ഓഹരി വിപണിയിലേക്ക് പുതിയതായി എത്തിയ നിക്ഷേപകർ ബ്രോക്കറേജ് ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. കാരണം വിപണിയുടെ വികാരത്തേയും നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരികള സംബന്ധിച്ചും കൃത്യമായ വിവരം ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകാറുണ്ട്. സിപ്ല ലിമിറ്റഡ് ഓഹരിയിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
സിപ്ല ലിമിറ്റഡ്
എൻഎസ്ഇയിൽ 1482.65 രൂപ എന്നതാണ് നിലവിൽ സിപ്ല ലിമിറ്റഡ് ഓഹരിയുടെ വില.. കഴിഞ്ഞ ആറ് മാസത്തിനിടെ 18.96 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 46 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 170 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ബ്രോക്കറേജ് വിലയിരുത്തൽ
1700 രൂപ ടാർഗെറ്റ് വിലയോടെ സിപ്ല ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ. അതേസമയം 1550 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ഹൗസ് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ശുപാർശ.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർ 31-മാർച്ച്-2024 വരെ കമ്പനിയിൽ 33.47 ശതമാനം ഓഹരികൾ കൈവശം വച്ചപ്പോൾ എഫ്ഐഐകൾക്ക് 25.82 ശതമാനം, ഡിഐഐകൾക്ക് 24.09 ശതമാനവും ഓഹരിയുണ്ട്.

ലാഭവിഹിതം
2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 13 രൂപ രൂപയുടെ അന്തിമ ലാഭവിഹിതം കമ്പനി ശുപാർശ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 2-ന് സിപ്ല റെക്കോർഡ് തീയതി നിശ്ചയിച്ചു.
2007 മുതൽ, സിപ്ല തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. 2011 മുതൽ 2017 വരെ ഒരു ഇക്വിറ്റി ഷെയറിന് 2 രൂപ ലാഭവിഹിതം നൽകുകയും 2018 ൽ ഇത് 3 രൂപയായി ഉയർത്തുകയും ചെയ്തു. കൂടാതെ, ഫാർമ കമ്പനി ഒരു ഇക്വിറ്റി ഷെയറിന് 1 രൂപ പ്രത്യേക ലാഭവിഹിതം നൽകിയിട്ടുണ്ട്, തുടർന്ന് 2020 ൽ ഒരു ഇക്വിറ്റി ഷെയറിന് 3 രൂപ ഇടക്കാല ലാഭവിഹിതം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും ഉയർത്ത ലാഭവിഹിതമാണ് കമ്പനി 2024ൽ നൽകുന്നത്.

സിപ്ല ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ്. ശ്വസനം, ഹൃദയ രോഗങ്ങൾ, സന്ധിവാതം, പ്രമേഹം, ഭാരം നിയന്ത്രിക്കൽ, വിഷാദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് സിപ്ല പ്രധാനമായും വികസിപ്പിക്കുന്നത്.
ഫിനാൻഷ്യൽസ്
31-03-2024 അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 6412.57 കോടി രൂപയാണ്. ഇത് കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 6788.44 കോടി രൂപയിൽ നിന്ന് 5.54 ശതമാനം കുറവാണ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 934.40 കോടി രൂപയാണെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു.
ജൂണിൽ സൂചികകൾ ഉയർന്നത് 6.5 ശതമാനം
ജൂൺ മാസത്തിലെ അവസാന ട്രേഡിംഗ് ദിവസം വിപണി അവസാനിച്ചത് ചുവപ്പിലാണ്. ആഗോള വിപണികളിൽ പോസിറ്റീവ് ട്രെൻഡ് ഉണ്ടായിരുന്നിട്ടും നിക്ഷേപകർ ബാങ്കിംഗ്, ഫിനാൻസ്, ടെക് ഓഹരികളിൽ ലാഭമെടുത്തത് വിപണിയെ തളർത്തി. ജൂണിൽ രണ്ട് സൂചികകളും ഉയർന്നത് 6.5 ശതമാനം വീതമാണ്.
സെൻസ്ക്സ് 210.45 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 79,032.73 ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.14 ശതമാനം താഴ്ന്ന് 24,010.60 ൽ ആണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications