ടാറ്റാ ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നേരിട്ട് ടാറ്റാ ഗ്രൂപ്പ് നടത്തുന്ന കമ്പനികളുടെ ഓഹരികളും ടാറ്റാ ഗ്രൂപ്പിന് നിക്ഷേപമുള്ള കമ്പനികളും ഓഹരി വിപണിയിലുണ്ട്. എന്നാൽ വരുന്ന 12 മാസത്തിനുള്ളിൽ ടാറ്റാ പവർ ലിമിറ്റഡിന്‍റെ ഓഹരി ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്‌സ് വിലയിരുത്തുന്നത്. ഇടിവിനുള്ള കാരണമെന്താണെന്നും നിലവിൽ ടാറ്റാ പവറിന്‍റെ ഓഹരി വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
ടാറ്റാ പവർ
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു. കമ്പനിക്ക് 14407 മെഗാവാട്ടിന്‍റെ വൈദ്യുത ഉത്പാദന ശേഷിയുണ്ട്.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 4.38 ശതമാനം ഇടിവോടെ 416 രൂപയാണ് ടാറ്റാ പവറിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.19 ശതമാനം ഇടിവും ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. 3.76 ശതമാനം ഇടിവാണ് ഒരു മാസത്തിനിടെ ടാറ്റാ പവർ നേരിട്ടത്. അതേ സമയം ആറ് മാസത്തിനിടെ 65 നേട്ടം ഓഹരി ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. 2024ൽ ഇതുവരെ ഏകദേശം 25 ശതമാവും ടാറ്റാ ഓഹരികൾ ഉയർന്നു.
ഒരു വർഷത്തിനിടെ 103 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ടാറ്റാ പവർ ഓഹരി നൽകിയത്. 552.04 ശതമാനമാണ് അഞ്ച് വർഷം കൊണ്ട് ടാറ്റാ പവർ നേടിയ വളർച്ച. 464.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 201.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഗോൾഡ്മാൻ സാച്ച്‌സ് വിലയിരുത്തൽ
നിലവിലെ വിപണി വിലയിൽ ടാറ്റ പവറിൻ്റെ ഓഹരികൾ വാഗ്ദാനം ചെയ്യുന്ന റിസ്ക്-റിവാർഡ് അനുപാതം "അനുകൂലമല്ല" എന്ന് ഗോൾഡ്മാൻ സാച്ച്സ് വിലയിരുത്തുന്നു. 2026 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ കണക്കാക്കിയ വരുമാനത്തിൻ്റെ ഏകദേശം 35 ഇരട്ടിയാണ് ടാറ്റ പവർ ഓഹരികൾ വ്യാപാരം ചെയ്യുന്നത്, ഇത് ചരിത്രപരമായ വില-വരുമാന അനുപാതത്തേക്കാൾ വളരെ കൂടുതലാണ്.
അതുകൊണ്ടു തന്നെ അടുത്ത 12 മാസത്തിനുള്ളിൽ ടാറ്റാ പവർ ഓഹരിയിൽ 45 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. ബ്രോക്കറേജിന് ടാറ്റ പവർ സ്റ്റോക്കിൽ 'സെൽ' റേറ്റിംഗും ഷെയറിന് 240 രൂപ എന്ന ലക്ഷ്യവുമുണ്ട്.

സിഎൽഎസ്എ വിലയിരുത്തൽ
ഗോൾഡ്മാൻ സാച്ച്‌സിന് പുറമെ മറ്റൊരു ബ്രോക്കിംഗ് സ്ഥാപനമായ സിഎൽഎസ്എയും ടാറ്റ പവർ ഓഹരിയിൽ 'സെൽ' ശുപാർശയുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ വരുമാനം കണക്കാക്കിയതിൻ്റെ 35 മടങ്ങ് ഓഹരി വിലയിൽ മുന്നേറിയതായി ബ്രോക്കറേജ് വിലയിരുത്തുന്നു.
ടാറ്റ പവറിൽ കവറേജ് ഉള്ള 21 അനലിസ്റ്റുകളിൽ എട്ട് പേർക്ക് 'ബൈ' റേറ്റിംഗ് ഉണ്ട്, മൂന്ന് പേർക്ക് 'ഹോൾഡ് കോൾ' ഉണ്ട്, അവരിൽ 10 പേർക്ക് 'സെൽ' ശുപാർശയുണ്ട്. സ്റ്റോക്ക് നിലവിലെ നിലവാരത്തിൽ നിന്ന് 20% കുറയുമെന്ന് വിശകലന വിദഗ്ധർ തമ്മിലുള്ള സമവായം നിർദ്ദേശിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications