പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദമാണ്. അതുകൊണ്ടു തന്നെ ഓഹരി വിപണിയിൽ വരുന്ന ആഴ്ച പുത്തൻ ഉണർവുണ്ടാകും. കഴിഞ്ഞ രണ്ട് ട്രേഡിംഗ് ദിവസങ്ങളിലും വിപണി പച്ചയിലാണ് അവസാനിച്ചത്. നിഫ്റ്റി 50 സൂചിക 203 പോയിൻ്റ് ഉയർന്ന് 22,326.90 എന്ന നിലയിലും സെൻസെക്‌സ് സൂചിക 655 പോയിൻ്റ് ഉയർന്ന് 73,651.35 എന്ന നിലയിലും അവസാനിച്ചു. ഏപ്രിൽ ഒന്നിനാണ് ഇനി വീണ്ടും വിപണി പ്രവർത്തിക്കുക. അതിന്‍റെ തുടർച്ചയായി സൂചികകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ എന്നാണ് നിക്ഷേപകരുടെ ആകാംഷ.
ഉടൻ വാങ്ങിയാൽ നേട്ടമുണ്ടാകുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്ന ഒരു ഓഹരിയാണ് ഐഐഎഫ്എൽ സെക്യൂരിറ്റീസ്. ഓഹരിയെക്കുറിച്ചും ബ്രോക്കറേജ് വിലയിരുത്തലിനെക്കുറിച്ചും നമുക്ക് വിശദമായി നോക്കാം.

ഐഐഎഫ്എൽ സെക്യൂരിറ്റീസ്
കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരികൾ മികച്ച വരുമാനം നൽകിട്ടുണ്ട്. മാർച്ച് 28 വ്യാഴാഴ്ച 1.62 ശതമാനം വർധനവോടെ കമ്പനിയുടെഓഹരി 123 രൂപയിലേക്കെത്തി.
ബ്രോക്കറേജ് വിലയിരുത്തൽ
ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരി വരുന്ന ദിവസങ്ങളിലും ബുള്ളിഷായി തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. കമ്പനിയുടെ ഓഹരി അതിൻ്റെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മൂല്യത്തിലാണ് വ്യാപാരം നടത്തുന്നത്. അത് കാലക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രോക്കറേജ് പറയുന്നു.
ടാർഗെറ്റ് 145
നിക്ഷേപകർക്ക് 119-122 രൂപയിൽ ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരികൾ വാങ്ങാം. 106-106 രൂപ സ്റ്റോപ്പ് ലോസായി നിശ്ചയിക്കണം. കമ്പനിയുടെ ഓഹരി അടുത്ത 2-3 പാദങ്ങളിൽ സ്റ്റോക്കിന് 134 രൂപ വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഓഹരിയുടെ ബുൾ കേസ് ഫെയർ മൂല്യം 145 രൂപയായി ഉയരാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് അറിയിച്ചു.

ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 1 മാസത്തിനിടെ 16 ശതമാനത്തിന്‍റെ ഇടിവ് കമ്പനിയുടെ ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം 9 ദിവസത്തിനുള്ളിൽ 9.38 ശതമാനം ഉയർച്ച നേടാനും ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനുള്ളിൽ കമ്പനിയുടെ ഓഹരികൾ 45.13 ശതമാനം മികച്ച വരുമാനം നൽകി. ഒരു വർഷം കൊണ്ട് 149.09 ശതമാനത്തിന്‍റെ മൾട്ടിബാഗർ നേട്ടമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്.
180.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 48.23 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
ലാഭവിഹിതം
ലാഭവിഹിതം എന്നത് ഒരു കമ്പനി അതിൻ്റെ നിക്ഷേപകർക്ക് അവരുടെ ബിസിനസ്സിലെ നിക്ഷേപത്തിന് നൽകുന്ന പ്രതിഫലമാണ്. വരുമാനത്തിൽ നിന്ന് പണമായാണ് ഇത് നൽകുന്നത്. ഒരു ഡിവിഡൻ്റ് എല്ലായ്പ്പോഴും ഓരോ സ്റ്റോക്കിൻ്റെയും മുഖവില കണക്കാക്കി നൽകപ്പെടുന്നു. ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരികളുടെ നിലവിലെ മുഖവില 2 രൂപയാണ്. കഴിഞ്ഞ നാല് വർഷമായി കമ്പനി സ്ഥിരമായി ലാഭവിഹിതം നൽകിയിട്ടുണ്ട്.
2024 ൽ, കമ്പനി ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം മാർച്ച് മാസത്തിൽ നൽകി. 2023 ഫെബ്രുവരി മാസത്തിൽ കമ്പനി ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം നൽകി. 2022-ൽ, ഫെബ്രുവരി മാസത്തിൽ കമ്പനി ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം നൽകി. 2021-ൽ കമ്പനി ഒരു ഓഹരിക്ക് 1 രൂപ ലാഭവിഹിതം നൽകി. 2020 ഫെബ്രുവരി മാസത്തിൽ കമ്പനി ഒരു ഓഹരിക്ക് 2 രൂപ ലാഭവിഹിതം നൽകി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications