വിപണിയിലെ ചാഞ്ചാട്ടം ശക്തമായി തന്നെ തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതുവരെ സമാനമായ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ ഏത് ഓഹരി വാങ്ങണമെന്ന കാര്യത്തിൽ ബ്രോക്കറേജ് ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രണ്ട് ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ടാറ്റാ പവർ, സൊമാറ്റോ എന്നിവയാണ് ആ രണ്ട് ഓഹരികൾ.
1. ടാറ്റാ പവർ
എൻഎസ്ഇയിൽ 0.18 ശതമാനം ഇൻട്രാഡേ ഇടിവോടെ 446.40 രൂപ എന്നതാണ് നിലവിൽ ടാറ്റാ പവറിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 35.15 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരിക്ക് നേടാനായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 105.71 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും ടാറ്റാ പവർ ഓഹരിക്ക് സാധിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി അതിൻ്റെ റിന്യൂവബിൾ എനർജി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു, റൂഫ്‌ടോപ്പ് സോളാർ വിപണിയിൽ 13 ശതമാനം വിഹിതം, ഇലക്ട്രിക് വാഹന ചാർജിംഗ് വിപണിയിലെ ഏറ്റവും വലിയ കമ്പനി തുടങ്ങിയ നിരവധി ഗുണങ്ങൾ ടാറ്റാ പവറിനുണ്ട്. അതുകൊണ്ടു തന്നെ 490 രൂപ ടാർഗെറ്റ് വിലയോടെ ടാറ്റാ പവർ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ ശുപാർശ.
14407 മെഗാവാട്ടിന്‍റെ ഉത്പാദന ശേഷി
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ. പുനരുൽപ്പാദിപ്പിക്കാവുന്നതും പരമ്പരാഗതവുമായ ഊർജ്ജ ഉൽപ്പാദനം മുതൽ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ട്രേഡിംഗ്, സ്റ്റോറേജ് സൊല്യൂഷനുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ കമ്പനി ബിസിനസ് നടത്തുന്നു. കമ്പനിക്ക് 14407 മെഗാവാട്ടിന്‍റെ വൈദ്യുത ഉത്പാദന ശേഷിയുണ്ട്.
2. സൊമാറ്റോ
എൻഎസ്ഇയിൽ 0.66 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 184.10 രൂപ എന്നതാണ് സൊമാറ്റോയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 47.87 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരിക്ക് നേടാനായത്. ഒരു വർഷത്തിനിടെ 174.37 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്കായി. 207.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 64.50 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
2025 സാമ്പത്തിക വർഷത്തോടെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഇരട്ടിയാക്കാൻ കമ്പനിക്ക് പദ്ധതികളുണ്ട്. അതോടൊപ്പം ഗോൾഡ് പ്ലാൻ ഒപ്റ്റിമൈസേഷനും മുൻഗണനാ വിതരണവും കൂടുതൽ ലാഭം നേടാൻ കമ്പനിയെ സഹായിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ 300 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് സൊമാറ്റൊ ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.
ജനപ്രിയ ഫുഡ് ഡെലിവറി ആപ്പ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. ദീപീന്ദർ ഗോയൽ എന്ന വ്യക്തിയാണ് ആപ്പിന്‍റെ പിറകിൽ. 2008ൽ തന്‍റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്റെ തുടർച്ചയായിരുന്നു സൊമാറ്റോയുടെ പിറവി. 14 ലക്ഷം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം നടത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
