ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആഴ്ചയാണ് കഴിഞ്ഞു പോയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ചൊവ്വാഴ്ച തകർന്നടിഞ്ഞ ഓഹരി വിപണി എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ മുകളിലേക്ക് ഉയർന്നു. ജൂൺ 07 വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 2.16 ശതമാനം ഉയർന്ന് 76,693ലും നിഫ്റ്റി 50 2.05 ശതമാനം ഉയർന്ന് 23,290ലും എത്തി.
വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തുന്ന മൂന്ന് ഓഹരികളെ നമുക്ക് പരിജയപ്പെടാം.
1. നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ (എന്‍എംഡിസി)
ഇരുമ്പയിര്, നിക്കൽ, റോക്ക് ഫോസ്ഫേറ്റ്, ജിപ്‌സം, കൽക്കരി തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് എന്‍എംഡിസി. 1958-ല്‍ സ്റ്റീല്‍ മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം നവരത്ന കമ്പനികളില്‍ ഏറ്റവും ലാഭകരമായ ഒന്നാണിത്.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 2.32 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 258.05 രൂപ എന്നതാണ് നിലവിൽ എന്‍എംഡിസിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 22.04 ശതമാനം നേട്ടമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ എന്‍എംഡിസി ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 300 രൂപയാണ് ടാർഗെറ്റ് വില.

2. ടൈറ്റൻ
നിക്ഷേപകർക്ക് വലിയ പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരിയാണ് ടൈറ്റൻ. എൻഎസ്ഇയിൽ 3.41 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 3,434.80 രൂപ എന്നതാണ് ടൈറ്റൻ ഓഹരിയുടെ വില. 5.83 ശതമാനമാണ് ഒരു മാസത്തെ വളർച്ച. 19.42 ശതമാനം ലാഭമാണ് ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് ടൈറ്റൻ ഓഹരി നൽകിയത്.
2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ മുൻ പാദത്തേക്കാൾ ദുർബലമായ ത്രൈമാസ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ടൈറ്റൻ്റെ അടിസ്ഥാനകാര്യങ്ങൾ ശക്തമായി തുടർന്നു. 23-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തത്തിലുള്ള അറ്റാദായം 3,534 കോടി രൂപയായിരുന്നു. സാമ്പത്തിക വർഷത്തെ വരുമാനം 47,114 കോടി രൂപയാണ്.
ടാർഗെറ്റ് വില
വിവിധ വിഭാഗങ്ങളിലെ ബിസിനസ്സിൻ്റെ സുഗമവും സുസ്ഥിരവുമായ വേഗതയിൽ ടൈറ്റൻ ഓഹരികളിൽ ബ്രോക്കറേജ് ബുള്ളിഷ് ആയി തുടർന്നു. ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിക്ക് 3400 രൂപ ടാർഗെറ്റ് വിലയുള്ള വാങ്ങൽ റേറ്റിംഗ് നൽകുന്നു.

3. അപ്പോളോ ഹോസ്പിറ്റൽസ്
ഇന്ത്യൻ മൾട്ടിനാഷണൽ ഹെൽത്ത് കെയർ ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റൽസ്. കഴിഞ്ഞ 10 വർഷമായി അപ്പോളോ ഹോസ്പിറ്റലുകളുടെ ഓഹരികൾ മികച്ച പ്രകടനമാണ് നടത്തിയത്. എൻഎസ്ഇയിൽ 6015 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. ആറ് മാസത്തിനിടെ 8.3 ശതമാനവും ഒരു വർഷത്തിനിടെ 22.09 ശതമാനവും നേട്ടമുണ്ടാക്കാൻ അപ്പോളോ ഹോസ്പിറ്റൽസ് ഓഹരിക്ക് സാധിച്ചു.
81.67 ശതമാനം വളർച്ചയാണ് മൂന്ന് വർഷത്തിനിടെ ഓഹരി നേടിയത്. 330.54 ശതമാനമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ ഓഹരിയുടെ നേട്ടം.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ എലാറ ക്യാപിറ്റൽ അപ്പോളോ ഹോസ്പിറ്റൽസ് ഓഹരികൾക്ക് 6,183 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications