ഈ പൊതുമേഖലാ ഓഹരിയിൽ നിക്ഷേപമുണ്ടോ, 52 ശതമാനം നഷ്ടം സംഭവിക്കാമെന്ന് ബ്രോക്കറേജ്, കാരണം അറിയാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം നിക്ഷേപകർക്ക് നൽകിയ ഓഹരികളിലൊന്നാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്‍റ് ഏജൻസി (ഐആർഇഡിഎ). എന്നാൽ ഐആർഇഡിഎ ഓഹരി വരും ദിവസങ്ങളിലും ആ കുതിപ്പ് തുടരുമോ എന്ന ചോദ്യം വിപണിയിൽ ഉയർന്നിട്ടുണ്ട്. ചില ബ്രോക്കറേജ് സ്ഥാപനങ്ങൾ ഐആർഇഡിഎ ഓഹരിക്ക് 'വിൽക്കുക' അഥവാ 'സെൽ' റേറ്റിംഗ് നൽകിയതാണ് കാരണം. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

കീശ വീർപ്പിച്ച ഓഹരി

എൻഎസ്ഇയിൽ 2.74 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 291.30 രൂപ എന്നതാണ് നിലവിൽ ഐആർഇഡിഎ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 18.90 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 63.62 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 136.16 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 178.36 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 385.50 ശതമാനത്തിന്‍റെ വളർച്ചയാണ് ഐആർഇഡിഎ ഓഹരി നേടിയത്. അതായത് ഓഹരി വിലയിൽ 231.30 രൂപയുടെ വർധനവ്. 310 രൂപയാണ് 52 ആഴ്ചയിലെ ഓഹരിയുടെ ഏറ്റവും ഉയർന്ന ഓഹരി വില. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഐആർഇഡിഎ ഓഹരി കയ്യിലുണ്ടോ, ഇടിവിന് സാധ്യതയെന്ന് ബ്രോക്കറേജ്

'സെൽ' റേറ്റിംഗ് നൽകി ബ്രോക്കറേജ്

ഐആർഇഡിഎ ഓഹരി അടിസ്ഥാന ഘടകങ്ങളേക്കാൾ മികച്ച മൂല്യം ഇതിനോടകം നേടിയിട്ടുണ്ടെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഫിലിപ്പ് കാപ്പിറ്റൽ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം കാരണം 2024-26 സാമ്പത്തിക വർഷത്തി 25 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. അതേസമയം മാർജിനുകളിലെ സമ്മർദ്ദം കാരണം വായ്പാ വളർച്ചയ്‌ക്കൊപ്പം മികച്ച വരുമാന വളർച്ച ബ്രോക്കറേജ് പ്രതീക്ഷിക്കുന്നില്ല.

അതുകൊണ്ടു തന്നെ ഫിലിപ്പ് കാപ്പിറ്റൽ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവ് ഏജൻസി (ഐആർഇഡിഎ) സ്റ്റോക്കിൻ്റെ 'വിൽപ്പന' റേറ്റിംഗ് നിലനിർത്തി. ടാർഗെറ്റ് വില 110 രൂപയിൽ നിന്ന് 130 രൂപയായി ഉയർത്തി. അതായത് നിലവിലെ ഓഹരി വിലയിൽ നിന്നും ഏകദേശം 58% ഇടിവ് സൂചിപ്പിക്കുന്നു.

ഐആർഇഡിഎ ഓഹരി കയ്യിലുണ്ടോ, ഇടിവിന് സാധ്യതയെന്ന് ബ്രോക്കറേജ്

വിൽക്കുന്നതാണ് നല്ലതെന്ന് ദേവൻ മേത്ത

ഡെയ്‌ലി ചാർട്ടിൽ, ബുള്ളിഷ് പ്രവണതയോടെ ഓഹരികൾ ഉയർന്ന ഉയർച്ചയും ഉയർന്ന താഴ്ചയും ഉണ്ടാക്കുന്നതായി ചോയ്‌സ് ബ്രോക്കിംഗിൻ്റെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് ദേവൻ മേത്ത പറഞ്ഞു. ഇത് 230-ൽ ഒരു സപ്പോർട്ട് ലെവൽ കണ്ടെത്തുന്നു. അത് അതിൻ്റെ 20 ദിവസത്തെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് അടുത്താണ്. ഓഹരി 310 രൂപ നിലവാരത്തിൽ നിന്ന് ലാഭ ബുക്കിംഗ് കണ്ടു. അതിനാൽ പുതിയ വാങ്ങലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി

പുനരുപയോഗ ഊ‌ർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X