സിസ്റ്റം ഇൻ്റഗ്രേഷനിലും കേബിൾ & വയർ ഹാർനെസിംഗിലും വൈദഗ്ദ്ധ്യമുള്ള കമ്പനിയായ ഡിസിഎക്സ് സിസ്റ്റംസിൻ്റെ ഓഹരികൾ കഴിഞ്ഞ കുറേ നാളുകളായി ഇടിവിലാണ്. ഓഗസ്റ്റ് മാസത്തിൽ ഇതുവരെ 11.25 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ഒരുപക്ഷെ 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. കമ്പനിയുടെ ജൂൺ പാദത്തിലെ പ്രകടനം വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞതിനെ തുടർന്നാണ് നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചത്. അതോടെ ഓഹരി വില എക്കാലക്കേയും ഉയർന്ന നിരക്കായ 452 ൽ നിന്ന് 25 ശതമാനം ശരിയാക്കാൻ കാരണമായി.
വരും നാളുകളിൽ ഡിസിഎക്സ് സിസ്റ്റംസിൻ്റെ ഓഹരികൾ മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
വരുമാനത്തിൽ കുറവ്
ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനവും അറ്റാദായവും കുറഞ്ഞു. ഈ പാദത്തിലെ വരുമാനം 138.08 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 170.10 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വാർഷിക വരുമാനം 19 ഇടിഞ്ഞ് 138 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് 4.8 കോടി രൂപയുടെ പ്രവർത്തന നഷ്ടത്തിലേക്ക് നയിച്ചു.
വർധിച്ച അസംസ്‌കൃത വസ്തുക്കളുടെ വില ബിഒഎം ഗ്യാരൻ്റി പ്രകാരം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുമെന്ന് മാനേജ്‌മെൻ്റ് ഊന്നിപ്പറഞ്ഞു. ഈ ചെലവുകളിൽ ഭൂരിഭാഗവും ഒന്നോ രണ്ടോ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഫണ്ട് ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഓർഡർ ബുക്ക്
ഇലക്‌ട്രോണിക് മൊഡ്യൂളുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി എൽ ആൻഡ് ടിയിൽ നിന്ന് 1,250 കോടിയുടെ കരാർ കമ്പനി നേടിയിരുന്നു. ജൂൺ പാദത്തിൻ്റെ അവസാനത്തിൽ ഓർഡർ ബുക്ക് 1,937 കോടിയായിരുന്നു. ഭാവിയിൽ കൂടുതൽ ഓർഡറുകൾ നേടാൻ സാധിക്കുമെന്ന് മാനേജ്‌മെൻ്റ് പ്രതീക്ഷിക്കുന്നു. കേബിൾ, വയർ ഹാർനെസ് അസംബ്ലികളുടെ വിതരണത്തിനായി ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ശക്തമായ ഡിമാൻഡ് കാണുന്നു. ഈ അസംബ്ലികൾക്കായി ഇതിനകം തന്നെ 32 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
കമ്പനിയുടെ ജൂൺ പാദത്തിലെ അനലിസ്റ്റുകളുടെ എസ്റ്റിമേറ്റ് നഷ്‌ടമായെങ്കിലും 1,937 കോടി രൂപയുടെ കമ്പനിയുടെ കരുത്തുറ്റ ഓർഡർ ബുക്കിൻ്റെ പിന്തുണയോടെ രണ്ടാം പാദത്തിൽ കമ്പനിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ദേവൻ ചോക്‌സി പറയുന്നത്. തൽഫലമായി, ബ്രോക്കറേജ് FY25E, FY26E എന്നിവയുടെ വരുമാന എസ്റ്റിമേറ്റ് നിലനിർത്തി.

ഓഹരി വില
എൻഎസ്ഇയിൽ 330.95 രൂപ എന്ന നിലയിലാണ് തിങ്കളാഴ്ച ഡിസിഎക്സ് സിസ്റ്റംസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 2024-ൽ ഇതുവരെ 4.47 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 10 ശതമാനം വളർച്ചയാണ് രു വർഷത്തിനിടെ ഓഹരി നേടിയത്. സമീപകാല തിരുത്തലുകൾ ഉണ്ടായിരുന്നിട്ടും , കഴിഞ്ഞ 17 മാസത്തിനിടെ സ്റ്റോക്ക് ഇപ്പോഴും 146% നേട്ടം കൈവരിച്ചു. 451.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 235.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
519 രൂപയുടെ ടാർഗെറ്റ് വിലയോടെ ഓഹരിയിൽ ദേവൻ ചോക്‌സി 'ബൈ' കോൾ നിലനിർത്തിയിട്ടുണ്ട്. ഇത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിന് മുകളിൽ വളർച്ച സൂചിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications