ഓഹരി സൂചികകളുടെ മുന്നേറ്റം തുടരുകയാണ്. വെള്ളിയാഴ്ച സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി. സെൻസെക്സ് 33.02 പോയിൻ്റ് അഥവാ 0.04 ശതമാനം ഉയർന്ന് 81,086.21 ൽ ക്ലോസ് ചെയ്തു. തുടർച്ചയായി ഏഴാം സെഷനിലും നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി 11.65 പോയിൻ്റ് അഥവാ 0.05 ശതമാനം ഉയർന്ന് 24,823.15 ൽ വ്യാപാരം അവസാനിപ്പിച്ചു.
വരും ദിവസങ്ങളിലും സൂചികകളുടെ മുന്നേറ്റം തുടർന്നാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന കാര്യം ഉറപ്പാണ്. ഓഹരി വിപണി മുന്നേറ്റം തുടരുന്ന സാഹച്യത്തിൽ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ സെല്ലോ വേൾഡ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
സെല്ലോ വേൾഡ്
രാജ്യത്തെ പ്രമുഖ കൺസ്യൂമർ പ്രോഡക്ട്‌സ് കമ്പനിയാണ് സെല്ലോ. എഴുത്തുപകരണങ്ങൾ, സ്‌റ്റേഷനറി, മോൾഡഡ് ഫർണീച്ചർ, കൺസ്യൂമർ ഹൗസ്‌വെയർ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു. 2023 നവംബർ 6-നാണ് എക്‌സ്‌ചേഞ്ചുകളിൽ സെല്ലോ ലിസ്‌റ്റ് ചെയ്‌തത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 911 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച സെല്ലോ വേൾഡ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.13 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 5.06 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 8.09 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 14.36 ശതമാനം മുന്നേറ്റമുണ്ടാക്കാനും സെല്ലോ വേൾഡ് ഓഹരിക്ക് സാധിച്ചു.
1025 രൂപയാണ് ഏറ്റവും ഉയർന്ന ഓഹരി വില. 711.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർക്ക് 30-ജൂൺ-2024 വരെ കമ്പനിയിൽ 78.06 ശതമാനം ഓഹരിയുണ്ട്, എഫ്ഐഐകൾക്ക് 5.88 ശതമാനവും ഡിഐഐകൾക്ക് 12.08 ശതമാനവും ഓഹരിയുണ്ട്.
ടാർഗെറ്റ് വില
1070 രൂപ ടാർഗെറ്റ് വിലയോടെ സെല്ലോ വേൾഡ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ശുപാർശ ചെയ്യുന്നത്. 20054.47 കോടി രൂപ വിപണി മൂലധനമുള്ള ഒരു സ്മോൾ ക്യാപ് കമ്പനിയാണ് സെല്ലോ വേൾഡ് ലിമിറ്റഡ്.

വരുമാനത്തിൽ കുറവ്
30-06-2024 അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 506.66 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനമായ 519.10 കോടി രൂപയിൽ നിന്ന് 2.40 ശതമാനത്തിന്‍റെ കുറവ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 89.44 കോടി രൂപയാണെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു.
ഏറ്റവും വൈവിധ്യമാർന്ന ഉപഭോക്തൃ കമ്പനിയാണ് സെല്ലോ. അതോടൊപ്പം ശക്തമായ ബ്രാൻഡ് പ്രശസ്തിയും വിതരണ വ്യാപ്തിയും കമ്പനിക്കുണ്ട്. ശക്തമായ നിർമ്മാണ പശ്ചാത്തലവും ഒപ്പം ബ്രാൻഡ് ഇക്വിറ്റി, പുതിയ ബിസിനസുകൾ വേഗത്തിൽ വികസിപ്പിക്കാനും വിപണിയിലെ പ്രമുഖരുമായി മത്സരിക്കാനും കമ്പനിക്ക് സാധിക്കും. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകാൻ സെല്ലോ ഓഹരിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications