ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ സമ്പാദ്യമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ നിരീക്ഷണവും ജാഗ്രതയും അത്യാവശ്യമാണ്. ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെ നിരീക്ഷിക്കുകയും വിശകലം ചെയ്യുകയും വേണം. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പരിശോധിക്കുന്നതും നല്ലതാണ്.
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി എസ്ആർഎഫ്, ആരതി ഇൻഡസ്ട്രീസ്, ടാറ്റ കെമിക്കൽസ് തുടങ്ങിയ കെമിക്കൽ ഓഹരികളിൽ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
1. എസ്ആർഎഫ് ലിമിറ്റഡ്
ഫ്‌ലൂറോകെമിക്കലുകള്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, പാക്കേജിംഗ് ഫിലിമുകള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് തുടങ്ങിയവയാണ് എസ്ആര്‍എഫ് ലിമിറ്റഡിന്‍റെ ബിസിനസ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ പത്തിലധികം നിര്‍മാണ പ്ലാന്‍റുകളുള്ള കമ്പനി 75-ലധികം രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി, എസ്ആർഎഫ് ഓഹരിയുടെ റേറ്റിംഗ് 'ഓവർ വൈയിറ്റി'ൽ നിന്ന് 'ഈക്വൽ വെയിറ്റിലേക്ക്' മാറ്റിയിട്ടുണ്ട്. ടാർഗെറ്റ് വില 2557 രൂപയിൽ നിന്ന് 2115 രൂപയിലേക്ക് കുറയ്ക്കുകയും ചെയ്തു. പുതുക്കിയ ടാർഗെറ്റ് വില നിലവിലെ ഓഹരി വിലയിൽ നിന്നും ഏകദേശം 8 ശതമാനത്തോളം താഴെയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഓഹരി വിപണിയില പ്രകടനം
എൻഎസ്ഇയിൽ 2299 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.24 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 4.88 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 2024-ൽ ഇതുവരെ എസ്ആർഎഫിൻ്റെ ഓഹരികൾ 7 ശതമാനം കുറഞ്ഞു. അതേസമയം സ്റ്റോക്കിൽ കവറേജ് ഉള്ള 33 അനലിസ്റ്റുകളിൽ 19 പേരും ബൈ കോൾ ഓഹരിക്ക് നൽകിയിട്ടുണ്ട്.
2. ആരതി ഇൻഡസ്ട്രീസ്
ആഗോള തലത്തില്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ മുന്‍നിര ഇന്ത്യന്‍ നിര്‍മ്മാതാവാണ് ആരതി ഇന്‍ഡസ്ട്രീസ്. ആരതി നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, പോളിമറുകള്‍, അഡിറ്റീവുകള്‍, പിഗ്മെന്‍റുകള്‍, ഡൈകള്‍ എന്നിവയ്ക്ക് വിദേശ വിപണികളിലടക്കം ആവശ്യക്കാര്‍ ഏറെയാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി, ആരതി ഇൻഡസ്ട്രീസ് ഓഹരിയേയും 'ഓവർ വൈയിറ്റി'ൽ നിന്ന് 'ഈക്വൽ വെയിറ്റിലേക്ക്' മാറ്റിയിട്ടുണ്ട്. ടാർഗെറ്റ് വില 575 രൂപയിൽ നിന്നും 613 രൂപയായി ഉയർത്തി. നിലവിലെ ഓഹരി വിലയിൽ നിന്നും 4% കുറവിനെ ഇത് സൂചിപ്പിക്കുന്നു. ആരതി ഇൻഡസ്ട്രീസിൽ കവറേജ് ഉള്ള 25 അനലിസ്റ്റുകളിൽ 40% പേർക്കും സ്റ്റോക്കിൽ സെൽ റേറ്റിംഗാണ് നൽകിയിരിക്കുന്നത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 633.35 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.71 ശതമാനമാണ് ഓഹരിയുടെ മുന്നേറ്റം. ഒരു മാസത്തിനിടെ 11.61 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെ ഏകദേശം മൂന്ന് ശതമാനത്തോളം ഓഹരി ഇടിഞ്ഞു.
ടാറ്റാ കെമിക്കൽസ് ഓഹരിയുടെ കാര്യത്തിൽ എട്ട് അനലിസ്റ്റുകളിൽ ഏഴ് പേരും സെൽ റേറ്റിംഗാണ് നൽകിയിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications