കുറഞ്ഞ ഓഹരി വിലയുള്ള ഓഹരികളോട് നിക്ഷേപകർക്ക് എന്നും പ്രത്യേക താൽപര്യമാണ്. മികച്ച വരുമാനം നൽകാനുള്ള ഉയർന്ന സാധ്യത തന്നെയാണ് അതിന് കാരണം. മികച്ച സാങ്കേതിക അടിത്തറ കൂടി ഉള്ള ഓഹരിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അത്തരത്തിലുള്ള ഒരു ഓഹരിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്.
ജൂലൈ 23-ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ റോഡ്, ദേശീയപാത ഉൾപ്പെടെയുള്ള വിവിധ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി വലിയ തുക വകയിരുത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ വലിയ നേട്ടമുണ്ടാക്കാൻ ഐആർബി ഇൻഫ്രാ ഓഹരിക്ക് സാധിക്കും.
ഐആർബി ഇൻഫ്രാ
അടിസ്ഥാന സൗകര്യ വികസന, നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ‍്. പ്രധാനമായും റോഡ്, ദേശീയപാത നിർമാണത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
ബിഒടി അഥവാ നിർമിക്കുക, പ്രവർത്തിപ്പിക്കുക, കൈമാറുക എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി കരാർ ഏറ്റെടുത്ത് വികസന പദ്ധതികൾ നടപ്പാക്കിയ കമ്പനിയുമാണിത്.

മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 71.01 രൂപ എന്നതാണ് ഐആർബി ഇൻഫ്രാ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 6.75 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 69.68 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 173.12 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർബി ഇൻഫ്രാ ഓഹരിക്ക് സാധിച്ചു.
682.91 ശതമാനം വളർച്ചയാണ് അഞ്ച് വർഷം കൊണ്ട് ഓഹരി വിപണിയിൽ നിന്നും ഐആർബി ഇൻഫ്രാ നേടിയത്. 78.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 24.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ അതിൻ്റെ റിപ്പോർട്ടിൽ ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ് ഓഹരി വാങ്ങാമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. 84 രൂപയാണ് ടാർഗെറ്റ് വില. 66 രൂപയാണ് സ്റ്റോപ്പ് ലോസ്.
ഐആർബി ഇൻഫ്രയെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ ബുള്ളിഷ് ആണെന്ന് മാർക്കറ്റ് വിദഗ്ധനായ ആയുഷ് വ്യക്തമാക്കിയിരുന്നു. ഓഹരി ഇപ്പോൾ ഏകീകരണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 70 രൂപയ്ക്ക് മുകളിലാണ് നല്ല ബ്രേക്കൗട്ട്. ഇവിടെ നിന്ന് ഓഹരി വാങ്ങാമെന്നും 78 രൂപ ടാർഗെറ്റ് കാണാമെന്നും ആയുഷ് പറഞ്ഞു.

വരുമാനം
ബിഎസ്ഇ അനലിറ്റിക്‌സ് പ്രകാരം ഐആർബി ഇൻഫ്രയുടെ വിപണി മൂല്യം 41,669 കോടി രൂപയാണ്. ഓഹരിക്ക് 1 രൂപ മുഖവിലയുണ്ട്. നിലവിൽ 12 സംസ്ഥാനങ്ങളിലായി 80,000 കോടി മൂല്യമുള്ള പദ്ധതികളും രണ്ട് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും ഐആർബി ഇൻഫ്രായുടെ കീഴിലുണ്ട്. 2024 ജൂൺ മാസത്തിലെ കണക്കു പ്രകാരം കമ്പനിക്ക് ലഭിക്കുന്ന ടോൾ 517 കോടി രൂപയാണ്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസ കലായളവിനിടെ ഐആർബി ഇൻഫ്രായുടെ ടോൾ വരുമാനം 32 ശതമാനം വാർഷിക വളർച്ചയോടെ 1,550 കോടി രൂപയായി ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications