കഴിഞ്ഞ വാരം നാല് ദിവസമാണ് ഓഹരി വ്യാപാരം നടന്നത്. വിപണിയുടെ ചാഞ്ചാട്ടം നിക്ഷേപകരുടെ ചങ്കിടിപ്പ് വർധിപ്പിച്ചെങ്കിലും വ്യാഴാഴ്ച സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡ് നിരക്കുകൾ കുറയുമെന്ന സൂചനകൾ പുറത്ത് വന്നതോടെ ആഗോള വിപണികളിലും ഉണർവ് കാണാം. ഈ ആഴ്ച ഇന്ത്യൻ ഓഹരി വിപണികളും മുന്നേറ്റത്തിലേക്ക് പോകുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.
അതുകൊണ്ടു തന്നെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ കെമിക്കൽസ് സെക്ടറുകളിലെ നാല് ഓഹരികളിൽ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ദീപക് നൈട്രൈറ്റ്, വിനതി ഓർഗാനിക്സ് ലിമിറ്റഡ്, ഗാലക്സി സർഫക്ടന്‍റ്സ്, ടാറ്റ കെമിക്കൽസ് എന്നീ ഓഹരികളിൽ ശ്രദ്ധവേണമെന്നാണ് നിർദ്ദേശം. ഓരോ ഓഹരികളെക്കുറിച്ചും വിശദമായി നമുക്ക് പരിശോധിക്കാം.

1. ദീപക് നൈട്രൈറ്റ്
ഫൈൻ, സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയുടെ മുൻനിര നിർമ്മാണ കമ്പനിയാണ് ദീപക് നൈട്രൈറ്റ്. ഗുജറാത്തിലെ നന്ദേസാരി, ദഹേജ്, മഹാരാഷ്ട്രയിലെ റോഹ, തലോജ, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രധാനപ്പെട്ട നിർമ്മാണ കേന്ദ്രങ്ങളുള്ളത്.
ബൈ കോൾ നൽകി ജെഎം ഫിനാൻഷ്യൽ
ദീപക് നൈട്രൈറ്റ് ഓഹരികൾക്ക് ബൈ കാൾ നൽകിയിരിക്കുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ. 2565 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാനാണ് നിർദ്ദേശം. നിലവിൽ 2,205.90 രൂപയാണ് കമ്പനിയുടെ ഓഹരി വില. 2,521.15 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
30,101.26 കോടി രൂപയാണ് ദീപക് നൈട്രൈറ്റിന്‍റെ വിപണി മൂലധനം. കുറച്ച് കാലം മുൻപ് ഇടിവ് നേരിട്ട ഓഹരി കഴിഞ്ഞ 1 വർഷത്തിനിടെ 20 ശതമാനം ഉയർന്നു. 758 ശതമാനത്തിന്‍റെ വളർച്ചയാണ് കഴിഞ്ഞ 5 വർഷത്തിനിടെ ദീപക് നൈട്രൈറ്റ് ഓഹരി നേടിയത്.
അടുത്ത 5 വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 16-17 ശതമാനം വാർഷിക വളർച്ച ദീപക് നൈട്രൈറ്റ് ഓഹരിയിലൂടെ നേടാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
2. വിനതി ഓർഗാനിക്സ് ലിമിറ്റഡ്
സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ലോകത്തിലെ മുന്‍നിര കെമിക്കല്‍ കമ്പനികളിലൊന്നാണ് വിനതി ഓര്‍ഗാനിക്‌സ്. 35 രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
ഹോൾഡ് കോൾ നൽകി പ്രഭുദാസ് ലില്ലാധർ
പ്രശസ്ത ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ, വിനതി ഓർഗാനിക്‌സ് ഓഹരികൾക്ക് ഹോൾഡ് കോൾ നൽകിയിരിക്കുകയാണ്. നിലവിൽ, സ്റ്റോക്ക് ~45x FY25 P/E എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതുകൊണ്ടു തന്നെ 2024 സാമ്പത്തിക വർഷത്തെ പ്രകടനം 2023 സാമ്പത്തിക വർഷത്തേക്കാൾ മെച്ചമാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതേ സമയം 2025 സാമ്പത്തിക വർഷത്തിൽ കമ്പനി കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യും.

നിലവിലെ ഓഹരി വില
1626.65 രൂപയാണ് വിനതി ഓർഗാനിക്‌സ് ഓഹരികളുടെ നിലവിലെ വിപണി വില. 16,719.04 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. വിനതി ഓർഗാനിക്‌സ് ഓഹരികൾ ഒരു വർഷത്തിനിടെ 12 ശതമാനം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിലെ ഓഹരി നേട്ടം 15 ശതമാനമാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ, വിനതി ഓർഗാനിക്‌സ് സ്റ്റോക്ക് 100.52% സൂം ചെയ്തു.
3. ഗ്യാലക്സി സർഫക്ടന്‍റ്സ്
ഒലിയോകെമിക്കല്‍ അധിഷ്ഠിത സര്‍ഫക്ടന്റ്സ് നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഗാലക്സി സർഫക്ടന്‍റ്സ്.
ബൈ കോൾ നൽകി നിർമ്മൽ ബാംഗ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നിർമ്മൽ ബാംഗ് ബൈ കോൾ ആണ് ഗ്യാലക്സി സർഫക്ടന്‍റ്സ് ഓഹരിക്ക് നൽകിയിരിക്കുന്നത്. 3,300 രൂപയാണ് ടാർഗെറ്റ് വില. 2025 സാമ്പത്തിക വർഷത്തിൽ വലിയ വളർച്ച കമ്പനി നേടുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
നിലവിലെ ഓഹരി വില
ഗ്യാലക്സി സർഫക്ടന്‍റ്സ് ഓഹരിയുടെ നിലവിലെ വില 2482.50 രൂപയാണ്. 8801.64 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ 1 വർഷത്തിനിടെ 3 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. എന്നാൽ അഞ്ച് വർഷത്തിനിടയിലെ ഓഹരി വളർച്ച 129 ശതമാനമാണ്.
4. ടാറ്റ കെമിക്കൽസ്
ഇനോര്‍ഗാനിക് കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കെമിക്കല്‍സ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിർമ്മാണ സൗകര്യങ്ങളുള്ള ടാറ്റ കെമിക്കൽസ് നിലവിൽ സോഡാ ആഷിൻ്റെ ലോകത്തിലെ മൂന്നാമത്തെ വലിയ നിർമ്മാതാവാണ്.
ബൈ കോൾ നൽകി വിഎൽഎ അംബാല
ടാറ്റ കെമിക്കൽസ് ഓഹരികൾക്ക് ബൈ കോൾ ആണ് ബ്രോക്കറേജ് സ്ഥാപനമായ വിഎൽഎ അംബാല നൽകിയിരിക്കുന്നത്. അടുത്ത 2 വർഷത്തിനിടെ ടാറ്റാ കെമിക്കൽസ് ഓഹരി 1,500 മുതൽ 2,100 രൂപ വരെ ഉയരത്തിലെത്താം എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
നിലവിലെ ഓഹരി വില
ടാറ്റ കെമിക്കൽസ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 1349.70 രൂപയും ഏറ്റവും താഴ്ന്ന വില 922.20 രൂപയുമാണ്. 33,497.90 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ടാറ്റ കെമിക്കൽസ് ഓഹരികൾ കഴിഞ്ഞ 1 മാസത്തിനിടെ 33 ശതമാനമാണ് ഉയർന്നത്. 2 വർഷത്തിനിടെ 54 ശതമാനമാണ് ഓഹരിയുടെ വളർച്ച. കഴിഞ്ഞ 3 വർഷത്തിനിടെ ടാറ്റ കെമിക്കൽസ് ഓഹരികൾ 76 ശതമാനം നേട്ടമുണ്ടാക്കി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications