ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം നിക്ഷേപകരുടെ കണ്ണീരിൽ ഇന്ത്യൻ ഓഹരി വിപണി നനഞ്ഞ് കുതിർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവലും വലിയ ഇടിവുകളിലൊന്നാണ് അന്ന് സംഭവിച്ചത്. അടുത്ത ദിവസങ്ങളിൽ വിപണി വീണ്ടും താഴേക്ക് പതിക്കുമോ എന്ന് പോലും നിക്ഷേപകർ ആശങ്കപ്പെട്ടു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ ഓഹരി സൂചികകൾ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
വെള്ളിയാഴ്ച സെൻസെക്‌സ് 1,618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.36 ലും നിഫ്റ്റി 468.75 പോയിൻ്റ് അഥവാ 2.05 ശതമാനം ഉയർന്ന് 23,290.15 ലുമാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും സൂചികകളുടെ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് ഡയറക്റ്റ് 5 മുതൽ 15 ദിവസത്തിനുള്ളിൽ ലാഭമുണ്ടാക്കാൻ കഴിയുന്ന നാല് സ്റ്റോക്കുകൾ ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
1. ടാറ്റ സ്റ്റീൽ
ബിഎസ്ഇയിൽ 4.04 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 178.95 രൂപ എന്നതാണ് നിലവിൽ ടാറ്റാ സ്റ്റീൽ ഓഹരിയുടെ വില. 5.17 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസത്തിനുള്ളിൽ ടാറ്റാ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 7.77 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ഏകദേശം 28 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
ടാർഗെറ്റ് വില: 187 രൂപ | സ്റ്റോപ്‌ലോസ്: 175 രൂപ

2. ജെകെ സിമൻ്റ്
എൻഎസ്ഇയിൽ 4.16 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 4180 രൂപയാണ് ജെകെ സിമൻ്റ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.68 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ ഏകദേശം ആറ് ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 10 ശതമാനത്തോളം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
ടാർഗെറ്റ് വില: 4,600 രൂപ | സ്റ്റോപ് ലോസ്: 4,025 രൂപ
3. ആവാസ് ഫിനാൻസിയേഴ്സ് ലിമിറ്റഡ്
എൻഎസ്ഇയിൽ 2.92 ശതമാനം നേട്ടത്തോടെ 1,679.90 രൂപ എന്നതാണ് ആവാസ് ഫിനാൻസിയേഴ്സ് ലിമിറ്റഡ് ഓഹരിയുടെ വില. 2.43 ശതമാനം വളർച്ചയാണ് അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 5.47 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 7.60 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ വളർച്ച.
ടാർഗെറ്റ് വില: 1,830 രൂപ | സ്റ്റോപ്‌ലോസ്: 1,630 രൂപ

4. എംഫാസിസ് ലിമിറ്റഡ്
1.29 ശതമാനം ഇൻട്രാഡേ നേട്ടത്തൊടെ 2,467.65 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 6.62 ശതമാനം നേട്ടമാണ് ഓഹരി അഞ്ച് ദിവസം കൊണ്ട് നേടിയത്. ഒരു മാസം കൊണ്ട് 8.24 ശതമാനം നേട്ടവും ഓഹരി കൈവരിച്ചു. അതേസമയം 2024-ൽ ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്.
ടാർഗെറ്റ് വില: 2,660 രൂപ | സ്റ്റോപ്‌ലോസ്: 2,400 രൂപ
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications