രമങ്ങൾ കമ്പനി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്, അത് ഭാവിയിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ജലവൈദ്യുത, ടണലിംഗ്, ജലസേചനം തുടങ്ങിയ മത്സരങ്ങൾ കുറവുള്ളതും മാർജിൻ കൂടുതലുള്ളതുമായ ഇടങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications