ഓഹരി സൂചികകൾ ചാഞ്ചാട്ടം തുടരുകയാണ്. ചൊവ്വാഴ്ചയും സെൻസെക്സും നിഫ്റ്റി 50-ഉം തുടർച്ചയായ മൂന്നാം സെഷനിൽ ചുവപ്പിൽ ക്ലോസ് ചെയ്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതലുകളാൽ വിദേശ മൂലധനത്തിൻ്റെ ഗണ്യമായ ഒഴുക്കാണ് വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ പ്രധാന കാരണം. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതുവരെ വിപണിയുടെ ചാഞ്ചാട്ടം തുടരും എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ ഓഹരി വാങ്ങുന്ന നിക്ഷേപകർ ജാഗ്രത പുലർത്തണം.
ബ്രോക്കറേജ് വിലയിരുത്തൽ
വരും ആഴ്‌ചകളിൽ നിഫ്റ്റി 23400 എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പറയുന്നത്. നിഫ്റ്റി കഴിഞ്ഞ ഒമ്പത് ആഴ്‌ചയിലെ ഏകീകരണത്തെ (22800-21700) രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പൂർണ്ണമായും പിൻവലിച്ചതിനാൽ, വേഗതയേറിയ റീട്രേസ്‌മെൻ്റിൻ്റെ പിന്തുണയോടെ മൂന്ന് മാസത്തെ ഏകീകരണത്തിൽ നിന്ന് നിഫ്റ്റി ഒരു ബ്രേക്ക്ഔട്ട് രേഖപ്പെടുത്തി എന്നതാണ് പ്രധാന കാര്യം. തെരഞ്ഞെടുപ്പിന് ശേഷം വിപണികൾ അതിൻ്റെ ഘടനാപരമായ പ്രവണത പിന്തുടരുകയും ചെയ്യുമെന്നും ബ്രോക്കറേജ് വ്യക്തമാക്കുന്നു.
അതുകൊണ്ടു തന്നെ ഈ ആഴ്ച വാങ്ങാൻ മൂന്ന് ഓഹരികൾ ഐസിഐസിഐ ഡയറക്ട് ശുപാർശ ചെയ്യുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ
എൻഎസ്ഇയിൽ 1.20 ശതമാനം ഇടിവോടെ 960.80 രൂപ എന്നതാണ് നിലവിൽ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 36.43 ശതമാനവും ഓഹരി മുന്നേറി. 51.81 ശതമാനമാണ് ആറ് മാസത്തെ വളർച്ച. ഒരു വർഷം കൊണ്ട് 151 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില: ₹ 1035 | സ്റ്റോപ്പ് ലോസ്: ₹ 908
ഫ്യുവൽ, ലൂബ് അടിസ്ഥാനത്തിലുള്ള ഉല്പന്നങ്ങളാണ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ മുൻനിര പൊതുമേഖലാ റിഫൈനിങ് കമ്പനിയാണിത്.
2. ടാറ്റ പവർ
എൻഎസ്ഇയിൽ 437.50 രൂപ എന്നതാണ് നിലവിൽ ടാറ്റാ പവർ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 32.46 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 60.02 ശതമാനമാണ് ആറ് മാസത്തെ വളർച്ച. 102 ശതമാനം വളർച്ച ഒരു വർഷത്തിനിടെ നേടാനും ടാറ്റാ പവർ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ടാർഗെറ്റ് വില: ₹ 480 | സ്റ്റോപ്പ് ലോസ്: ₹ 431
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു.

3. പിഎൻബി ഹൗസിംഗ്
എൻഎസ്ഇയിൽ 788 രൂപയാണ് ഓഹരി വില. കഴിഞ്ഞ കുറേ നാളുകളായി ഓഹരി ചുവപ്പിലാണ്. ആറ് മാസത്തിനിടെ ഏകദേശം 1.35 ശതമാനത്തോളം ഓഹരി ഇടിഞ്ഞു. ട്രെൻഡ്‌ലൈൻ ബ്രേക്ക്ഔട്ടും 50-ദിവസത്തെ ഇഎംഎയ്ക്ക് മുകളിലുള്ള ഉയർന്ന അടിസ്ഥാന രൂപീകരണവും അടുത്ത ഘട്ടത്തിന് ശുഭസൂചന നൽകുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ടാർഗെറ്റ് വില: ₹ 848 | സ്റ്റോപ്പ് ലോസ്: ₹ 749
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications