നഷ്ടത്തോട് ടാറ്റാ പറയാം, ഇപ്പോൾ തന്നെ ഈ ടാറ്റാ ഓഹരികൾ വാങ്ങു, ലാഭം 27% വരെയയാണ്

മെയ് മാസത്തിന്‍റെ ആദ്യ മൂന്ന് ആഴ്ചകളിൽ ഇന്ത്യൻ ഓഹരി വിപണി തകർച്ച നേരിട്ടിരുന്നു. എന്നാൽ അവസാന ആഴ്ചയിലേക്കടുക്കുമ്പോൾ സൂചികകൾ നഷ്ടം തിരിച്ചു പടിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുഎസിലെ ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, തുടർച്ചയായ വിദേശ നിക്ഷേപകരുടെ ഒഴുക്ക്, ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്കുണ്ടായിരുന്ന ആശങ്ക എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് കുതിപ്പിന് കാരണമായത്.

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ടാറ്റ ടെക്നോളജീസ്, ടാറ്റ പവർ എന്നീ രണ്ട് ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ ബുള്ളിഷ് ആണ്. ഏകദേശം 12 മുതൽ 27 ശതമാനത്തോളം മുന്നേറ്റം ഈ ഓഹരികൾ നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ രണ്ട് ഓഹരിയെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.

1. ടാറ്റ പവർ

എൻഎസ്ഇയിൽ 0.49 ശതമാനം ഇടിവോടെ 446.95 രൂപ എന്നതാണ് നിലവിൽ ടാറ്റാ പവർ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.18 ശതമാനം മുന്നേറ്റം ഓഹരി കാഴ്ച വച്ചിട്ടുണ്ട്. അതോടൊപ്പം ഒരു മാസത്തിനിടെ 4 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 35.32 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ടാറ്റാ പവർ ഓഹരി നേടിയത്.

ഈ 2 ടാറ്റാ ഓഹരി വാങ്ങു, നേട്ടം 27 ശതമാനം

ഒരു വർഷത്തിനുള്ളിൽ 112.03 ശതമാനം നേട്ടത്തോട്ടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും ടാറ്റാ പവർ ഓഹരിക്ക് സാധിച്ചു. 464.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 205.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ

അസറ്റ്-ലൈറ്റ്, അസറ്റ്-ഹെവി ബിസിനസുകൾ എന്നിവ സംയോജിപ്പിച്ച് ടാറ്റ പവർ ഒരു മുൻനിര റിന്യൂവബിൾ എനർജി (ആർഇ) പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയാണെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ 490 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റാ പവർ ഓഹരി വാങ്ങാമെന്നാ് ബ്രോക്കറേജ് ശുപാർശ. അതായത് ഏകദേശം 12.5 ശതമാനം നേട്ടം.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി അതിൻ്റെ റിന്യൂവബിൾ എനർജി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു, കൂടാതെ 4GW സെല്ലും മൊഡ്യൂൾ ശേഷിയും കമ്മീഷൻ ചെയ്യുന്ന ഘട്ടത്തിലാണ്. മേൽക്കൂര സോളാർ വിപണിയിൽ 13% വിപണി വിഹിതം കൈവശം വയ്ക്കുന്നു. കൂടാതെ, ടാറ്റ പവർ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളിലൊന്നാണ് എന്നും ബ്രാക്കറേജ് ചൂട്ടിക്കാട്ടി.

2. ടാറ്റ ടെക്

എൻഎസ്ഇയിൽ 3.23 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1083.80 രൂപ എന്നതാണ് നിലവിൽ ടാറ്റാ ടെക് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 1.36 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. അതേ സമയം കഴിഞ്ഞ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 1,400 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1005 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഈ 2 ടാറ്റാ ഓഹരി വാങ്ങു, നേട്ടം 27 ശതമാനം

ബ്രോക്കറേജ് വിലയിരുത്തൽ

ബ്രോക്കറേജ് വിലയിരുത്തൽ അനുസരിച്ച് അതിവേഗം വളരുന്ന ഓട്ടോ-എഞ്ചിനീയറിംഗ്, റിസർച്ച് & ഡെവലപ്‌മെൻ്റ് വിഭാഗത്തിൽ ടാറ്റ ടെക് മികച്ച സ്ഥാനത്താണ്. ഡിജിറ്റൽ എൻജിനീയറിങ് വ്യാപനം വർധിപ്പിക്കുക, ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇന്ത്യയുടെ അനുകൂല സ്ഥാനം തുടങ്ങിയ ഘടനാപരമായ ഡ്രൈവറുകൾ ടാറ്റ ടെക്കിൻ്റെ വളർച്ചാ സാധ്യതകളെ വർധിപ്പിക്കുന്നു എന്നും ബ്രോക്കറേജ് വിലയിരുത്തി.

അതുകൊണ്ടു തന്നെ 1330 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റാ ടെക് ഓഹരി വാങ്ങാണെന്നാണ് ബ്രോക്കറേജ് ശുപാർശ. അതായത് ഏകദേശം 27 ശതമാനത്തിന്‍റെ നേട്ടം.

ടാറ്റ ടെക്, അതിൻ്റെ വരുമാനത്തിൻ്റെ 86% ഓട്ടോമോട്ടീവിൽ നിന്നാണ്. ഈ മേഖലയും ഏവിയേഷനിലെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും, 2024 സാമ്പത്തിക വർഷത്തിൽ 30% വാർഷിക വരുമാന വളർച്ച രേഖപ്പെടുത്തി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X