ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിശകലനങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഏത് ഓഹരി വാങ്ങുന്നതാണ് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കുക, മുന്നേറ്റത്തിന് പ്രധാന കാരണങ്ങൾ എന്തൊക്കെയായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ ഒരു ധാരയണിയിലേക്കെത്താൻ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകൾ സഹായിക്കും.
ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യൂരിറ്റീസ് മമഎർത്തിൻ്റെ മാതൃസ്ഥാപനമായ ഹൊനാസ കൺസ്യൂമറിന്‍റെ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ഓഹരിയുടെ വിശദാംശങ്ങളും ടാർഗെറ്റ് വില എത്രയാണെന്നും വിശദമായി അറിയാം.

ഓഹരി വിപണിയിലെ പ്രകടനം
428.50 രൂപ എന്നതാണ് എൻഎസ്ഇയിൽ ഹൊസാന കൺസ്യൂമറിന്‍റെ നിലവിലെ ഓഹരി വില. തിങ്കളാഴ്ചത്തെ വിപണിയിൽ ആദ്യ സെഷനിൽ ഹൊസാന ഓഹരിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും പിന്നീട് നേരിയ തോതിൽ ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 5.19 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. അറ് മാസത്തിനിടെ 27.11 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 28 ശതമാനം ലാഭമാണ് ഹൊസാന ൺസ്യൂമർ നിക്ഷേപകർക്ക് നൽകിയത്. 511 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 256.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
പരമ്പരാഗത ബ്യൂട്ടി, പേഴ്‌സണൽ കെയർ (ബിപിസി) കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹോനാസയുടെ ബിസിനസ്സ് മോഡൽ താരതമ്യേന കൂടുതൽ ചടുലവും അപകടസാധ്യത കുറഞ്ഞതുമാണ് എന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 550 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് നിക്ഷേപകർക്ക് ഓഹരി വാങ്ങാം. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 28 ശതമാനം മുന്നേറ്റം ഓഹരി നേടാൻ സാധ്യതയുണ്ടെന്നർഥം.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, ഹോനാസ അതിൻ്റെ ബ്രാൻഡ് പോർട്ട്‌ഫോളിയോ അഞ്ച് ബ്രാൻഡുകളിലേക്ക് കൂടി വികസിപ്പിച്ചിട്ടുണ്ട്. ഹൊനാസ കൺസ്യൂമറിൻ്റെ മുൻനിര ബ്രാൻഡായ മമ എർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വളരുന്ന ബിപിസി ബ്രാൻഡുകളിലൊന്നായി ഉയർന്നുവരുകയും 1,000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് മറികടക്കുകയും ചെയ്തു.
ഹോനാസ കൺസ്യൂമർ ഓഫ്‌ലൈൻ വിതരണ വിഭാഗത്തിലും വിപുലീകരണത്തിലേക്ക് നീങ്ങുകയാണ്. മുഖ സംരക്ഷണം, ശരീര സംരക്ഷണം, കളർ കോസ്‌മെറ്റിക്‌സ് എന്നിവയുൾപ്പെടെ ബിപിസിക്കുള്ളിൽ അതിവേഗം വളരുന്ന വിഭാഗങ്ങളിലും ഉപഭോക്തൃ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു തന്നെ കമ്പനി അതിൻ്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയ്ക്ക് അനുകൂലമായ വ്യവസായ ടെയിൽവിൻഡുകളിൽ നിന്ന് പ്രയോജനം നേടാമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർത്തു.

ലോറസ് ലാബ് ഓഹരി വാങ്ങാമെന്ന് കെ ആർ ചോക്‌സി
ഇന്ത്യന്‍ ഫാര്‍മ മേഖലയിലെ അതിശക്തന്‍മാരിൽ ഒരാളായ ലോറസ് ലാബിന്‍റെ ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കെ ആർ ചോക്‌സി ശുപാർശ ചെയ്യുന്നുണ്ട്. 503 രൂപയാണ് ടാർഗെറ്റ് വില. എൻഎസ്ഇയിൽ 1.84 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 445 രൂപയാണ് നിലവിൽ ലോറസ് ലാബ് ഓഹിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 23.15 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ ഏകദേശം 43 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 471 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 278.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications