ഒരു മാസത്തിലേറെയായുള്ള തിരിച്ചടികള്‍ക്ക് ശേഷം ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്ന ഒരാഴ്ചയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സര്‍വകാല റെക്കോഡില്‍ നിന്നും 8- 10 ശതമാനം വരെ തിരുത്തല്‍ നേരിട്ട ശേഷം വീണ്ടുമൊരു കുതിപ്പിനുളള സൂചനകള്‍ നല്‍കിയാണ് ഡിസംബര്‍ രണ്ടാം വാരത്തിലെ വ്യാപാരം ഇന്നലെ അവസാനിപ്പിച്ചത്. ഇതിനിടെ, ഇടക്കാലയളവില്‍ 23 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന മെറ്റല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓഹരി നിര്‍ദേശിച്ച് ഒരുകൂട്ടം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഈ കമ്പനിയുടെ 2.5 കോടി ഓഹരികള്‍ പ്രശസ്ത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കലുണ്ട്.
രാകഷ് ജുന്‍ജുന്‍വാല
ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറഉ കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എനന് വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്.
കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്
പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. മിക്കപ്പോഴും ഇത്തരത്തിലുളള നിക്ഷേപം നേട്ടം സമ്മാനിക്കാമെങ്കിലും ആ ഓഹരിയുാമയി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സാഹചര്യവുമൊക്കെ സ്വയം വിലിയിരുത്തുന്നതും നല്ലതായിരിക്കും.
നാല്‍കോ
നാല്‍കോ ( NALCO) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് ഒരു പൊതുമേഖലാ സ്ഥാപനമാണ്. 1981 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് ഖനനം, ലോഹം, ഊര്‍ജ്ജം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ നവരത്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വന്‍കിട സ്ഥാപനമാണ്. ാജ്യത്തെ ഏറ്റവും വലിയ ബോക്സൈറ്റ് ഉല്പാദകരാണ്. ലോകത്ത് തന്നെ ഏറ്റവും ചെലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തിലൂടെ നിലവാരമുള്ള അലൂമിനിയം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥപനമാണിത്. ഖനന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിന് 51 ശതമാനം ഓഹരി പങ്കാളിത്തം ഇപ്പോഴുമുണ്ട്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വളരെ മികച്ച പ്രവര്‍ത്തന ഫലമാണ് നാല്‍കോ (BSE: 532234, NSE: NATIONALUM) കാഴ്ചവച്ചത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ ഏഴു മടങ്ങ് വര്‍ധനയോടെ 748 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന പാദത്തിലിത് കേവലം 107 കോടി രൂപയായിരുന്നു. അതുപോലെ വരുമാനവും 3,592 കോടിയിലേക്ക് വര്‍ധിച്ചു. മുന്‍ വര്‍ഷമിത് 2,375 കോടി രൂപയായിരുന്നു.
ലക്ഷ്യവില 120
നിലവില്‍ 98 രൂപ നിലവാരത്തിലാണ നാല്‍കോയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 127.95-ഉം കുറഞ്ഞ വില 37.35-ഉം ആയിരുന്നു. നിലവില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇടക്കാലയളവിലേക്ക്് നാല്‍കോയുടെ ഓഹരികള്‍ക്ക് 110- 120 രൂപ വരെ ലക്ഷ്യവിലയായി നിര്‍ദേശിച്ചിട്ടുണ്ട്. അതായത്, 23 ശതമാനം വരെ നേട്ടം ലഭിക്കാം. 90 രൂപ നിലവാരത്തില്‍ ഓഹരികളില്‍ ഒരു സുരക്ഷിത നിക്ഷേപമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications